Cinema

"A film is difficult to explain, because it is easy to understand" - Christian Metz

മലയാളസിനിമയുടെ ചരിത്രം ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുന്നു. 
വിശദീകരണങ്ങൾ പിന്നീട് ചേർക്കുന്നതാണ്. (അപൂർണ്ണം)

1. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഉ. ജെ. സി. ഡാനിയൽ
2. മലയാളത്തിലെ ആദ്യസിനിമ?
ഉ. വിഗതകുമാരൻ
3. വിഗതകുമാരൻ എന്ന സിനിമ ആദ്യം പ്രദർശിപ്പിച്ച തീയേറ്റർ ഏത്?
ഉ. കാപ്പിറ്റോൾ, തിരുവനന്തപുരം
4. വിഗതകുമാരന്റെ ആദ്യപ്രദർശനം നടന്ന തീയതി?
ഉ. 1928 നവംബർ 7
5. വിഗതകുമാരനായി അഭിനയിച്ചതാര്?
ഉ. സുന്ദർ (ഡാനിയലിന്റെ പുത്രൻ)
6. വിഗതകുമാരനിലെ നായിക ആരായിരുന്നു?
Image Courtesy: M3DB.COM
ഉ. റോസി
7. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം ഏത്?
ഉ. ആലംആര
8. ആലംആര പുറത്തിറങ്ങിയ വർഷം?
ഉ. 1931
9. ആലംആരയുടെ സംവിധായകൻ?
ഉ. ആർദേഷിർ ഇറാനി
10. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ഏത്?
ഉ. ബാലൻ
11. ബാലൻ പുറത്തിറങ്ങിയതെപ്പോൾ?
ഉ. 1938
12. ബാലന്റെ നിർമ്മാതാവ്?
ഉ. ടി. ആർ. സുന്ദരം
13. ബാലന്റെ സംവിധായകൻ?
ഉ. എസ്. നൊട്ടാണി
14. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
ഉ. ജ്ഞാനാംബിക
15. ജ്ഞാനാംബികയിലെ ഗാനങ്ങൾ രചിച്ചത്?
ഉ. പുത്തൻകാവ് മാത്തൻതരകൻ
16. ജ്ഞാനാംബികയുടെ സംവിധായകനാര്?
ഉ. എസ്. നൊട്ടാണി
17. മലയാളസിനിമയിലെ ആദ്യ വർണ്ണചിത്രം?
ഉ. കണ്ടംബെച്ച കോട്ട്
18. കണ്ടംബെച്ച കോട്ട് പുറത്തിറങ്ങിയ വർഷം?
ഉ. 1961
19. ഒരു സാഹിത്യകൃതിയെ ഉപജീവിച്ചു നിർമ്മിച്ച ആദ്യത്തെ ചിത്രം?
ഉ. മാർത്താണ്ഡവർമ്മ
20. മാർത്താണ്ഡവർമ്മയുടെ നിർമ്മാതാവാര്?
ഉ. ആർ. സുന്ദർരാജ്
21. സുന്ദർരാജിന്റെ നിർമ്മാണസ്ഥാപനത്തിന്റെ പേര്?
ഉ. രാജരാജേശ്വരി ഫിലിംസ്
22. മാർത്താണ്ഡവർമ്മയുടെ സംവിധായകൻ?
ഉ. വി. വി. റാവു
23. മാർത്താണ്ഡവർമ്മ പുറത്തിറങ്ങിയ വർഷം?
ഉ. 1932
24. സിനിമാചിത്രീകരണത്തിന് മാർത്താണ്ഡവർമ്മ നോവലിന്റെ അവകാശം വാങ്ങാത്തതിനാൽ നോട്ടീസയച്ച പബ്ലിഷർ?
ഉ. കമലാലയം ബുക്ക് ഡിപ്പോ
25. മലയാളത്തിലെ ആദ്യത്തെ പുരാണകഥാചിത്രം?
ഉ. പ്രഹ്ലാദ
26. പ്രഹ്ലാദ പുറത്തിറങ്ങിയതെപ്പോൾ?
ഉ. 1941
27. മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റുചിത്രം ഏതാണ്?
ഉ. ജീവിതനൗക
28. ജീവിതനൗക നിർമ്മിച്ചത് ഏതുവർഷം?
ഉ. 1951
29. പിറവി എന്ന സിനിമ സംവിധാനം ചെയ്തതാര്?
ഉ. ഷാജി എൻ. കരുൺ
30. മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ ത്രീ-ഡി സിനിമ ഏത്?
ഉ. മൈ ഡിയർ കുട്ടിച്ചാത്തൻ
31. ആദ്യത്തെ 70 എംഎം സിനിമയായ പടയോട്ടം പുറത്തിറങ്ങിയ വർഷം?
ഉ. 1982
32. കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഏത്?
ഉ. ഉദയ
33. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥ സിനിമയായപ്പോൾ നല്കിയ പേര്?
ഉ. ഭാർഗവീനിലയം
34. കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന പ്രശസ്തഗാനം ഏതു സിനിമയിലേതാണ്?
ഉ. നീലക്കുയിൽ
35. ശ്രീകുമാരൻ തമ്പിയുടെ ആദ്യഗാനം ഏതു സിനിമയിലേതാണ്?
ഉ. കാട്ടുമല്ലിക
36. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം എന്നറിയപ്പെടുന്നത്?
ഉ. ന്യൂസ് പേപ്പർ ബോയ്
37. രണ്ടാമത്തെ റിയലിസ്റ്റിക് ചിത്രം?
ഉ. രാരിച്ചൻ എന്ന പൗരൻ
38. പാട്ടില്ലാത്ത ആദ്യ മലയാളസിനിമ ഏത്?
ഉ. നീതി
39. നീതിയുടെ സംവിധായകൻ ആര്?
ഉ. എ. ബി. രാജ്
40.ബാലൻ എന്ന സിനിമയിൽ എത്ര ഗാനങ്ങൾ ഉണ്ടായിരുന്നു?
ഉ. 23
41. ബാലൻ എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചതാര്?
ഉ. മുതുകുളം രാഘവൻപിള്ള
42. പോക്കുവെയിൽ എന്ന സിനിമയുടെ സംവിധായകൻ?
ഉ. അരവിന്ദൻ
43. കേരള ടാക്കീസിന്റെ ബാനറിൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ നിർമ്മിച്ച മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രം ഏത്?
ഉ. നിർമ്മല
44. നിർമ്മലയുടെ സംവിധായകൻ?
ഉ. പി. വി. കൃഷ്ണയ്യർ
45. മലയാളത്തിൽ ആദ്യമായി പിന്നണിഗാനം ഉപയോഗിച്ച സിനിമ?
ഉ. നിർമ്മല
46. മലയാളസിനിമയിലെ ആദ്യത്തെ പിന്നണിഗാനം ഏത്?
ഉ. പാടുക പൂങ്കുയിലേ കാവുതോറും
47. പാടുക പൂങ്കുയിലേ കാവുതോറും എന്ന ഗാനം ആലപിച്ചത് ആരെല്ലാം?
ഉ. ടി. കെ. ഗോവിന്ദറാവു, പി. ലീല
48. നിർമ്മലയിലെ ഗാനങ്ങൾ എഴുതിയതാര്?
ഉ. ജി. ശങ്കരക്കുറുപ്പ്
49. നിർമ്മലയിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയതാരെല്ലാം?
ഉ. പി. എസ്. ദിവാകർ, ഇ. കെ. വാര്യർ
50. നിർമ്മലയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത്?
ഉ. പുത്തേഴത്ത് രാമൻ മേനോൻ
51. ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം?
ഉ. വെള്ളിനക്ഷത്രം
52. വെള്ളിനക്ഷത്രത്തിന്റെ സംവിധായകനായ ഫെലിക്സ് ജെ എച്ച് ബെയ്സ് ഏതു നാട്ടുകാരനായിരുന്നു?
ഉ. ജർമ്മൻകാരൻ
53. വെള്ളിനക്ഷത്രം പുറത്തിറങ്ങിയ വർഷം?
ഉ. 1949
54. ഗാനരചയിതാവെന്ന നിലയിൽ അഭയദേവിന്റെ രംഗപ്രവേശം ഏതു സിനിമയിൽ?
ഉ. വെള്ളിനക്ഷത്രം
55. അഭയദേവിന്റെ യഥാർത്ഥപേര്?
ഉ. കെ. കെ. അയ്യപ്പൻപിള്ള
56. മിസ്. കുമാരി ആദ്യമായി അഭിനയിച്ച സിനിമ?
ഉ. വെള്ളിനക്ഷത്രം
57. പാട്ടുപാടി ഉറക്കാംഞാൻ താമരപ്പൂംപൈതലേ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ്?
ഉ. അഭയദേവ്
58.അഭയദേവ് രചിച്ച പ്രശസ്തമായ മറ്റൊരു താരാട്ടുപാട്ട്?
ഉ. കണ്ണുംപൂട്ടി ഉറങ്ങുക നീയെൻ കണ്ണേ പുന്നാരപൊന്നുമകനേ
59. ദക്ഷിണാമൂർത്തി-അഭയദേവ് കൂട്ടുകെട്ട് ആരംഭിച്ചത് ഏതു സിനിമയിൽ?
ഉ. നല്ലതങ്ക (1950)
60. അഭയദേവ് ഏതു പേരിലാണ് ആദ്യകാലങ്ങളില്‍ നാടകങ്ങളും ഗാനങ്ങളും രചിച്ചത്?
ഉ. പള്ളം അയ്യപ്പന്‍പിള്ള
61. വെള്ളിനക്ഷത്രത്തിന്റെ കഥാരചന നിർവ്വഹിച്ചതാര്?
ഉ. കുട്ടനാട് രാമകൃഷ്ണപിള്ള
62. വെള്ളിനക്ഷത്രത്തിലെ പ്രധാന അഭിനേതാക്കൾ ആരെല്ലാം?
ഉ. കണ്ടിയൂർ പരമേശ്വരൻകുട്ടി, ആലപ്പി വിൻസന്റ്, മുളവന ജോസഫ്
63. ആദ്യ ശബ്ദചിത്രമായ ബാലനിലെ ആദ്യസംഭാഷണം നടത്തിയത്?
ഉ. ആലപ്പി വിൻസന്റ്
64. ആദ്യസംഭാഷണം ഏതായിരുന്നു?
ഉ. ഗുഡ്‌ലക്ക് ടു എവരിബഡി എന്ന ഇംഗ്ലീഷ് വാക്യം
65. ബാലനിൽ ആലപ്പി വിൻസന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്?
ഉ. വിരുതൻ ശങ്കു
66. എസ്. പി. പിള്ളയെ മലയാളസിനിമയിൽ ഹാസ്യനടനെന്ന നിലയിൽ ശ്രദ്ധേയനാക്കിയ സിനിമ?
ഉ. നല്ലതങ്ക
67. എസ്. പി. പിള്ള ആദ്യമായി അഭിനയിച്ച സിനിമ?
ഉ. ഭൂതരായർ (ഈ സിനിമ പുറത്തിറങ്ങിയില്ല)
68. മറ്റു ഭാഷകളിലേക്ക് ഡബ്ബുചെയ്യപ്പെട്ട ആദ്യത്തെ മലയാളം സിനിമ?
ഉ. ജീവിതനൗക
69. ഏതെല്ലാം ഭാഷകളിലേക്കാണ് ജീവിതനൗക ഡബ്ബു ചെയ്യപ്പെട്ടത്?
ഉ. തമിഴ്, തെലുങ്ക്, കന്നട
70. മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി ആർക്കാണ്?
ഉ. തിക്കുറുശ്ശി സുകുമാരൻ നായർ
71. മാർത്താണ്ഡവർമ്മ എന്ന രണ്ടാമത്തെ മലയാളസിനിമയിൽ സുഭദ്രയുടെയും സുലേഖയുടെയും വേഷത്തിൽ അഭിനയിച്ച നടി ആര്?
ഉ. ദേവകിഭായി
72. മാർത്താണ്ഡവർമ്മയായി അഭിനയിക്കുകയും തിരുവിതാംകൂർ രാജാവ് വാൾ സമ്മാനമായി നല്കുകയും ചെയ്ത നടൻ ആര്?
ഉ. ആണ്ടി
73. ബാലൻ എന്ന സിനിമയക്കുവേണ്ടി ഉപയോഗിച്ച കഥയേത്?
ഉ. വിധിയും മിസിസ് നായരും
74. വിധിയും മിസിസ് നായരും എന്ന കഥ ആരുടേതാണ്?
ഉ. ടി. ആർ. സുന്ദരം
75. ടി. ആർ. സുന്ദരത്തിന്റെ വിധിയും മിസിസ് നായരും എന്ന കഥയിൽ മാറ്റങ്ങൾ വരുത്തി ബാലൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ തയ്യാറാക്കിയതാര്?
ഉ. മുതുകുളം രാഘവൻപിള്ള
76. മലയാളസിനിമയുടെ വിജയസമവാക്യമായിത്തീർന്ന കുടുംബകഥ അവതരിപ്പിച്ച ആദ്യചിത്രം?
ഉ. ബാലൻ
77. മലയാളത്തിലെ സിനിമകൾക്ക് ആദ്യമായി സംസ്ഥാന അവാർഡ് നൽകിയ വർഷം?
ഉ. 1969
78. കടമ്മനിട്ട രാമകൃഷ്ണൻ സ്വന്തം കവിത പാടി അഭിനയിച്ച സിനിമയേത്?
ഉ. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ
79. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയസിനിമയായ കബനീനദി ചുവന്നപ്പോൾ സംവിധാനം ചെയ്തതാര്?
ഉ. പി. എ. ബക്കർ
80. കാൻ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത ആദ്യത്തെ മലയാളസിനിമ?
ഉ. സ്വം, സംവി. ഷാജി എൻ. കരുൺ
81. എറണാകുളം കേന്ദ്രമാക്കി പി. ജെ. ചെറിയാൻ സ്ഥാപിച്ച ചലച്ചിത്രനിർമ്മാണക്കമ്പനി ഏത്?
ഉ. കേരള ടാക്കീസ് ലിമിറ്റഡ്
82. കേരള ടാക്കീസ് നിർമ്മിച്ച സിനിമ ഏത്?
ഉ. നിർമ്മല
83. നിർമ്മലയുടെ സംവിധായകൻ?
ഉ. പി. വി. കൃഷ്ണയ്യർ
84. സിനിമയിൽ ശബ്ദം കടന്നുവന്നതിനുശേഷം കേരളീയനായ ഒരാൾ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ?
ഉ. നിർമ്മല
85. നിർമ്മല സിനിമയുടെ തിരക്കഥ ആരുടേതാണ്?
ഉ. പുത്തേഴത്ത് രാമൻമേനോൻ
86. നിർമ്മലയുടെ ഗാനരചയിതാവ്?
ഉ.  ജി. ശങ്കരക്കുറുപ്പ്
87. ആദ്യമായി പിന്നണിഗാനം ഉപയോഗിച്ച മലയാളസിനിമ?
ഉ. നിർമ്മല
88. ആരുടെ ഗാനങ്ങളാണ് മലയാളസിനിമയിലെ പിന്നണിഗാനങ്ങൾക്കു തുടക്കമായത്?
ഉ. ജി. ശങ്കരക്കുറുപ്പിന്റെ
89. ആദ്യത്തെ പിന്നണിഗാനങ്ങളുടെ സംവിധായകർ രണ്ടുപേരാണ്. ആരൊക്കെ?
ഉ. പി. എസ്. ദിവാകർ, ഇ. കെ. വാരിയർ
90. മലയാളത്തിലെ ആദ്യത്തെ പിന്നണി ഗാനം ആലപിച്ചത് ആര്?
ഉ. സി. സരോജിനി മേനോൻ
91. നിർമ്മലയിൽ പിന്നണി ഗാനം പാടുകയും പിന്നീട് മലയാളത്തിന്റെ പൂങ്കുയിൽ എന്നറിയപ്പെട്ടതും ആര്?
ഉ. പി. ലീല
92. മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായകൻ?
ഉ. ഗോവിന്ദറാവു
93. ആദ്യം റെക്കോർഡ് ചെയ്യപ്പെട്ട ഗാനം ഏത്?
ഉ. കരുണാകര പീതാംബര എന്നു തുടങ്ങുന്ന ഭക്തിഗാനം
94. ആദ്യത്തെ പിന്നണിഗാനമായി അറിയപ്പെടുന്നത് ഏതാണ്?
ഉ. പാടുക പൂങ്കുയിലേ കാവുതോറും
95. ഇതേ സിനിമയിലെ ഏട്ടൻ വരുന്ന ദിനമേ എന്ന ഗാനം ആലപിച്ചതാര്?
ഉ. കുമാരി വിമല ബി വർമ്മ
96. പ്രേംനസീറും സത്യനും ആദ്യമായി അഭിനയിച്ചതും പൂർത്തിയാവാതെ പോയതുമായ സിനിമ?
ഉ. ത്യാഗസീമ - 1952
96. സിനിമയായ മലയാളത്തിലെ ആദ്യനാടകം?
ഉ. സ്ത്രീ - രചന: തിക്കുറിശ്ശി സുകുമാരൻ നായർ
97. സ്ത്രീ എന്ന സിനിമയുടെ സംവിധായകൻ?
ഉ. ആർ. വേലപ്പൻ നായർ
98. സംഗീതസംവിധായകൻ എന്ന നിലയിൽ കടന്നുവന്ന ഒരാളുടെ ആദ്യസിനിമ കൂടിയാണ് സ്ത്രീ. ആരാണ് അദ്ദേഹം?
ഉ. ബി. എ. ചിദംബരനാഥ്
98. മെരിലാന്റ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ച വർഷം?
ഉ. 1952
99. മെരിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകൻ?
ഉ. പി. സുബ്രഹ്മണ്യം
99. തിരുവനന്തപുരത്തെ ന്യൂതീയേറ്റർ 1930-ൽ നിർമ്മിച്ചതാര്?
ഉ. പി. സുബ്രഹ്മണ്യം
99. കൊട്ടാരക്കര ശ്രീധരൻനായർ ആദ്യമായി അഭിനയിച്ച സിനിമ ഏത്?
ഉ. ശശിധരൻ, 1950
100. ശശിധരൻ എന്ന സിനിമയുടെ കഥാകൃത്ത് ആരായിരുന്നു?
ഉ. എൻ. പി. ചെല്ലപ്പൻനായർ
101. ശശിധരന്റെ സംവിധായകൻ?
ഉ. ടി. ജാനകീറാം
102. മുൻഷി പരമുപിള്ള കഥയും സംഭാഷണവും രചിച്ച സിനിമ ഏത്?
ഉ. പ്രസന്ന
103. പ്രസന്ന എന്ന സിനിമയുടെ സംവിധായകൻ?
ഉ. ശ്രീരാമുലുനായിഡു
104. ഗാനരചയിതാവ് എന്ന നിലയിൽ പി. ഭാസ്കരൻ കടന്നുവന്നത് ഏതു സിനിമയിലൂടെയാണ്?
ഉ. ചന്ദ്രിക
105. ചന്ദ്രിക എന്ന സിനിമയുടെ സംവിധായകൻ ആര്?
ഉ. വി. എസ്. രാഘവൻ
106. പക്ഷിരാജാ എന്നത് സിനിമയുടെ ഏത് വിഭാഗവുമായി ബന്ധപ്പെടുന്ന പേരാണ്?
ഉ. കോയമ്പത്തൂരിലെ ചലച്ചിത്ര നിർമ്മാണ കമ്പനി
107. കച്ചവടസിനിമ എന്ന നിലയിലേക്ക് മലയാളസിനിമയ്ക്ക് വിജയിക്കാനാവും എന്ന് ആദ്യമായി തെളിയിച്ച സിനിമ?
ഉ. ജീവിതനൗക
108. ജീവിതനൗകയുടെ സംവിധായകൻ?
ഉ. കെ. വേമ്പു
109. ജീവിതനൗകയുടെ തിരക്കഥ തയ്യാറാക്കിയതാര്?
ഉ. മുതുകുളം രാഘവൻപിള്ള
110. കെ. വേമ്പു സംവിധാനം നിർവ്വഹിച്ച മറ്റൊരു ചിത്രം?
ഉ. അമ്മ
111. ആറു സിനിമകളാണ് 1951-ൽ നിർമ്മിക്കപ്പെട്ടത് - അവ ഏവ?
ഉ. നവലോകം, രക്തബന്ധം, വനമാല, യാചകൻ, കേരളകേസരി, ജീവിതനൗക
112. കാട് പശ്ചാത്തലമായി വരുന്നതും വനചിത്രം എന്ന ജനുസ്സിൽ ഉൾപ്പെടുന്നതുമായ ആദ്യചിത്രം?
ഉ. വനമാല
113. വനമാലയിലെ നായകൻ, നായിക എന്നിവരായി അഭിനയിച്ചവർ?
ഉ. പി. എ. തോമസും നെയ്യാറ്റിൻകര കോമളവും
114. യാചകൻ എന്ന സിനിമയിലെ നായകനായി അഭിനയിച്ചതാര്?
ഉ. എം. പി. മന്മഥൻ
115. പ്രേംനസീർ മലയാളസിനിമയിലേക്കെത്തിയ ചിത്രം?
ഉ. മരുമകൾ - 1952
116. പ്രേംനസീറിന്റെ യഥാർത്ഥ പേര്?
ഉ. അബ്ദുൾ ഖാദർ
116. സത്യൻ മലയാളസിനിമയിലേക്കെത്തിയത് ഏതു സിനിമയിലൂടെയാണ്?
ഉ. ആത്മസഖി - 1952
117. സത്യന്റെ യഥാർത്ഥ പേര്?
ഉ. സത്യനേശൻ
118. 1952-ൽ എത്ര സിനിമകളാണ് മലയാളത്തിൽ നിർമ്മിക്കപ്പെട്ടത്?
ഉ. 11
119. തിക്കുറിശ്ശി സുകുമാരൻ നായർ ഗാനരചനയും തിരക്കഥാരചനയും സംവിധാനവും നിർവ്വഹിച്ച സിനിമ?
ഉ. ശരിയോ തെറ്റോ - 1953
126. ഇന്നു ഞാൻ നാളെ നീ എന്ന ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ചിത്രീകരണം ഉൾപ്പെടുത്തിയിട്ടുള്ള സിനിമ?
ഉ. യാചകൻ
127.

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ...', 'കണ്ണുംപൂട്ടി ഉറങ്ങുക നീയെന്‍ കണ്ണേ പുന്നാര പൊന്നുമകനേ...' മലയാളിയെ പാടിയുറക്കിയ ......

Read more at: https://www.mathrubhumi.com/movies-music/flashback/--1.182834


to be updated...