വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാണ് നമ്മുടെ ഭാവി എന്ന് പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ കൊച്ചിന്‍ഹനീഫ ഹരിശ്രീ അശോകനോട് പറയുന്നതുകേട്ട് (അത്ഭുതം കൊണ്ട്) കിളി പോയിരുന്നിട്ടുണ്ട്.
കിളി പോയി
എട്ടിന്റെ പണി
കിടുക്കി
കിളി പോയി
എട്ടിന്റെ പണി
കിടുക്കി
പൊങ്കാല
Pwoli
എന്നിവയൊക്കെയാണല്ലോ ഭാഷാഫാഷന്‍!
സംഭാഷണത്തില്‍ ഭാഷ കൊണ്ടുള്ള ലീല കേട്ടാല്‍ അതിഗംഭീരമെന്ന് അഭിനന്ദിക്കാതിരിക്കാനാവുന്നതെങ്ങനെ?
എത്രയെത്ര ഉദാഹരണങ്ങള്‍...
ഇതേ സിനിമയില്‍ത്തന്നെയുള്ള നിരവധി ഡയലോഗുകള്‍ ശ്രദ്ധിച്ചാലറിയാം ഭാഷാലീലകള്‍.
മായാവി എന്ന സിനിമയില്‍
ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സുവരും, ഫുള്‍സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ളു വരുമോ? പോട്ടെ ഒരു പൈന്റെങ്കിലും?
ഇതേ രീതിയില്‍ വാഗ്‍വൈഭവം കണ്ടിട്ടുള്ളത് ജഗതി ശ്രീകുമാറിന്റെ അവതരണത്തിലാണ്.
മൂക്കിന്റെ കാര്യം പിന്നെ പറയാനേയില്ല..
അതെന്താ മൂക്കില്ലേ? – എന്ന മറുചോദ്യം കിലുക്കത്തില്‍ കിടുക്കി.
മധുരരാജയില്‍ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷാ വിദഗ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
Take Jumping Zero Clever – വിവര്‍ത്തനം അദ്ദേഹം തന്നെ പറയുന്നുമുണ്ട്. എടുത്തുചാട്ടം ബുദ്ധിശൂന്യതയാണ്.
സിനിമകള്‍ ഈ വിധത്തില്‍ നമ്മുടെ ഭാഷയെ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും മലയാളഭാഷയുടെ അപചയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയുണ്ട്. അപചയമെന്നത് ഭാഷയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായ്മയെ കാണിക്കുന്ന മാടമ്പിത്തരമായി മാറുന്നുവെന്ന തോന്നലാണ് ഈ കുറിപ്പിനാധാരം.
വള്ളുവനാടന്‍ ഭാഷാഭേദത്തെ മലയാളിത്തമുള്ള മൊഴിവഴക്കമായി സിനിമകള്‍ കണ്ടിരുന്ന കാലം പോയിരിക്കുന്നു. എംടിയുടെ നോവലുകളിലൂടെയും മറ്റും പ്രചാരത്തിലായ ആ ഭാഷ തറവാടിത്തഘോഷണത്തെ കാണിക്കുന്ന മലയാളസിനിമകളില്‍ പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് സത്യം. അതിനു മുന്നേ ഉദയായുടെ സിനിമകളുടെ കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ ഭാഷയോടുള്ള പ്രണയം കുറച്ചധികമായിരുന്നു. കഥാപാത്രങ്ങളുടെ സംഭാഷണരീതികളിലും പ്രാദേശികപദപ്രയോഗങ്ങളിലും സമ്പന്നമായിരുന്നു അവ. കഥ നടക്കുന്നതെവിടെയാണെങ്കിലും കഥാപാത്രങ്ങള്‍ക്ക് കേരളീയമായ പശ്ചാത്തലമൊരുക്കുമ്പോള്‍ ഏതെങ്കിലും ഒരു ചോയ്സെന്ന നിലയില്‍ സ്വീകരിക്കുന്നവ മൊത്തം ഐഡന്റിറ്റിയെയും കാണിച്ചുതരുന്ന ഒന്നായിത്തീരുകയാണ്. ഈ രീതിയില്‍ നിന്നുള്ള മാറ്റമാണ് ചെമ്മീന്‍ പോലെയുള്ള സിനിമകള്‍ കൊണ്ടുവന്നത്. എന്നാല്‍ അമരം തുടങ്ങിയവയിലെത്തുമ്പോഴാണ് അത് പ്രത്യേക രീതിയിലുള്ള ഒന്നായിത്തീരുന്നത്. (അതായത്, സിനിമയിലെ പ്രയോഗമെന്നത് സിനിമ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന ഒന്നല്ലെന്നും അതില്‍ സ്വത്വവിചാരം ഉണ്ടെന്നുമുള്ള തിരിച്ചറിവ്)
ഭാഷയുടെ അപചയം എന്ന വിഷയത്തിലേക്കുവരാം.
കാനനങ്കളിലരൻ കളിറുമായ് കരിണിയായ്
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ-
ൻറാനനം വടിവുള്ളാനവടിവായവതരി
ത്താതിയേ! നല്ല വിനായകനെന്മൊരമലനേ!
ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും
നാളതാർ തന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനിക്കു വന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ!
പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതും ലഭ്യമായതില്‍ ഏറ്റവും പഴയതുമായ മലയാളകൃതി രാമചരിതത്തിലെ വരികളാണിവ എന്നറിയാമല്ലോ.
ഗണപതി സ്തുതിയാണിത്. പഴയകാലത്തെ കവികള്‍ കാവ്യം തുടങ്ങുമ്പോള്‍ ഇഷ്ടദേവതാസ്തുതി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ചേര്‍ത്തിരിക്കുന്നത്.
ഈ വരികള്‍ ഒറ്റവായനയിലോ രണ്ടാമത്തെയോ മൂന്നാമത്തെയോ വായനയിലോ സാമാന്യജനത്തിന് മനസ്സിലാകുമോ എന്നാലോചിച്ചാല്‍ പ്രയാസം തന്നെ. ബിരുദാനന്തരബിരുദത്തിനു പഠിക്കുന്നവര്‍ക്കുപോലും അന്വയപാഠം ലഭിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും മനസ്സിലാവൂ എന്നതാണ് വാസ്തവം.
അര്‍ത്ഥം ഇങ്ങനെ: കാനനങ്ങളിൽ പരമശിവൻ കൊമ്പനാനയായും നീണ്ട കണ്ണുകൾക്ക് ഉടമയായ ഉമാ ദേവി പിടിയാനയായും വിളയാടി നടന്നതിന്റെ ഫലമായി അവതരിച്ച തേജസ്വിയായ വിനായക ഭഗവാനെ ഞാനിന്നു തുടങ്ങാൻ പോകുന്ന ഉദ്യമത്തിന് നിരന്തരമായി വേണ്ടുന്ന അറിവ് ഉണ്ടാകുന്ന പോലെ എന്റെ മനസ്സ് ആകുന്ന താമരപ്പൂവിൽ നില കൊള്ളണേ ലോകത്തിന്റെ പൊരുൾ അറിഞ്ഞ ഭഗവാനെ എന്ന് ഇതിന്റെ സാരാംശം കണ്ടെത്താനാവും.
അടുത്ത വരികളിലാവട്ടെ ഇതെഴുതിയത് നാട്ടിലുള്ള പാമരന്മാര്‍ക്കു മനസ്സിലാകുന്നതിനു വേണ്ടിയാണ് – രാമകഥ – എന്നെടുത്തു പറയുന്നുമുണ്ട്.
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തുതിങ്ങി നിയതം
ചേതയുൾത്തുടർന്നു തോൻറുംവണ്ണമിൻറു മുതലായ്
ഊനമറ്റെഴും ഇരാമചരിതത്തിലൊരുതെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ
എന്ന കവിയുടെ വരികള്‍ പാമരന്മാരായ ആളുകള്‍ക്ക് അതായത് സാധാരണക്കാരായ ആളുകള്‍ക്ക് രാമായണകഥ മനസ്സിലാക്കിക്കുന്നതിനുള്ള ശ്രമമാണെന്നിരിക്കേ എത്ര പേര്‍ക്ക് കാര്യം പിടികിട്ടും?
ഇതേ കൃതിയിലെ രണ്ടാമത്തെ പാട്ടാണ് മേല്‍ക്കാണിച്ചിട്ടുള്ളത്. ഇത് സരസ്വതി വന്ദനമാണ്. സരസ്വതീദേവീ എന്നില്‍ ജ്ഞാനം തെളിയിച്ചു തരൂ, സമുദ്രത്തിലെ തിരമാലകൾ കണക്കെ തേൻ പോലുള്ള വാക്കുകൾ എന്നിൽ വന്നു ചേരുവാൻ തക്കവണ്ണം,വീരരസ പ്രധാനമായ ശ്രീരാമകഥ ഭൂമിയിലെ സാധാരണക്കാർക്ക് പകർന്നു നൽകുവാൻ ഞാൻ ആരംഭിക്കുകയാണ് താമരപ്പൂവ് പോലെ ഉള്ള അവിടുത്തെ പാദങ്ങൾ കൊണ്ട് അടിയന്റെ നാവിൽ നൃത്തം ചവിട്ടിയാലും എന്നിങ്ങനെയാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്.
അന്നത്തെ കേരളത്തിലെ നാട്ടുഭാഷയിലാണ് രാമചരിതം എഴുതിയിട്ടുള്ളതെന്നാണ് പണ്ഡിതമതം. സാധാരണക്കാരുടെ അറിവിലേക്കായി എഴുതുന്നതിനു കാരണം നിലവിലുള്ള കൃതികള്‍ അവര്‍ക്ക് അപ്രാപ്യമാണ് എന്നതായിരിക്കണം.
ഭാഷയില്‍ കാലാകാലങ്ങളിലായി ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് ഇന്നു കാണുന്നതരം ഭാഷയിലേക്ക് നാം വന്നെത്തിയിട്ടുള്ളത്. (വളര്‍ന്നെത്തിയത് എന്ന പ്രയോഗത്തെ തല്‍ക്കാലം മാറ്റിനിര്‍ത്തുന്നു.)
വളരുന്നുണ്ടോ അതോ തളരുന്നുണ്ടോ എന്നതാണല്ലോ ഇവിടെ ഉന്നയിച്ച പ്രശ്നത്തില്‍ ഗോപ്യമായിക്കിടക്കുന്നത്. നിഗൂഢത പേറുന്ന ആ ചിന്തയാണ് ഇന്ന് ഭാഷ നേരിടുന്ന പ്രശ്നമെന്നു പറയാന്‍ മടിയില്ല. കാരണം, ഭാഷാസ്നേഹമെന്നത് ഫാസിസം പോലെ ഒന്നാകുമ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളാണ് പലതും.
പതിനെട്ടാം നൂറ്റാണ്ടിലെ കുഞ്ചന്‍ നമ്പ്യാരിലേക്കെത്തുമ്പോഴും ഇതേ പോലെ മറ്റൊരു സൂചന കാണാം.
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും
കവി ഇങ്ങനെ എടുത്തു പറയുന്നതിന് പല കാരണങ്ങള്‍ കണ്ടെത്താനാവും. എങ്കിലും ഭാഷയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന അടുപ്പവും അടുപ്പമില്ലായ്മയും വ്യക്തം. രാമചരിതകാരനെപ്പോലെത്തന്നെ ഇദ്ദേഹവും ചില കാര്യങ്ങള്‍ പറയുന്നു. അതിന്റെ ശൈലിയില്‍ ചെറിയൊരു മാറ്റമുണ്ടെന്നു മാത്രം.
അതിങ്ങനെ:
പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ
നാവിലിച്ഛയൊടു നടമിടാന്‍ വാഗ്ദേവിയോടു പറഞ്ഞ ആദ്യകവിയെപ്പോലെ തിരമാലകള്‍ കണക്കേ പദങ്ങള്‍ അനര്‍ഗ്ഗളം പ്രവഹിക്കുകയാണെന്നും അത് വെറുതെ പറയുകയല്ലെന്നും കവി സൂചിപ്പിക്കുന്നു.
വിഷയത്തെ സമീപിക്കുന്ന രീതിയിലും ഭാഷയിലും ഏറെ മാറ്റുമുണ്ട്. ഭാഷാപരമായ മാറ്റത്തെപ്പോലെ തന്നെ ഭക്തിയോടെ പറയുന്ന കാര്യത്തിലും (തുറന്നുപറച്ചില്‍) ചില മാറ്റങ്ങള്‍ ദൃശ്യമാണ്. സാഹിത്യകൃതിയോടുള്ള സമീപനത്തിലെ ഈ മാറ്റമാണ് ഭാഷയിലും വ്യക്തമാകുന്നത്. മാത്രമല്ല, തുള്ളല്‍ക്കൃതി രചിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഐതിഹ്യത്തിനുപോലുമുണ്ട് വിഷയസമീപനത്തിലെ വ്യത്യാസം. അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് നടക്കുന്ന സമയത്ത് മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഉറങ്ങിപ്പോയപ്പോൾ അരങ്ങത്തുവച്ചുതന്നെ ചാക്യാര്‍ പരിഹസിച്ചുവിട്ടത്രേ. ഇതിന്റെ പ്രതികാരമായി അടുത്ത ദിവസം തന്നെ നമ്പ്യാർ ചിട്ടപ്പെടുത്തി അവതരിപ്പിച്ചതാണ് തുള്ളല്‍ എന്നത്രേ ഈ കഥ. ക്ഷേത്രകലയായി പരിഗണിക്കുന്ന കഥകളുടെ അവതരണവുമായി ബന്ധപ്പെടുത്തി – ഉല്‍പ്പത്തിയുമായി – കടന്നുവരുന്ന കഥയില്‍പ്പോലും കാലത്തിന്റെ മാറ്റം വ്യക്തമാണ്. നമ്പ്യാരുടെ രചനയിലാവട്ടെ, ആക്ഷേപഹാസ്യത്തിന്റെ വെടിക്കെട്ടും. ഇതിഹാസ-പുരാണ കഥാപാത്രങ്ങളെ സാധാരണക്കാരായി ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തെ അതിനു തൊട്ടുമുമ്പേ കടന്നുപോയ നൂറ്റാണ്ടുകളുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ത്തന്നെ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാവും.
പതിനഞ്ചാം നൂറ്റാണ്ടില്‍ ചെറുശ്ശേരി ശൃഗാരരസപ്രധാനമായിട്ടാണ് കൃഷ്ണഗാഥ രചിച്ചത്. ഇതിന്റെ ഒന്നാം ഭാഗത്തെ ഹേമന്തലീലയില്‍ ശ്രീകൃഷ്ണന്‍ ഗോപസ്ത്രീകളുടെ ചേല മോഷ്ടിച്ച ഭാഗമാണ്. ഇരുനൂറ്റമ്പതിലധികം വരികളില്‍ ഈ സംഭവം വര്‍ണ്ണിക്കുകയാണ്. അതില്‍ നിന്നുമൊരു ഭാഗം ഇങ്ങനെ:
കാളിന്ദിതന്നുടെ വൈമല്യമെന്നപ്പോൾ
കാർവർണ്ണൻകണ്ണിന്നു ബന്ധുവായി.
നാണിച്ചു പിന്നെയും നാരിമാർ നിന്നപ്പോൾ
നാഭിക്കു മേലുള്ള വെള്ളംതന്നിൽ.
ആനായനായകൻ കാണ്മുനയന്നേരം
മീനങ്ങളായിതോയെന്നു തോന്നും
ഒട്ടുപോതിങ്ങനെ വട്ടം പോന്നെല്ലാരും
തിട്ടതിപൂണ്ടങ്ങു നിന്നു പിന്നെ
പാണിതലങ്ങളെക്കൂറകളാക്കീട്ടു
നാണിച്ചുനിന്നു കരേറി മെല്ലെ (132-140)
ഈ വരികളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന സംഭവം കുളിക്കാനിറങ്ങിയ സ്ത്രീകളുടെ ചേല കവര്‍ന്നതിനുശേഷം അവരെ കരയിലേക്കു കയറാന്‍ പ്രേരിപ്പിക്കുന്ന കഥയാണ്. കവി യഥേഷ്ടം വര്‍ണ്ണന നടത്തിയിരിക്കുന്നു. ഭാഷാപ്രയോഗങ്ങളിലെ പുതുമയേക്കാള്‍ പ്രക്ഷിപ്തമായ കഥയെ മനോധര്‍മ്മത്തിനനുസരിച്ച് അവതരിപ്പിക്കുന്നതിനുള്ള കവിയുടെ ശ്രമത്തെയാണ് നോക്കിക്കാണേണ്ടത്.
എഴുത്തച്ഛനിലേക്കെത്തുമ്പോള്‍ സംസ്കൃതഭാഷയുടെ സമ്പന്നതയെക്കൂടി ചേര്‍ത്തു കാണാനാണ് ശ്രമിച്ചത്.
സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽസ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം...
എന്ന മട്ടില്‍ ഭാഷയിലേക്കു കടന്നുവന്ന നിരവധി പ്രയോഗങ്ങളാണ് ഭാഷാപിതാവെന്ന നിലയില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നതിനു കാരണമായിത്തീര്‍ന്നത്.
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ
ഭക്ഷിപ്പതിന്നുമാം കല്‍പ്പിച്ചതീശ്വരന്‍
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ
മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!”
എങ്കിലും രാമചരിതത്തിലെ ഭാഷയെന്നതുപോലെ സാധാരണക്കാരനിലേക്കെത്താന്‍ ഈ പ്രയോഗങ്ങള്‍ക്കു സാധിക്കുന്നുണ്ടോ എന്നുള്ളത് ആലോചനാവിഷയമാണ്. പല പുതിയ പദങ്ങളും വന്നുവെന്നു കാണാമെങ്കിലും അര്‍ത്ഥഗ്രഹണത്തിന് സഹായകമായ ഗ്രന്ഥങ്ങള്‍ അനിവാര്യമാണ്. (സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അത് വേണമല്ലോ)
കുമാരനാശാനിലാണ് വലിയ മാറ്റം ദൃശ്യമായത്.
വീണപൂവ് ആസ്വാദകരെ ഞെട്ടിച്ചുവെന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. ഇന്നും മലയാളസിനിമാഗാനങ്ങള്‍ തളിരുപോലധരം സുമനോഹരം എന്ന മട്ടില്‍ പ്രണയിക്കുമ്പോള്‍, മല്ലികാബാണന്‍ തന്റെ വില്ലെടുത്തു മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു എന്ന മട്ടില്‍ പൂക്കളെ കാണുമ്പോള്‍ വീണുപോയ പൂവിനെ നോക്കി അതിന്റെ ഐശ്വര്യക്കേടിനെക്കുറിച്ച് ഒരു കവിയെങ്ങനെ പാടും? അല്ലെങ്കില്‍ അതെങ്ങനെ സാധ്യമാവും? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഈ ഞെട്ടലിനു പുറകില്‍.
എന്നിട്ടും
ആശാന്‍ പാടിയതിങ്ങനെ:
തന്നതില്ല പരനുള്ളുകാട്ടുവാൻ
ഒന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ,
വന്നുപോം പിഴയുമർത്ഥശങ്കയാൽ
ഇവിടെയാണ് നമ്മുടെ വിഷയം കടന്നുവരുന്നത്. ഭാഷ അപൂര്‍ണ്ണമാകുന്നത് അര്‍ത്ഥശങ്കയുണ്ടാകുമോ എന്ന സംശയം കൊണ്ടത്രേ. ഭാഷാപരിജ്ഞാനം ഇല്ലാത്തതിനാലല്ല. എന്നാല്‍ ഇന്നത്തെ എഴുത്തുരീതികളില്‍ അങ്ങനെയൊരു സംശയമേ ആരും പ്രകടിപ്പിക്കുന്നില്ല. അക്ഷരത്തെറ്റുണ്ടെങ്കിലും പ്രയോഗം വിലക്ഷണമാണെങ്കിലും സന്ദര്‍ഭാനുസരണം യോജിക്കില്ലെങ്കിലും ഒക്കെത്തന്നെ ട്രോളിയും ട്രോളാതെയും എഴുതിയിടും. ആ എഴുത്തെങ്കിലുമുണ്ടല്ലോ എന്ന് ആശ്വസിക്കുന്നവരുമേറെ.
അങ്ങനെ നോക്കുമ്പോഴാണ് സിനിമയിലെ ഭാഷാലീലകള്‍ ശ്രദ്ധേയമാകുന്നത്. കളിയാക്കുന്നതിനും വെറുതെ പ്രയോഗിക്കുന്നതിനും ഉതകുന്ന രീതിയില്‍ അതങ്ങനെ സമൃദ്ധമാവുകയാണ്.
സിനിമയുടെ ചില പേരുകള്‍ തന്നെ ശ്രദ്ധിച്ചാല്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ അടയാളപ്പെടുത്താന്‍ പ്രയാസമില്ല.
അടി കപ്യാരേ കൂട്ടമണി
കവി ഉദ്ദേശിച്ചത്
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
തൊണ്ടിമുതലും ദൃക്സാക്ഷിയും
തുടങ്ങിയ പേരുകള്‍ വൈവിദ്ധ്യത്തെ വിളിച്ചോതുന്നവയാണ്. ഈ വൈവിദ്ധ്യം സിനിമയിലെ കഥപറച്ചിലിലും ഉണ്ട്. പുതുതലമുറകളെന്നു പറയുന്ന സിനിമകള്‍ പൊള്ളയായ കഥാപരിസരത്തെയും പ്രശ്നപരിഹാരത്തെയുമല്ല ലക്ഷ്യമാക്കുന്നത്. അവ റിയാലിറ്റിയില്‍നിന്നുകൊണ്ട് അതിന്റെ വസ്തുതാപരമായ സാധ്യതയെ മാത്രമാണ് കാണുന്നത്. അതുകൊണ്ടാണ് ഭാഷയിലും രീതികളിലും മാറ്റം വീണ്ടും വീണ്ടുമുണ്ടാകുന്നത്. അത് നേരത്തേ സൂചിപ്പിച്ച സിനിമകളില്‍നിന്നു വ്യത്യസ്തമായ ലോകസിനിമകളോടുള്ള അടുപ്പത്തെയും സ്വീകാര്യതയെയുമാണ് കാണിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ സാധാരണപ്രയോഗങ്ങള്‍ അതുകൊണ്ടുതന്നെ സിനിമയില്‍ കടന്നുവരികയും ചെയ്യും. ആ യാഥാര്‍ത്ഥ്യമാണ് പ്രേക്ഷകരുമായി സംവദിക്കുകയെന്നുറപ്പ്.
പ്രശ്നപരിഹാരത്തിന് സോഷ്യല്‍ മീഡിയയെത്തന്നെ സിനിമാക്കഥകളില്‍ ആശ്രയിക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയല്ലാതെയുള്ള ഒരു വഴി തെളിയുന്നില്ല, സാധ്യത കാണാന്‍പോലും ശ്രമിക്കുന്നില്ല.
ഭാഷ അപൂര്‍ണ്ണമായി വിരാജിക്കുന്ന ഒന്നായിത്തീരുകയും കമ്മ്യൂണിക്കേഷന്‍ നടക്കുകയുമാണ് ഇതിന്റെ അനന്തരഫലം. അത് ഭാഷയെ അധഃപതിപ്പിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയില്‍ കാര്യമുണ്ടോ?
കൃത്യമായ ഒരുത്തരമില്ല എന്നതാണ് ശരി.
എന്തിന് വേവലാതിപ്പെടണം?
കാര്യം മനസ്സിലായാല്‍പ്പോരേ എന്നാവും പലരുടെയും പ്രതികരണം. അതുകൊണ്ട് പിന്മാറുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം കമ്മ്യൂണിക്കേഷനുകളിലല്ലാതെ ഭാഷയ്ക്ക് വേറെയും മേഖലകളുണ്ടല്ലോ. അവിടങ്ങളില്‍ അത് മറ്റൊരു രീതിയില്‍ നിലനില്‍ക്കുക തന്നെ ചെയ്യും എന്നാണ് വിചാരിക്കാനാവുക.

ഇങ്ങനെ പറഞ്ഞുപോയാല്‍ തീരില്ല എന്നതുകൊണ്ട് ഇതിവിടെ നിര്‍ത്തുന്നു.
No comments:
Post a Comment