അനന്തന് വയസ്സ് മുപ്പത്തഞ്ചായി. മുപ്പത്തഞ്ചായെന്നു പറഞ്ഞാൽ ആരുമങ്ങോട്ടു വിശ്വസിക്കുമെന്നു തോന്ന്ണില്ല. എങ്ങനെയാണ്ടവനെ വിശ്വസിക്കുക. എനിക്ക് ഓർമവച്ച കാലം മൊതലേ അനന്തൻ ട്രൗസറിട്ടിട്ടന്നെയാണ് നടക്കണത്. ട്രൗസറെന്നു പറഞ്ഞാൽ കാക്കി ട്രൗസർ. മുഷിഞ്ഞ് മൂട് ഓട്ടയായിട്ടുണ്ടാകും പലപ്പളും. ട്രൗസറിന്റെ വള്ളിക്കുപ്പായത്തിന്റെ പൊറത്തുകൂടെ ആദ്യമൊക്കെ ഇട്ടിട്ടുണ്ടാർന്നെങ്കിലും ഇപ്പളൊക്കെ അകത്തിക്കാക്കി.
കാര്യമെന്തൊക്കെയാണെങ്കിലും കീറട്രൗസറിന്റെ എടേക്കൂടെ ഒന്നും കാണില്ല...ഒന്നും...
അനന്തന് കോലൻ മുടിയാണ്. കോലൻമുടിയുള്ള തലയാകട്ടെ സാധാരണേക്കാട്ടിലും വലുതും. ത്രികോണം കമത്തിവച്ചതുപോലെ, ഈജിപ്റ്റിലെ പിരമിഡ് കമത്തിവച്ചപോലെ. വലിയ തല. വീട്ടീന്ന് ഞാൻ പൊറത്തേക്കെറങ്ങുമ്പളൊക്കെ അനന്തൻ ട്രൗസറിനേക്കാൾ വലിയ പോക്കറ്റിൽ ഒരു കൈയിട്ട്, മറ്റേക്കൈയിൽ നരച്ച ബാഗും തൂക്കി, തേഞ്ഞ വള്ളിച്ചെരുപ്പുമിട്ട് (കൂട്ടത്തിൽ രസമുള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. - വള്ളിച്ചെരുപ്പിന് അനന്തൻ വള്ളിച്ചപ്പൽ എന്നാണ് പറയാറ്. വേറൊന്നും ചപ്പാൻ കിട്ടാത്തേനെക്കൊണ്ടാണെന്ന് ടെയ്‌ലർ ഷാപ്പിന് മുമ്പിൽ
കൂട്ടംകൂടിയിരിക്കുന്നവര് രഹസ്യമായും ചെലപ്പളൊക്കെ പരസ്യമായും- ഒക്കെ അസൂയക്കാരാണേയ്- പറയാറുണ്ട്.) ഫടക്, പടക്, ഫടക്, പടക് എന്ന് ശബ്ദമുണ്ടാക്കി നടന്നുവരണത് കാണാം. എന്നെ കാണുമ്പളക്കും മഞ്ഞ നെറം പിടിച്ച പല്ലുകളാകപ്പാടീം പൊറത്തിക്ക് കാട്ടി ചെവി മുട്ട്ണ ഒരു നീണ്ട ചിരി പാസാക്കി അനന്തൻ എന്തെങ്കിലും ചോയിക്കും. അത് ചോയ്ച്ചാൽ മാത്രമാണ് അനന്തൻ അനന്തനാവുക. അല്ലെങ്കിൽ അനന്തൻ അനന്തനാവാണ്ടീം എന്തെങ്കിലും ചോയിക്കും.
'മാഷിപ്പോ എവ്‌ടെയാ...? പ്പളൊന്നും കാണാനന്നെ കിട്ടെണില്ലാലോ'
ചുറ്റുമൊന്നു നോക്കി, അനന്തനെയാകെപ്പാടെ നോക്കി. കൊറച്ചൊക്കെ നാണത്തോടെ ഞാൻ പറയും:
'പാലക്കാട്ട്... പി.എം.ജീല്...'
'ഓ... പ്പോ പി.എം.ജീ ഷ്‌കോളിലായില്ലേ... നെങ്ങളൊക്കെയാരാണപ്പാ... വല്യ വല്യ ആൾക്കാര്. നമ്മൾനെ മാരിയല്ലല്ലോ...'
'അതെന്താണ്ടവനേ അങ്ങനെ പറഞ്ഞത്? ഗേർമെണ്ട് സ്‌കൂളിപ്പഠിക്കാൻ വെല്യ കാശൊന്നും വേണ്ട.' ഞാൻ പരിഭവം പറയും. അല്ലെങ്കിൽത്തന്നെ അങ്ങനൊക്കെ കേക്കുമ്പോ എനിക്ക് മേപ്പട്ടും കീപ്പട്ടും നോക്കാൻ പറ്റാത്ത മാരി കാലിന്റടീക്കൂടി ഒരുമാരി തണുപ്പങ്ങണ്ടു കേറും. മറുപടിക്ക് ശേഷം ഞാൻ നോക്കി നിൽക്കുമ്പോ അനന്തൻ അതൊന്നും കേക്കാത്ത മട്ടിൽ അടുത്ത ചോദ്യം എന്റെ കൈയീന്ന് വരാൻ വേണ്ടി നോക്കും. തെങ്ങിൻപട്ട കീറണത് പോല ചെരകണ ശബ്ദമുണ്ടാക്കിച്ചിരിക്കും. ഒട്ക്കം ഞാൻ തന്നെ ചോദിക്കും.
'എങ്ങ്ണ്ടാണ്?'
'നമ്മക്കിപ്പോന്താന്ന്, റേഷൻ പീടികേലിക്ക്... നല്ല അരി വന്നടക്കുണൂ... പോയി നോക്കാന്ന് വെചാരിച്ചു... അല്ലെങ്കിലൂപ്പോ ന്നത്തെക്കാലത്ത് റേഷനരിയൊന്നും ആര്ക്കും വേണ്ടാന്നായർക്കുണു. ന്നാലും നമ്മൾനെ മാരിയുള്ളവരിക്ക് അതന്നെ സരണം.'
'ശരി...ശരി... നിങ്ങ പോയി നോക്കീന്നും.'
അവടന്ന് എങ്ങനെങ്കിലും രക്ഷപ്പെടാല്ലോന്ന് വിചാരിച്ച് ഞാൻ കൂടുതലൊന്നും പറയാൻ നിക്കാണ്ടെ അത്രയില് നിർത്തും.
സൈക്കിൾ ആഞ്ഞു ചവിട്ടുമ്പോളും എന്റെ മനസ്സില് അനന്തനായിരിക്കും. ശരിക്കും കുട്ടികൾനെ മാരിയാണ്. ഈ ചെങ്ങായിക്കെന്താണ് പറ്റ്യേതാവോ? എപ്പളും ഇങ്ങെൻത്തന്നെ. നോക്ക്യാലും മിണ്ട്യാലും പറഞ്ഞാലും ചിരിച്ചാലും ഒക്കെങ്ങിൻത്തന്നെ...
എന്നെങ്കിലും നേരെയാവുംന്നിച്ചിട്ട് നാട്ടാരൊക്കെ കളിയാക്കും. ആരിനോടും പെണക്കൂം പരിഭവൂം ഒന്നും കാണിക്കൂലാ... പക്ഷേങ്കില് ചെല നേരത്ത് കാലിന്റടീന്ന് ഒര് തെരുതെരുപ്പങ്ങണ്ട് വരാൻണ്ട്.
മലമ്പുഴയ്ക്കുള്ള ബസ്സുകാരൻ പാഞ്ഞുവന്ന സഡൻ ബ്രേക്കിട്ട് നിർത്തുമ്പോ...
'എന്താണ്ടാ... ഊട് കൊട്ക്കാനെറങ്ങീരിക്കാണ്... രാവിലെത്തെന്നെ?'
'ഉണ്ണിയേ... നോക്കിപ്പൊയ്ക്കാള്ൺഡോ...രാവിൽത്തെന്നെയെങ്ങ്ണ്ടാണ്?'
തലയിൽ അരിച്ചാക്കും വെച്ച് പതുക്കെ നീങ്ങുന്ന കമലേടത്തി ബസ്സുകാരനെ നോക്കി ഫാ...ന്നൊരാട്ടും.
ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് ഞാൻ പത്‌ക്കെനെ നീങ്ങും.
'എന്താണ്ടപ്പാ... ഈ ബെസ്സ്‌കാരിന്റെയൊക്കെ വെചാരം. നോക്കീം കണ്ടും ബസ്സോടിക്കൂലാ. അവന്റെയൊക്കെ തല തെറിച്ചുപോട്ടെ. ആവൂ ആവോയ്... ഇക്കാലത്തൊക്കെ ജീവിക്കണെങ്കി കൊറച്ച് പ്രയാസന്തന്നെ' പൊറകിൽ കമലേടത്തീടെ ശകാരം തൊടരുന്നു. മിണ്ടാണ്ട് പോണതന്നെ നല്ലതെന്ന് കര്തീട്ട് ഞാൻ ഒന്നുമൊന്നും മിണ്ടാതെ പോണൂ...
വേറൊരു ദിവസം.
'ബൗൾഡ്'
'ബൗൾഡാണെങ്കി ഞാനിനിയില്ലെടാ... ഞാൻ പൂവ്വാണ്.'
എനിക്ക് കരച്ചിലും സങ്കടോം വന്നു. ഇങ്ങൻത്തെ നേരത്ത് എന്റെ കാലിന്റടീന്ന് ദെങ്ങനെ ദെങ്ങനെ ഒര് മാരി തരിപ്പങ്ങ്ണ്ട് കേറിവരും. എനിക്കന്നെ എന്നെ പിടിച്ചാക്കിട്ടില്ല. ഇതിപ്പോ ഇന്ന് മൂന്നാമത്തെ കളിയാണ്. മൂന്നിലും ഞാൻ ബൗൾഡ്. ഇനീപ്പോ ബൗൾഡല്ലെങ്കിലും എനിക്ക് പോണം. വീടെത്താൻ വൈകി. ഗ്രൗണ്ടീന്ന് അവമ്മാരൊക്കെ കൂടി ഒറക്കെയൊറക്കെ കൂവ്ൺട്. കൂവട്ടെ... നാളെത്തന്നെ പകരം വീട്ടണം.
'ഓ... വൈകി'
നേർത്തെ വീട്ടിലെത്താൻ വേണ്ടീട്ട് വെയർത്ത ശരീരത്തോടെ ആഞ്ഞാഞ്ഞു സൈക്കിൾ ചവിട്ടി. അച്ഛൻ പാലക്കാട്ട് പോയതാണ്. ചെലപ്പോ എത്തീട്ട്ണ്ടാകും. അച്ഛൻ വരണേന്ന് മുന്നെ എത്തീട്ടില്ലെങ്കിൽ പോരെ പൊടിപൂരം. അടി ഒറപ്പാണ്. പരീക്ഷേന്റെ കാലത്തും പഠിക്കാൻ മെനക്കെടാതെ ചുറ്റിക്കളിച്ച് നടക്ക് ആണെന്നും പറഞ്ഞ്... എന്റമ്മേ... ആ ബെൽട്ട്. അടി കൊള്ളുമ്പോ തടിച്ചങ്ങനെ വീർക്കും. കൈയും കാലും.
സൂര്യൻ അസ്തമിച്ചുതുടങ്ങി. മേഘങ്ങൾ അവിടവിടെ ചെതറിക്കെടക്കുന്നു. ചൊവപ്പും മഞ്ഞേം കൂടിക്കലർന്ന് നീല നെറത്തിന് പച്ച നോട്ടം. നെറഞ്ഞ് കെടക്ക്ണ പച്ചപ്പാടത്തിന്റെടേക്കൂടെ കറ്ത്ത് റോഡ്. റോട്ടിലൊന്നും ആളില്ല. എടയ്‌ക്കൊരു ബസ്സ് പോയി. പതിന്നാലാം നമ്പർ. അതന്നെ. ആവൂ... ആ ശ്വാസം ദൂരേന്ന് വെള്ളമുണ്ട് ചുറ്റിയൊരാള് വരണുണ്ട്.
ഒരു വളവ് തിരിഞ്ഞപ്പളതാ. കൈയില് ബാഗുണ്ട്. ന്നെന്താണാവോ പതിവാല്ലാണ്ടെ ഒരു കൊടയുണ്ട്.
'മാഷേ... ദെന്തു പോക്കാന്നീം. നിക്കീന്ന് നമ്മക്കൊര് ലിഫ്ട് തരീന്നും'
കാണാത്തപോലെ അനന്തനെക്കടന്നുപോയ എന്നെ വിളിച്ച് നിർത്തിച്ചു. ഒരാള് പൊറകിക്കെടന്ന് വിളിക്കുമ്പൊ നിർത്തീല്ലെങ്കിൽ വലിയ വിചാരമാന്ന് അയാക്ക് തോന്നും. അതോണ്ട് നിർത്തീതാ. ഇനീപ്പോ നിർത്താണ്ടെ രക്ഷയില്ലാലോ. തിരിഞ്ഞു നോക്കുമ്പോ അനന്തനങ്ങനെ ചിരിക്കണു.
'ഹാ... ഹാ... ഹി... ഹീ... ഹു... ഹെ... ഹേ... ഹൈ... ഹൈ...' ഉച്ചാരണക്രമത്തിൽ അനന്തന്റെ ചിരി ചേർത്ത് വക്രിക്കാനാണ് എനിക്കു തോന്നിയത്. ചെങ്ങായീന്റെയൊരു വിളി. ന്നാലും പ്പോ ന്താ ചെയ്യാ... പറയ്യാ... വണ്ടി നിർത്തി.
'നിങ്ങള്ന്നാലും ന്നെ കണ്ടപ്പോ കാണാത്ത മാരി പോയതല്ലേ... എന്താന്നും പ്പോ നമ്മൾന്നെയൊന്നും പിടിക്കാണ്ടായോ? നാൻ വിളിക്കുമ്പളും എന്താ ഒര് സ്പീട്!'
'അങ്ങനെയൊന്നും ഇല്ലാന്ന്, നാൻ ത്തിരി തുർക്കനെ പോകാന്ന് കര്തീട്ട് പുക്വായിരുന്ന്. നെങ്ങൾന്നെ കണ്ടന്നെയില്ല. നിങ്ങ കേറീന്നും.'
'നമ്മൾനെയൊന്നും കണ്ണിപ്പിടിക്കാണ്ടായീല്ലേ?' അനന്തൻ പരിഭവം നിർത്താൻ ഭാവമില്ല.
'മൂടീങ്കാണ്ട് കേറീന്ന്' എനിക്കിത്തീരീശ്ശനെ ദേഷ്യം വന്നു.
സൈക്കിൾ ആഞ്ഞുചവിട്ടുമ്പോ അനന്തൻ പറയ്യാണ്.
'പത്‌ക്കെ ചവിട്ടീന്ന്. ദെങ്ങ്ണ്ടാണ് ത്ര ബെക്കത്തില്. എസ്പ്രസ്സു മാരി പോയിട്ട് പ്പൊന്താന്നും?'
'.............'
'കലികാലം തെന്നെ, കലികാലം. റേഷൻ പീടികേന്ന് അരി ചോയിച്ചപ്പോ, ല്ലാത്രെ. മെനഞ്ഞാന്ന് രാത്രീല് ആരൊക്കെയോ കണ്ടടക്കണു അരി ലോറീല് നെറയെ കൊണ്ടരണത്. ന്ന്ട്ട്‌പ്പോ ഇല്ലാത്രെ. ചാത്തപ്പൊരത്തെ മില്ലിലിക്ക് കൊണ്ടോയിട്ടുണ്ടാകും ത്രെ. ആര്ക്കറിയാം, കലികാലത്ത് ങ്ങനൊക്കെത്തന്നെ. ആരൂല്ലാലോ ചോയിക്കാനും പറേയാനും. അതുമാത്രോല്ലാ... ചോയിച്ച ന്നോട് ആ മൊശകൊടൻ ചൂടായി. അവന്റമ്മേ കെട്ടിക്കാൻ. തന്തേനെത്തല്ലി.'
'............'
'മാഷേ... ങ്ങളെന്താണ് ഒന്നും മുണ്ടാത്തെ?'
'ഊഹും... ഒന്നൂല്ലാ...'
'ങ്ങക്കൊക്കെ നല്ലാ സുകാണ്. വല്യ വല്യ ഷ്‌കോളിലല്ലേ പഠിത്തം. നാൻ പടിക്കാൻ പോയ കാലത്ത് ഞങ്ങണ്ടെ ടീച്ചർക്കേ, ഒന്നും അറീല്ലാർന്നു. ഒടുക്കം, തെന്നെ തെന്നെ നാൻ നിർത്തീം കൊണട് ഇങ്ങാണ്ട് പോന്നു. നാനെഴുതണതും പറേണതുമൊന്നും അയമ്മക്ക് അറീല്ലാത്രെ. പഠിപ്പാത്രെ... ന്താപ്പോ കത. അയിനെക്കൊണ്ട് എനിക്ക് ഒരു മാരി ദെണ്ണം തോന്നി. ഇനീപ്പോ അയമ്മക്ക് വെഷമമാവണതൊന്നും ചെയ്യണ്ടാന്നു വെചാരിച്ച്.'
എനിക്കൊന്നും പറയാൻ കഴിയൺണ്ടായിരുന്നില്ല. ഹും... ഹും... എന്ന് സൈക്കിൾ ആഞ്ഞാഞ്ഞു ചവിട്ടി. ചെങ്ങായിക്ക് നല്ല വെയ്റ്റുണഅടെന്ന് തോന്നണൂ. സാധാരണേലും വേഗം കൊറഞ്ഞു. എനിക്കാണെങ്കി കോപോ, സങ്കടോ ഒക്കെ വരണുണ്ട്.
ഒരെറക്കമായിരുന്നു. ബ്രേക്കാണെങ്കി കൊറവും. വന്ന സ്പീഡിൽ സൈക്കിള് ശർറേന്ന് പാഞ്ഞു. ഭയങ്കര സ്പീട്. ഒന്ന്... രണ്ട്... മൂന്ന്... റോട്ടിലൊന്നും ആളില്ല. പക്ഷേങ്കില് കണ്ട്രോള് പോണു.
'അനന്താ... അനന്താ... കാല് പൊക്കി റോട്ടിലമർത്തിച്ചവിട്ട് ചെങ്ങായിയേ... അയ്യോ, ബ്രേക്ക് കമ്മി. ചവിട്ടനന്താ...' ഞാൻ നെലവിളിച്ചു.
'അയ്യോ... വേണ്ടാന്നും' അനന്തൻ എന്നെ മുറുക്കിപ്പിടിച്ചു. 'ന്റെ വള്ളിച്ചപ്പല് തേയും. പഴേതാണെങ്കിലും പറവ് കൂടുതലൊള്ളതാ... നെനക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല.'
അനന്തൻ നെലത്ത് ചവിട്ടിയതേയില്ല. ഇങ്ങൻത്തെ നേരത്ത് എന്റെ കാലിന്റടീന്ന് ദെങ്ങനെ ദെങ്ങനെ ഒര് മാരി തരിപ്പങ്ങ്ണ്ട് കേറിവരും. എനിക്കെന്നെത്തന്നെ പിടിച്ചാക്കിട്ടില്ല. അല്ലാ പിന്നെ. സൈക്കള് എങ്ങനൊക്കെയോ താഴെയെത്തി. ബാഗ്യത്തിന് റോട്ടില് ആളുകള്ണ്ടാർന്നില്ല. അത് തന്നെ മാരിയമ്മന്റെ തൊണ. പ്പൊ... പറയീൻ ഞാനാണോ, അനന്തനാണോ പൊട്ടൻ?
പിന്നീടൊരിക്കൽ:
ചൂണ്ടക്കൊളുത്തുമായി പൊഴേലിക്ക് മീൻ പിടിക്കാൻ വേണ്ടി പോയതാണ്. ചെലപ്പളങ്ങനെയാ... ഒരു പൂതി തോന്നും. കൊറച്ച് മീൻ പിടിച്ച് വീട്ടിക്കൊടുത്താ അമ്മക്കും സന്തോഷം. ചെലപ്പോ ഒര് മാറ്റിനി ഷോയ്ക്കുള്ള പൈസേം കിട്ടും. പൊകമണം നെറഞ്ഞ അടുക്കളേലെ ചൊവരിലെ അലമാറീലുള്ള മൊളക് ഡെപ്പേടെ അടീന്ന് പൈസായെടുത്ത് തരുമ്പോ അമ്മേടെ കണ്ണ്കള് തെളങ്ങാറ്ണ്ട്. മഴവെള്ളം വീണ് ചാരനെറത്തില് വരപതിഞ്ഞ അട്ക്കള ചൊവരിന് പൂതലിച്ച മണമാണ്. ഊറൻ കുത്തിയ പലക പത്ക്കനെ വലിച്ചടച്ച് അമ്മ, അച്ഛൻ കാണാണ്ടെ സിലിമക്ക് പോകല് ഒര് വലിയകാര്യം തന്നാണ്. കാരണം കൂട്ടുകാരിന്റെ ശല്യമില്ലാണ്ടെ ഒറ്റക്ക് ഒര് മുർക്കോ മെട്ടായിയോ തിന്നാം. സ്‌കൂളിലാണെങ്കി പത്തിന്റെയോ ഇരുപതിന്റെയോ പൈസക്ക് ഐസ്‌ക്രീമ് വാങ്ങിയാല് ഷെയറെടുക്കാൻ മൂന്നാല് പേര് കാണും. അതും പക്ഷെ ഒരു രസന്തന്നെയാണ്. പതിനഞ്ച് പൈസക്ക് ബസ് ടിക്കറ്റ് കൊട്ത്ത് പോയിരുന്ന കാലത്ത് കിട്ടണ പൈസേല് ബാക്കിവെച്ചിട്ട് ഐസ് വാങ്ങുമായിരുന്നു. ഇപ്പോ പക്ഷേ സൈക്കിളി പോകാന്തൊടങ്ങിയ കാരണം പൈസ അധികം കിട്ടാറില്ല.
ഉച്ചനേരാണ്. പൊഴേലാണെങ്കി ആര്മില്ല. ആദ്യം വെള്ളത്തിലെറങ്ങി. ഹു... തണ്പ്പ്. കൈകാൽ കഴ്കാന്ന് വെച്ചു. ഓളത്തില് സൂര്യൻ വെട്ടിത്തെളങ്ങുണു. അപ്പറത്ത് നിക്കണ തെങ്ങിന്റെ പട്ടേം കാണണുണ്ട്. തെങ്ങോലേന്റെ പച്ചത്തെളക്കം. വെള്ളിവര വളയണ പോലെ വെള്ളം ഓളം തല്ലി. ദൊക്കെ കൊള്ളാലോ, ദൈവത്തിന്റെ ഓരോരോ കളികളേയ് എന്നോർത്തുംകൊണ്ട് കാല് നല്ലപോലെ കഴ്കി. കാല് നക്കിത്തൊടക്കാൻ മീന്കള് ഓടി വരണുണ്ട്.
കൊത്തുമ്പോ നല്ല സൊകം. സൊകം സൊകോന്നൊക്കെ പറേണത് ഇതാണോ യെന്തോ? സുകം സുകം ക്ഷോണിയെ നാകമാക്കാൻന്ന് ഒര് പാഠം സാറ് ക്ലാസില് പറഞ്ഞിട്ട്ണ്ട്. അപ്പളും എനിക്കൊന്നും മനസ്സിലായിട്ടില്ല. ഭൂമീനെ സ്വർഗമാക്കാനാണ് സുകമെന്ന് അർത്തം പറഞ്ഞതും ഓർമേണ്ട്. സുകമോദേവീന്ന്ള്ള പാട്ട് സുകുമാരീന്നൊക്കയ്ള്ള പോലെ പേരാന്ന് വിചാരിച്ചിട്ടുംണ്ട്. അപ്പളും മനസ്സിലായിട്ടില്ല.
ദിങ്ങനെ ആലോചിച്ച്ട്ടും ആലോചിച്ച്ട്ടും പിടികിട്ടാത്ത നേരത്ത് ന്റെ കാലിന്റെടീക്കൂടി ഒര് തരിപ്പങ്ങണ്ട് കേറിവരും. ചെലപ്പളങ്ങനെയാ, എനിക്കെന്നെത്തന്നെ പിടിച്ചാക്കിട്ടില്ല. അനന്തന്റേം എന്റെ വീട്ടിന്റെടക്കുള്ള പച്ചക്കറിക്കടേന്റെ പൊറത്ത് നിന്നിട്ട് വർത്താനം പറഞ്ഞുംകൊണ്ട് സാധനം മേടിക്ക്യായിര്ന്ന ഒര് ചേച്ചി 'നെന്നെ ഞാൻ സുകിപ്പിക്കാടാ വാ'ന്ന് കയർത്തുംകൊണ്ട് ആരോടോ പറേണ കേട്ടു. അപ്പോ എനിക്കൊന്നും തന്നെ മനസ്സിലായില്ല.
'ഹും... അവടെ വർത്തമാനം കേട്ടില്ലേ, അപ്പർത്തും ഇപ്പർത്തും ആൾക്കാര്ണ്ട്ന്നുള്ള വിചാരം കൂടിയില്ല. മൂതേവീ...'ന്ന് അമ്മ പറേണതും കേട്ടു. അപ്പത്തന്നെ അതെന്തോ കൊഴപ്പം പിടിച്ച ഏർപ്പാടാന്നും തോന്നി. പിന്നെക്കൂടുതലൊന്നും ചിന്തിച്ചിട്ടും ഇല്ല. ഒരു കണക്കിന് അധികം ചിന്തിക്കാത്തതാ നല്ലത്. അല്ലെങ്കി ആരോടൊക്കെ കഥ പറേണ്ടിവരും. എന്നാലും ഇപ്പോത്തോന്ന്ണു ഈ സുകോന്ന് പറേണത് ഇതാണോ ന്തോ. കടേന്ന് പറഞ്ഞ ചേച്ചീനെപ്പറ്റി ടെയ്‌ലർ ഷാപ്പിന് മുമ്പില് കൂട്ടംകൂടിയിരിക്കിണ കൂട്ടക്കാര് വേണ്ടാതീനം പറേണത് ഞാനെത്ര തവണ കേട്ടടക്കുണൂ. ആർക്കറിയാം. എനിക്കൊന്നും അറിഞ്ഞുകൂടാ... ഞാനൊന്നും പറേണുമില്ല. അല്ലെങ്കിത്തന്നെയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം? ആർക്കാണിപ്പോ അതൊക്കെയറിയാഞ്ഞിട്ട് ചേതം? ഒന്നും ചോയിക്കാനും ഇല്ല. പ്പോ പറയാനും ഇല്ല.
'ഔ.. മീനുകളിങ്ങനെ കൊത്താണ്. ങ്ങനെ...ങ്ങനെ... നല്ലാ രസം. ഹൗ രസംന്ന് വെച്ചാ എങ്ങനെയാ പറയ്യാപ്പോ... രസം ന്നെ...'
വെള്ളത്തിലൊര് നെഴല്. ആവൂ പേടിച്ചുപോയി. ആരാണ്ടാ പൊറകില്?
'യെന്താണ്ടാ മാഷേ... മീൻ കൊത്തണത് നോക്കീരിക്കാൺടാ.'
അനന്തന്റെ ശബ്ദം. അതേ ശബ്ദം. തെങ്ങോല കീറി ചെരകണ പോലത്തെ ശബ്ദം.
'യെന്താന്ന്... കാലെരടി വീണപോലെ പിന്നീന്ന്? പേടിപ്പിച്ചാളഞ്ഞു.'
അനന്തൻ ഒന്ന് മിണ്ടാതെ നിന്നു. പിന്നെ രണ്ട് കൈകൊണ്ടും എന്റെ ഇടുപ്പത്ത് പിടിച്ചിട്ട് എക്കിളിയാക്കി. എളക്കിയെളക്കിപ്പിടിച്ചിട്ട്.
'ഔ... യെന്താന്ന്‌പ്പോ, ങ്ങനെ ദേഷ്യപ്പെട്ടാലോ. ഞാനും കൂടിക്കാണട്ടെറാ.'
'ആവൂ... ആവൂ... ആവോയ്... എന്താണെന്ന് നിങ്ങ ങ്ങനെ? നോക്കീന്ന്. യെന്താ രസാന്നറിയുവോ. മീൻ കൊത്തണ നോക്കീന്ന്.' ഞാൻ അമ്പരപ്പോടെ, ശരിക്കും നന്നായി അൽബുതപ്പെട്ടിട്ടുമാണങ്ങനെത്തന്നെ പറഞ്ഞത്. അനന്തൻ എന്തുവിചാരിച്ചോ ആവോ?
അല്ലെങ്കിത്തന്നെ ആർക്കാണിപ്പോ അതിനൊക്കെ നേരം?
'ചൂണ്ടക്കൊളുത്തവടെ കെടക്കണ കണ്ടപ്പോഴേ വിചാരിച്ചു. നീയായിരിക്കുംന്ന്. നാനേയ്, മാട്ടിനെ മേക്കാൻ വേണ്ടി എറങ്ങിയതാണേയ്. ബോധം കെട്ട കൂട്ടോംകൂടി നീയന്നെയായിരിക്കും ഇബ്‌ടെന്ന് വിചാര്ച്ചു. ബ്ടങ്ങനെ യീ നേരത്ത് നിയ്യല്ലാണ്ടാരാണ്ടാ വന്ന് നിയ്ക്കാ. നെനക്കെന്താണ്ടാ പ്രാന്തുണ്ടോ? ഡാ... മാഷേ... എന്താണ്ടാ... യെപ്പളും ങ്ങനെ?'
ടാറിട്ട മണല് വിരിച്ച റോട്ടിക്കൂടെ ബസ്സോടണ ചെത്തം പോലെ അനന്തൻ ചെലച്ചു തൊടങ്ങി, നിർത്താണ്ടെ. ദെങ്ങനെ ദെങ്ങനെ കേക്കുമ്പം എനിക്കെന്റെ കാലിന്റടീന്ന് ഒരു മാരി തരിപ്പങ്ങ്ണ്ട് വര്ണുണ്ട്. യെന്താണാവോ, അതങ്ങൻത്തന്നെയാണ് യെപ്പളും. ദൊന്ന് നിർത്തിക്കിട്ടാൻ യെന്താ വഴീന്ന് ആലോയിക്കുമ്പളക്കും അനന്തൻ അടുത്ത വർത്താനം തൊടങ്ങി.
'ഡാ... ങ്ങ്ണ്ട് വാ. അട്ത്തിക്ക് വാ. നെന്നെക്കണ്ടാ ഒര് കാരിയം സരിക്കും പറയ്ണംന്ന് വിചാരിച്ചിട്ട്ണ്ടാർന്ന്. നെനക്കറിയുവോ'- അനന്തൻ ഒന്ന് നിർത്തി. മൊകത്ത് സാധാരണ ഇല്ലാത്ത ഒര് ബാവമാറ്റം. യെന്റെ മൊകത്ത് അയിന്റെ അശ്വസ്ഥത ഉണ്ട്ന്നറിഞ്ഞിട്ടന്നെയാവണം അയാള് വെർതെ വെർതെ ചുറ്റിലും നോക്കി. വെയില് മൊകത്ത് മഞ്ഞക്കളറ് കൂട്ടി. അവന്റെ പല്ല് സാധാരണേക്കാട്ടിലും തെളങ്ങി.
'സാവിത്രീണ്ടപ്പർത്ത്. മറ്റേപ്പറമ്പിലേയ്. വേണെങ്കി ഇവ്ടന്ന് നോയ്‌ക്കോ. കണ്ടോ. ഡാ മാഷെ എന്താണ്ടാ... ഇബ്ടന്നന്നെ നോയ്‌ക്കോ.'
അത് പറയ്‌മ്പോ വീണ്ടും അനന്തന്റെ ബാവം മാറി. പിന്നീം പിന്നീം മാറി. എപ്പളും കാണണ പോലെയോ പറയണ പോലെയോ അല്ല സംസാരിക്കണത്. യെന്തൊക്കെയോ മാറ്റങ്ങള്. എനിക്കാണെങ്കി ആകപ്പാടെ യെന്തൊക്കെയോ പോലെത്തോന്നി.
അയ്യേ... യീ ച്ചെങ്ങായി ഇതെന്താണ്ടാപ്പാ യിങ്ങനെ? അപ്പർത്തും യിപ്പർത്തും ള്ളവരിനെയൊക്കെ കുറ്റം മാത്രം പറയീം ചെയ്തിട്ട്. എന്തിനാണാവോ സാവിത്രീന്റെ കാര്യം പറേണത്?
'യെടാ ചെക്കാ, നെനക്കിത് വല്ലതും അറിയ്യോ. വേണെങ്കി കണ്ട് പടിച്ചോ. നെന്റെ ഷ്‌കോളിപ്പടിപ്പിക്കണേനെക്കാട്ടിലും വല്യ പടിപ്പന്നെ യിത്. യെന്ത്‌റാ... അന്തം വിട്ട് നോക്കണത്. വേണെങ്കി വാ... നാൻ പോണു. നെന്നോടധികം പറയാണ്ടന്നെ നെനക്കറിയുംന്ന് യെനിക്കറ്യാം. വര്ണുണ്ടെങ്കി വാ... നാൻ പോണൂ.'
അനന്തൻ വേഗത്തില് നടന്ന് പോയി. യെനിക്കെന്തൊക്കെയോ പോലെത്തോന്നി. കാട്ടിന്റെടേലിക്ക് വേഗത്തില്ത്തന്നെ പോയി. കൊറേ നേരം ഞാൻ അങ്ങനെ നോക്കി നിന്നു. അനന്തനും സാവിത്രീം കൂടീട്ടെന്താണാവോ? പോയി നോക്കണോ?
നോക്കണംന്നാരോ പറേണുണ്ട് മനസ്സില്. മനസ്സ് നെറച്ചും അങ്ങനെത്തന്നെയാണ് കേക്കണത്. അയമ്മയെപ്പറ്റീട്ട് നാട്ട്‌മ്പൊറത്ത് കൂട്ടം കൂടണതൊക്കെ യെന്തായാലും വെർതെയല്ലാണ്ടിരിക്കുവോ? യെന്തോ. വേണ്ട. മീൻ പിടിക്കാം. അതന്നെ നല്ലത്.
എന്നാലും എന്താപ്പോ, വെർതെയൊന്ന് പോയി നോക്കിയാല്. കമലേടത്തി പറേണപോലെ, 'ഉണ്ണിയേ... നമ്മളീ കാണണതും കേക്കണതുമൊന്നുവല്ല ലോകം. അതിത്തിരീം കൂടി വെല്താണ്. വെല്യേ വെല്ത്. മത്തങ്ങേന്റെ പോലെയാണെങ്കി തുഷ്ടമ്മാരൊക്കെ വക്കില് പോയി വീഴൂല്ലേ. വെല്യേ വെല്യ ലോകത്ത് ചെറ്യേ ചെറ്യ ജീയിതം ജീയിക്കാണ് നമ്മള്. മർക്കണ്ടാ ട്ടോ.'
ആണോ... ഇപ്പം പോണോ...?
ചൂണ്ടക്കൊളുത്തും വെള്ളത്തിലിട്ടിരിക്കുമ്പോ പിന്നീം തെകട്ടിത്തകട്ടി വര്ണത് അനന്തന്റെ പറച്ചില് തന്നെ. ചെങ്ങായീന്റെ യൊര് ഗൗരവം. എന്തൊക്കെയോ മനസ്സില് ആവ്ണുണ്ട്. പണ്ട്, ഏതാണ്ടപ്പാ അത്. യേതോ ഒന്ന്. ഒര് സിലിമേല് അങ്ങനെ കണ്ട്ട്ട് അവൾന്നെ കൊല്ല്ആണോന്ന് ചോയിച്ചപ്പോ കൂടെണ്ടാർന്നവര് കണ്ണിർക്കി ചിരിച്ചതാണ് ഓർമ്മ വര്ണത്. അങ്ങൻത്തെ നേരത്ത് ദാ ങ്ങന്നെങ്ങന്നെ യെന്റെ കാലിന്റടീന്ന് ഒര് മാരി തരിപ്പങ്ങാണ്ട് കേറിവരും. ചെലപ്പളൊന്നും യെനിക്കെന്നെത്തന്നെ പിടിച്ചാക്കിട്ടില്ല.
അന്നന്നെ യെനിക്ക് എന്തോ പ്രശ്‌നം തോന്നിയതാണ്. പിന്നെ പോട്ടേന്ന് വിചാരിച്ചു. തെന്നെ തന്നെ... അതന്നെയായിര്‌ക്ക്വോ. യെന്തോ. ശര്യാരിക്കും. അതന്നെയായിരിക്കും യിപ്പോ നടക്കാൻ പോണത്.
പാലത്തിന്റെ മോളീക്കൂടി പതിന്നാലാം നമ്പറ് എരച്ചുനീങ്ങി. മൂന്നുമണി ആയിട്ടുണ്ടാകും. മലമ്പുഴ-പാലക്കാട്-പാലക്കാട്-മലമ്പുഴ അയിന്റെ റൂട്ടങ്ങൻത്തന്നെ. പയിഞ്ചു പൈസ സീ ടീം കൊട്ത്ത്ട്ട് കേറിയാല് പത്ത് പയിഞ്ച് സ്റ്റോപ്പീന്ന് ആള്വോള് കേറിയെറങ്ങ്ണത് കാണാം. കാശ് കൊട്ക്കാൻ വേണ്ടീട്ട് കണ്ടക്ടറ് വിസിലടിച്ചിട്ട് നിർത്തീട്ട് അത് മുഴുവനും ചീട്ടാക്കീട്ടേ വണ്ടി വിടൂ. ഡ്രൈവറിന്റടുത്ത് വെച്ചിരിക്കണ കണ്ണാടീന്റെ മോളില് ദൈവങ്ങള് മൂന്നാലെണ്ണം. തെളങ്ങണ ലൈറ്റും. അതും നോക്കി യങ്ങനെ നിക്കാന്നല്ലാണ്ടെ ഒന്നും മിണ്ടിക്കൂടാ. പൊറത്തെറക്കിവിടും. പിന്നെ വീട്ടിലിക്ക് അല്ലെങ്കി സ്‌കൂളിലിക്ക് നടക്ക്വന്നെ. അങ്ങനെ നടന്നിട്ട്ള്ള ഒര്പാട് പിള്ളാര് യെന്റെ കൂട്ടരന്നെയുണ്ട്. യെനിക്കെന്താണാവോ അങ്ങനെയൊന്നും പറ്റീട്ടില്ല.
പൊഴേന്ന് നോക്കുമ്പോ പതിന്നാലാം നമ്പറിന്റെ അടീലെ കുന്ത്രാണ്ടങ്ങള് കാണാം. നീണ്ട തിരിയണ ഒലക്ക. ആവൂ... ആന്നൊരിക്കെ പാഞ്ഞ് പോകുമ്പോ... വണ്ടിറെ ബാക്കിലെ സീറ്റ്, നീണ്ട കെടക്ക പോലെളകി പൊഴേല് വീണിട്ട്, ബാഗ്യത്തിന് ആരിന്റേം മോളില് വീണിട്ട്ല്ല. അപ്പൊത്തന്നെ കണ്ടമുത്തേട്ടൻ അത് വീട്ടിക്കെടുത്തുങ്കാണ്ട് പോണത് ഞാൻ കണ്ടതാണ്ടവനേ. എന്താർന്ന് അയാളിന്റെയൊര് സന്തോഷം! പൊഴേല് കുളിച്ചുങ്കാണ്ട് നെന്നവരൊക്കെ ചിറിച്ച് കൊഴഞ്ഞുങ്ങാണ്ട് പോയി. കണ്ടമുത്തേട്ടൻ ഇന്ന് ഒക്കേം ബസ്സിന്റെ സീറ്റിത്തന്നെയെന്ന് ആരോ പറേണതും കേട്ടു. അതന്നെയായിരിക്കുവോ കാട്ടിലിപ്പോ അനന്തനും? നോക്കണോ? ഓർക്കുമ്പോ ഒര് തരിപ്പ്.
അപ്പത്തന്നെ തീര്മാനിച്ചു.
നോക്ക്കന്നെ... അങ്ങണ്ട് പോയി നോക്ക്കന്നെ. പൊഴേന്ന് ചെളീന്റെ മണവല്ലാതെ വേറാരിന്റീം മണൂം കൂടീല്ലാ.
അങ്ങണ്ട് പോയി നോക്കാന്ന്. തണ്ത്ത കാറ്റടിക്ക്ണൂ. സൂര്യൻ ചെരിഞ്ഞ് തൊടങ്ങി. പാലത്തിന്റെ നെഴല് പൊഴേല് ചെരിഞ്ഞ് വീഴാൻ തൊടങ്ങി. മീനുകള് വെയിലിലിക്ക് മാറിനിന്ന് പെടക്ക്ണുണ്ട്. പാലത്തിന്റെ മോളീക്കൂടി സൈക്ക്‌ള് പോകുമ്പോ മണലും ടാറും കൂടിയൊരയണ ശത്തം. യെന്തായാലും അനന്തൻ വിളിച്ചിട്ടന്നല്ലേ, അവടെത്തന്നെ പോയി നോക്കാം.
പോണോ...?
വേണ്ടേ...?
പോണോ...?
വേണ്ടേ...?
പോണോ...?
വേണ്ടേ...?
കൊറേ പ്രാവിശ്ശം ആലോയിച്ചു. പിന്നീം പിന്നീം പിന്നീം ആലോയിച്ചു. ആലോയിച്ചാലോയിച്ച് ഒര് മാരിയായി. കൊറച്ച് ദൂരം നടന്നു. പിന്നീം നിന്നു. പിന്നീം നടന്നു. നിന്നു. പിന്നങ്ങാണ്ട് നടന്നു. അല്ലാ പിന്നെ. ങ്ങൻത്തെ നേരത്ത് യെന്റെ കാലിന്റടീന്ന് ഒര് മാരി തരിപ്പങ്ങാണ്ട് പടർന്ന് കേറും. അതെങ്ങണ്ടൊക്കെ പടരുംന്ന് യെനിക്കറീല്ല.
നെറയെ വള്ളികള്ണ്ടല്ലോ കാട്ടില്.
നെറയെ കാട്ടുതെച്ചീം, കൈതച്ചെടീംണ്ടല്ലോ കാട്ടില്.
അവ്ടവ്‌ടെ മുത്തങ്ങാപ്പുല്ലുണ്ടല്ലോ കാട്ടില്...
അനന്തനെ മാത്രം കണ്ടില്ല. കാട്ടിപ്പോയി നോക്കീട്ട് ആരൂല്ലാ. കാട്ടിലിക്കന്നെ യെറങ്ങി യെറങ്ങി നോക്കീട്ടും ആരൂല്ലാ.
'അ-ന-ന്താ' പത്‌ക്കെ വിളിച്ചു.
ഇനീപ്പോ ആരെങ്കിലും കേട്ടാല് യെന്താ വിചാരിക്കുവാ. പത്‌ക്കെ വിളിക്കണോ, ഒറക്കനെ വിളിക്കണോ, നെലവിളിക്കണോ... ആകപ്പാടീം ഒര് സംശയം. ചെങ്ങായിയിതെവിടെപ്പോയി കെടക്ക്കുകാണ്.
'അ-ന-ന്താ' കാണുണൂല്ലല്ലോ യീശ്വരാ... ഉള്ളിലിക്ക് കേറൂം ചെയ്തു. അല്ലെങ്കിത്തന്നെ യെന്താ ചോയിക്ക്വാ. ദെയ്‌വങ്ങളേ പേടിയാവണൂ... ദെശ തെറ്റി പായണ ആത്മാക്കൾടെ ദീനംവിളി കേക്കണു... ചോര കുടിക്കാൻ വേണ്ടി ചുടലപ്പറമ്പില് പൊങ്ങണ തീയ് കാണണു.
'ആരാണ്ടാ-വി-ടെ, ആ-രാ-ന്ന്...?'
വന്ന ധൈര്യത്തിനങ്ങാണ്ട് ചോയിച്ചതാണ്. ദെയ്‌വങ്ങളേ...
'അ-ന-ന്താ'
എന്റെ നെലോളിശെത്തം മെല്ലമെല്ലയായി. യെനിക്ക് മിണ്ടാനുംകൂടി വയ്യാണ്ടായി. അങ്ങനീം യിങ്ങനീമൊന്നും പേടിക്കാത്ത കൂട്ടത്തിലാണ് ഞാനെന്നാണ് യെന്റയൊര് ചിന്ത.
കാട്ടിന്റെടേല് എന്തോ ചെത്തം കേട്ടു. യെന്തോ ഞെരക്കം തന്നെ. ഒരു ചൂളോം കാറ്റും. നോക്കട്ടെ. നോക്കിയപ്പോ നെലത്ത് ഒര് സാരീം കെടക്ക്ണുണ്ട്. എന്റെ ചങ്കിടിക്കണത് എനിക്ക് കേൾക്കാം.
പടേ... ഫടേ... പടേ... ഫടേ...
'അ-ന-ന്താ'
പെട്ടെന്ന് അനന്തന്റെ കാല് കണ്ടു. നെലത്ത് കെടക്ക്വാണനന്തൻ. തലേന്ന് ചോര ഒലിക്കണ്ണ്ട്. ഒന്നും മിണ്ടുണൂല്ല. കണ്ണടച്ചിട്ടുണ്ട്. പിന്നൊന്നും എനിക്കോർമേയില്ല. പൂതം ബാധിച്ച പോലെ പെടഞ്ഞ് പെടഞ്ഞ് പെടഞ്ഞ് താഴ്‌വാണ്. തലേന്റകത്ത് പെരുപ്പ് കേറി. ഞാൻ പാഞ്ഞു. വീട്ടിലിക്ക്.
പിന്നെ ഒരിക്കലും അനന്തനെ റോട്ടില് കണ്ടട്ടില്ല.
അനന്തനെ കാണാൻല്ലാന്ന് മാത്രം പറേണത് കേട്ടു. കാടിന്റുള്ളില് ണ്ടാവും അനന്തൻന്ന് പറേണന്നുണ്ടാർന്നു. ഞാൻ പറഞ്ഞില്ല. യെന്റെ ചൂണ്ടക്കൊള്‌ത്തെട്ക്കാൻ കൂടി പൊഴേലിക്ക് പോയിട്ടില്ല.
അനന്തൻ നാട് വിട്ടൂന്നാണ് ആള്കള് പറേണത്.
പൊഴേന്റടുത്ത് കുറ്റിക്കാട്ടില് അനന്തൻ കെടക്ക്ണുണ്ട്. ഒന്ന് പോയി നോക്കീന്ന് എന്ന് പറയാൻ യെനിക്ക് ധൈരിയം വന്നിട്ടുമില്ല.
എപ്പളും കാടുപിടിച്ച് ചെതലരിച്ച് കെടക്കണ അനന്തന്റെ വീട് മാത്രം ഞാൻ യെന്നും കണ്ടു. രാവിലീം വൈകുന്നേരോം.
(ഭാഷാപോഷിണി മാസിക 2005)
O

No comments:
Post a Comment