Sunday, June 27, 2021
കാടോരം - വ്യത്യസ്തമായ ഒരനുഭവം
Friday, June 18, 2021
തലക്കെട്ടെന്ന കെട്ട്
Tuesday, June 08, 2021
ഈ പിന്മടക്കം എന്തിന്?
Tuesday, May 18, 2021
ഭാഷ അപൂര്‍ണ്ണമാകുന്നോ?
കിളി പോയി
എട്ടിന്റെ പണി
കിടുക്കി
Pwoli
എന്നിവയൊക്കെയാണല്ലോ ഭാഷാഫാഷന്‍!
സംഭാഷണത്തില്‍ ഭാഷ കൊണ്ടുള്ള ലീല കേട്ടാല്‍ അതിഗംഭീരമെന്ന് അഭിനന്ദിക്കാതിരിക്കാനാവുന്നതെങ്ങനെ?
എത്രയെത്ര ഉദാഹരണങ്ങള്‍...
ഇതേ സിനിമയില്‍ത്തന്നെയുള്ള നിരവധി ഡയലോഗുകള്‍ ശ്രദ്ധിച്ചാലറിയാം ഭാഷാലീലകള്‍.
മായാവി എന്ന സിനിമയില്‍
ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സുവരും, ഫുള്‍സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ളു വരുമോ? പോട്ടെ ഒരു പൈന്റെങ്കിലും?
ഇതേ രീതിയില്‍ വാഗ്‍വൈഭവം കണ്ടിട്ടുള്ളത് ജഗതി ശ്രീകുമാറിന്റെ അവതരണത്തിലാണ്.
മൂക്കിന്റെ കാര്യം പിന്നെ പറയാനേയില്ല..
അതെന്താ മൂക്കില്ലേ? – എന്ന മറുചോദ്യം കിലുക്കത്തില്‍ കിടുക്കി.
മധുരരാജയില്‍ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷാ വിദഗ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
Take Jumping Zero Clever – വിവര്‍ത്തനം അദ്ദേഹം തന്നെ പറയുന്നുമുണ്ട്. എടുത്തുചാട്ടം ബുദ്ധിശൂന്യതയാണ്.
സിനിമകള്‍ ഈ വിധത്തില്‍ നമ്മുടെ ഭാഷയെ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും മലയാളഭാഷയുടെ അപചയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയുണ്ട്. അപചയമെന്നത് ഭാഷയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായ്മയെ കാണിക്കുന്ന മാടമ്പിത്തരമായി മാറുന്നുവെന്ന തോന്നലാണ് ഈ കുറിപ്പിനാധാരം.
Wednesday, May 12, 2021
ഏട്ടിലെ പശു പുല്ലു തിന്നില്ല
തള്ള് എന്ന പ്രയോഗം അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയില്‍ - എല്ലാത്തരം അര്‍ത്ഥവ്യത്യാസങ്ങളോടെയും – വിരാജിക്കുന്ന ഒന്നാണ്. തള്ളുക, തള്ളല്‍, തള്ളിമറിച്ചു തുടങ്ങിയ ക്രിയാരൂപങ്ങള്‍ മാത്രമല്ല തള്ള് നാമരൂപത്തില്‍ വരെ സ്ഥായിയായ അസ്തിത്വം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്‍/അവള്‍ തള്ളാണ് എന്നു പറയുന്നടത്തും അവന്‍/അവള്‍ തള്ളല്ലേ എന്നു പറയുന്നിടത്തും ഇത് വ്യക്തമാണ്. വീഡിയോ രൂപത്തിലും ചിത്രസഹിതമുള്ള (മീം) പ്രയോഗങ്ങളിലും തള്ളിന്റെ ആശാന്മാരായി സിനിമയില്‍നിന്നും വന്നവരെ അവതരിപ്പിക്കുന്നതും
Monday, May 10, 2021
അച്ഛനും മകനും – right meow!
ഉം... കുഞ്ഞുമോന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. ഒറങ്ങാം... ആദ്യം കഥ പറയ്...
ശരി, ശരി... കഥയൊന്നാലോചിക്കട്ടെ. നല്ല വൃത്തിയായിട്ട് പറയണ്ടേ. കുഞ്ഞുമോന് കഥ കേട്ടുറങ്ങേണ്ടതല്ലേ... – അച്ഛന്‍ അവനെ ഇക്കിളിയാക്കിക്കൊണ്ടു പറഞ്ഞു.
പൂച്ചയുടെ കഥയായാലോ?
ഉം...
വലിയ രണ്ടു പൂച്ചകളുടെ കഥ.
ഉം... അതു തന്നെ മതി. മാര്‍ജ്ജാരന്മാര്‍ ഭയങ്കര വൃത്തിയുള്ളവരല്ലേ? എപ്പോഴും തലയും കൈയും കാലുമൊക്കെ നക്കി വൃത്തിയാക്കി നല്ല സെറ്റപ്പിലിരിക്കുന്നവര്‍.
അതേ, അതു തന്നെ.
രണ്ടുതരം പൂച്ചകളുണ്ട്, ഈ കഥയില്‍. ഫെലിസ് കാറ്റസ് എന്ന് ശാസ്ത്രീയനാമമുള്ള വീട്ടിലൊക്കെ സാധാരണയായി കാണുന്ന പൂച്ചകള്‍.
പിന്നെ?
പിന്നെ... വന്‍പൂച്ചകള്‍, വലിയ ശരീരമുള്ള പൂച്ചകള്‍. പോക്കാന്‍ എന്നു ചില സ്ഥലങ്ങളിലൊക്കെ പറയും. ഫെലിഡെ എന്നാണ് ശാസ്ത്രീയനാമം.
സംഗതി കൊള്ളാമല്ലോ. ഫെലിസ് കാറ്റസും ഫെലിഡെയും! കുഞ്ഞുമോന്‍ ആഹ്ലാദത്തോടെ പറഞ്ഞു. നല്ല രസമുണ്ടല്ലേ? ഈ പേരൊക്കെ പറയാന്‍.
അതു മാത്രമല്ല, ഫീലിംഗ് എന്ന വാക്കില്ലേ. അത് പൂച്ച അതിന്റെ ഉടമയോട് കാണിക്കുമ്പോള്‍ ഫെലൈന്‍ അതായത് F, E, L, I, N, E എന്നറിയപ്പെടുന്നു. ക്യാറ്റ് വാക്ക് എന്നൊക്കെ പറയുന്നതുപോലെ. പൂച്ച എന്തിനെയെങ്കിലും പിടിക്കുമ്പോള്‍ Cat-ch എന്നൊരു പ്രയോഗവും നടത്താന്‍ പറ്റും. Meow എന്നതിനെ Now എന്നതിനു പകരമായും ഉപയോഗിക്കും.
ഹോ... എന്തൊക്കെ കാര്യങ്ങള്‍? എന്തുമാത്രം പഠിക്കാനുണ്ട്, ഈ പൂച്ചകളെക്കുറിച്ച്.
കുഞ്ഞുമോന്റെ അത്ഭുതം തീരുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും പിന്നെയും പൂച്ചയെക്കുറിച്ച് തന്നെ ആലോചിച്ചു.
Sunday, May 09, 2021
അത്ര സിമ്പിളല്ല കാര്യങ്ങള്‍!
ഇവിടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ എത്രമാത്രം ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് മനസ്സിലാകും. ഓരോ കാര്യത്തിലും അങ്ങനെയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പലതും കണ്ടതാണ്. അതിലെ അപകടം ശ്രദ്ധിക്കേണ്ടതുമാണ്. വാര്‍ത്തയുണ്ടാക്കുന്നവര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ശല്യമായിത്തീരുന്ന ഈ പ്രവണതയെക്കുറിച്ച്...
കെഎസ്ആര്‍ടിസിയില്‍ 'ഇഷ്ടിക'യ്ക്ക് വിലക്ക്
ആക്സിലേറ്ററില്‍ ചുടകട്ട കണ്ടെത്തിയതില്‍ അന്വേഷണം
ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്.
ഈ വാര്‍ത്താശൈലി അപകടമാണ്. പത്രങ്ങള്‍ സ്വയം കുഴി തോണ്ടുകയാണ്. മൊബൈല്‍ സ്ക്രീനില്‍ വിരല്‍ തോണ്ടുന്നവര്‍ക്ക് എളുപ്പത്തില്‍ വായിച്ചു പോകാന്‍, വായിപ്പിക്കാന്‍ എഴുതിവിടുന്നവ പോലെ ആയിത്തീരുമ്പോള്‍ അതു മാത്രം ഇനിയങ്ങോട്ടു പോരേ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നത്. നിലവാരമില്ലാത്തത് എന്നു വേണമെങ്കില്‍ ആക്ഷേപിക്കാവുന്നത്. ആക്സിലേറ്ററില്‍ ഇഷ്ടിക കയറ്റിവച്ച് വലിയ ഹൈവേകളില്‍ ലോറി ഓടിച്ചു എന്ന കഥ കേട്ടിരിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടറുടെ തോന്നല്‍. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ക്ക് അങ്ങനെയൊരു സംഗതി കഥയായിപ്പോലും ഉണ്ടാവണമെന്നില്ല. വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിച്ചുകൂടേ? തലക്കെട്ടു കണ്ട് വായിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഉദ്ദേശ്യമാവേണ്ടത്. ഡ്രൈവറുടെ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അവസാനം പറയുന്നു. സ്വയം ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റിന്റെ പ്രശ്നമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും സൂചിപ്പിക്കുന്നു. സത്യത്തില്‍ അതല്ലേ ഹൈലൈറ്റ്. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരോട് വിരോധം തോന്നിക്കുന്ന തരത്തില്‍ ഉള്ള പടച്ചുവിടലാണ്. വാര്‍ത്തകള്‍ സത്യസന്ധമാവണം, അതല്ലെന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല എന്നാല്‍ ധ്വനിസമ്പൂര്‍ണ്ണമായി - മറ്റൊന്നു മനസ്സില്‍ തോന്നിക്കണേ എന്നു കരുതി എഴുതുന്ന ഈ പ്രവണത നിര്‍ത്തണം.
Thursday, April 22, 2021
വാര്‍ത്തകളിലെ മലയാളം
സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുന്‍പ് ഇനി മന്ത്രിമാര്‍ രണ്ടുവട്ടം ആലോചിക്കും എന്ന് വായിച്ചു, മനോരമ പത്രത്തില്‍. സ്വജനപക്ഷപാതം കാണിക്കുകയും ബന്ധുനിയമനം നടത്തുകയും ചെയ്യും മുമ്പ് എന്ന് വിശദമാക്കുന്നതിനുപകരം "നടത്തുക" എന്നതിനെ രണ്ട് കാര്യങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗതി എളുപ്പമായെങ്കിലും വായനയില്‍ തടസ്സമുണ്ടായി. കുറേനേരം പോയി.
ഇതേ വാര്‍ത്തയില്‍ത്തന്നെ...
സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി ഉറച്ചുനിന്നാല്‍ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി. എന്തുമാത്രം ഉറപ്പുകള്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണവാചകത്തെ കളിയാക്കിയതാവാനാണ് സാധ്യത. അല്ലാതെന്തു പറയാന്‍!
24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്ത എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ത്തന്നെ 2018-ലെ കേസെന്തായിരുന്നു എന്നും മറ്റും ഒരിക്കല്‍ക്കൂടി പഴയ വാര്‍ത്തകളിലേക്കു പോയി, തിരികെ വന്നു. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പഴയതിന്റെ ലിങ്കില്‍ നിന്ന് മറ്റു പല വാര്‍ത്തകളിലേക്കും വിശദാംശങ്ങളിലേക്കും പോയതിനുശേഷമാണ് വായിച്ചുകൊണ്ടിരുന്നതിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല, ടാഗു ചെയ്യുന്ന കാര്യങ്ങളില്‍ നിന്നോ ഗൂഗിളില്‍ നേരിട്ടു പോയോ മറ്റു വിവരങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. വിവിധ പത്രങ്ങള്‍, നിലപാടുകള്‍, വാര്‍ത്തയിലെ സത്യം എന്നിവയൊക്കെ തേടിപ്പോകാനും വായനക്കാരുടെ കമന്റുകള്‍ വായിക്കാനും അവസരമുണ്ട്. ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതെങ്ങനെയെന്നും അതിനുള്ള മറുപടിയും മാത്രമല്ല, ഒറ്റനോട്ടത്തില്‍ പ്രതികരണമെന്തെന്നറിയാനുള്ള സംവിധാനവും നിലവിലുണ്ട്.
സംഗതി ഗംഭീരമായിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ തുടക്കം. (ഇവിടെ നേരത്തേ സൂചിപ്പിച്ച വാര്‍ത്ത) അതില്‍ പരാമര്‍ശിച്ചിരിക്കുന്നവ ഫേസ് ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. (സ്ക്രീന്‍ ഷോട്ട് കാണുക)
ഇതാണോ കമ്പനി കാണാനിരുന്ന യുദ്ധം? പ്രയോഗമൊക്കെ കൊള്ളാം! മറുപടിയും. രണ്ടുവര്‍ഷം മുമ്പത്തെ കുറിപ്പിന് മറുപടി നല്‍കി എന്നതാണ് വാര്‍ത്ത. വാര്‍ത്ത കണ്ടെത്തിയ രീതിയും വാര്‍ത്തയാക്കിത്തീര്‍ത്ത സംഭവവും വായനക്കാരെ ആകര്‍ഷിക്കും. അടുത്ത ഖണ്ഡികയാണ് പ്രശ്നം. ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു ജലീലിന്റെ രാജി. യുദ്ധം നയിച്ചത് ഫിറോസും. ഇത് വാര്‍ത്തയിലെ വരികളാണോ അതോ FB പോസ്റ്റിലെ വരികളോ? അവിടെയാണ് സംശയം തോന്നുന്നത്.
Thursday, April 08, 2021
ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഈസ് നോട്ട് ദാറ്റ് മച്ച് ഫ്രീ!
ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഇരുപത് എപ്പിസോഡെങ്കിലും ആക്കിത്തീര്‍ക്കാവുന്നൊരു സീരിയല്‍ കഥയ്ക്ക് ഉത്തമമായിരിക്കും "ഫ്രീഡം അറ്റ് മിഡ്നൈറ്റ്" എന്ന ഷോര്‍ട്ട് ഫിലിം. അമ്മാതിരി കുലസ്ത്രീ സങ്കല്പം പേറുന്നതിനാല്‍ ഇത് പലര്‍ക്കും ദഹിച്ചുകാണും. ഭയങ്കര റീച്ച് കിട്ടും എന്ന സംവിധായകന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. മാര്‍ക്കറ്റ് ഇത്തരം ഉത്തമകുടുംബിനികള്‍ക്കുള്ളതാണല്ലോ... എന്തൊക്കെയോ തുറന്നു പറയുന്നു, എതിര്‍ക്കുന്നു, പുരോഗമിക്കുന്നു എന്നൊക്കെ തോന്നിക്കാന്‍ ശ്രമിച്ചെങ്കിലും സ്വയം റദ്ദായിപ്പോകുന്ന സംഭാഷണപ്രധാനമായ ആഖ്യാനം. പൊടിക്കൈകളൊക്കെ കൊള്ളാം. കൃത്യസമയത്ത് കുക്കറില്‍നിന്നുള്ള വിസില്‍, സേമിയയുടെ മൃദുവായ ഒഴുക്ക്, ഇസ്തിരിപ്പെട്ടിയില്‍നിന്നുള്ള ആവി, കരിയുന്ന ഭക്ഷണം...
യാതൊരു കലാമൂല്യവും തോന്നിക്കാത്ത കഥാപരിസരവും കഥാഗതിയും. ഏറ്റവുമെളുപ്പത്തില്‍ ഓണ്‍ലൈനില്‍ ആളുകള്‍ പരസ്യപ്രചരണത്തിലൂടെ എത്തിയതാവാനാണ് വഴി. കൃത്രിമമായ ശൈലിയിലേക്ക്, എന്താണ് പറയുന്നതെന്ന് എടുത്തു കാണിക്കുന്നതിലേക്ക് മാത്രം നില്‍ക്കുന്നത്.
ഇങ്ങനെയൊരു പടത്തിന് മാര്‍ക്കറ്റുണ്ടാവും. മലയാളസിനിമയുടെ ഒരു പ്രത്യേക പാറ്റേണ്‍ ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള അവതരണം ഇതിനെ സ്വാധീനിക്കുന്നു. വരേണ്യസങ്കല്‍പ്പങ്ങളെ ചേര്‍ത്തു നിര്‍ത്താനാഗ്രഹിക്കുന്ന ചരിത്രബോധം.
എന്തായാലും ഓരോ ഭാഗമായി വികസിപ്പിച്ച് അടുത്തൊരു സീരിയിലിനുള്ള സാധ്യത കാണാവുന്നതാണ്.
Thursday, March 11, 2021
നന്മ നിറഞ്ഞവനോ ശ്രീനിവാസന്‍
Wednesday, January 20, 2021
ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ
Sunday, December 06, 2020
ഴാനറോ ജോണറോ ജാനറോ ഈ ജനുസ്സ്!
ഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം. Friday, November 27, 2020
കുന്തളിപ്പും ചിന്തയും
Monday, November 16, 2020
കളങ്കഥ - ആഖ്യാനാനുഭവം
ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു.
കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്.
സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില









