വെറുതെ കിടന്നു കരയല്ലേ... കഥയിപ്പോള്‍ പറയാം. പറഞ്ഞു തീര്‍ന്നാല്‍ ഉറങ്ങാന്‍ കിടക്കണം, ഉറപ്പാണല്ലോ?
ഉം... കുഞ്ഞുമോന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. ഒറങ്ങാം... ആദ്യം കഥ പറയ്...
ശരി, ശരി... കഥയൊന്നാലോചിക്കട്ടെ. നല്ല വൃത്തിയായിട്ട് പറയണ്ടേ. കുഞ്ഞുമോന് കഥ കേട്ടുറങ്ങേണ്ടതല്ലേ... – അച്ഛന്‍ അവനെ ഇക്കിളിയാക്കിക്കൊണ്ടു പറഞ്ഞു.
പൂച്ചയുടെ കഥയായാലോ?
ഉം...
വലിയ രണ്ടു പൂച്ചകളുടെ കഥ.
ഉം... അതു തന്നെ മതി. മാര്‍ജ്ജാരന്മാര്‍ ഭയങ്കര വൃത്തിയുള്ളവരല്ലേ? എപ്പോഴും തലയും കൈയും കാലുമൊക്കെ നക്കി വൃത്തിയാക്കി നല്ല സെറ്റപ്പിലിരിക്കുന്നവര്‍.
അതേ, അതു തന്നെ.
രണ്ടുതരം പൂച്ചകളുണ്ട്, ഈ കഥയില്‍. ഫെലിസ് കാറ്റസ് എന്ന് ശാസ്ത്രീയനാമമുള്ള വീട്ടിലൊക്കെ സാധാരണയായി കാണുന്ന പൂച്ചകള്‍.
പിന്നെ?
പിന്നെ... വന്‍പൂച്ചകള്‍, വലിയ ശരീരമുള്ള പൂച്ചകള്‍. പോക്കാന്‍ എന്നു ചില സ്ഥലങ്ങളിലൊക്കെ പറയും. ഫെലിഡെ എന്നാണ് ശാസ്ത്രീയനാമം.
സംഗതി കൊള്ളാമല്ലോ. ഫെലിസ് കാറ്റസും ഫെലിഡെയും! കുഞ്ഞുമോന്‍ ആഹ്ലാദത്തോടെ പറഞ്ഞു. നല്ല രസമുണ്ടല്ലേ? ഈ പേരൊക്കെ പറയാന്‍.
അതു മാത്രമല്ല, ഫീലിംഗ് എന്ന വാക്കില്ലേ. അത് പൂച്ച അതിന്റെ ഉടമയോട് കാണിക്കുമ്പോള്‍ ഫെലൈന്‍ അതായത് F, E, L, I, N, E എന്നറിയപ്പെടുന്നു. ക്യാറ്റ് വാക്ക് എന്നൊക്കെ പറയുന്നതുപോലെ. പൂച്ച എന്തിനെയെങ്കിലും പിടിക്കുമ്പോള്‍ Cat-ch എന്നൊരു പ്രയോഗവും നടത്താന്‍ പറ്റും. Meow എന്നതിനെ Now എന്നതിനു പകരമായും ഉപയോഗിക്കും.
ഹോ... എന്തൊക്കെ കാര്യങ്ങള്‍? എന്തുമാത്രം പഠിക്കാനുണ്ട്, ഈ പൂച്ചകളെക്കുറിച്ച്.
കുഞ്ഞുമോന്റെ അത്ഭുതം തീരുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും പിന്നെയും പൂച്ചയെക്കുറിച്ച് തന്നെ ആലോചിച്ചു.
അച്ഛാ... നമുക്കൊരു പൂച്ചയെ വളര്‍ത്തണം.
അതു വേണോ കുഞ്ഞുമോനേ?
അതെന്താ? പൂച്ചയുണ്ടെങ്കില്‍ നല്ല രസമല്ലേ. ഇപ്പോള്‍ത്തന്നെ ഈ കഥ പറയുമ്പോള്‍ അതും കേട്ട് നമ്മുടെയൊപ്പം അങ്ങനെ കിടക്കില്ലേ?
അതൊക്കെ ശരി തന്നെ. പക്ഷെ, ഏതെങ്കിലും ജന്തുക്കളെയൊക്കെ പിടിച്ചുകൊണ്ടുവന്ന് നമ്മള്‍ താമസിക്കുന്നിടത്തും കിടക്കയിലും മറ്റും ഇട്ടുകളയും.
അച്ഛന്‍ വെറുതെ പറയുകയാണ്. വേണ്ടെങ്കില്‍ വേണ്ട എന്നു പറഞ്ഞാല്‍പ്പോരേ? സാരമില്ല, അച്ഛന്‍ കഥ പറയ്. എന്നിട്ടു തീരുമാനിക്കാം പൂച്ച വേണോ വേണ്ടയോ എന്ന്?!
ശരി, ശരി... കഥയിലേക്കു കടക്കുകയാണ്. ഇനി വര്‍ത്തമാനമില്ല. പണ്ടു നടന്ന കഥയാണ്. മനുഷ്യര്‍ക്കൊപ്പം താമസിക്കാന്‍ പൂച്ചകള്‍ ശീലിക്കുന്നതിനും മുമ്പു നടന്നത്. മ്യാവോ എന്നു പൂച്ചകള്‍ കരയാന്‍ പഠിച്ച കഥ.

ശല്യക്കാരനായിത്തീര്‍ന്നു എന്നുതോന്നിയ എലിയെ അതിന്റെ മാളത്തില്‍ത്തന്നെ ചെന്ന് പിടിക്കാമെന്നു കരുതി രണ്ടു വന്‍പൂച്ചകള്‍ ഇറങ്ങി.
കുഞ്ഞുമോന്‍ ഇടപെട്ടു.
വന്‍പൂച്ചകളെന്നു പറഞ്ഞാല്‍ ഫെലിഡെ അല്ലേ?
അതെയതെ, അതുതന്നെ. അച്ഛന്‍ ഗൗരവത്തില്‍ പറഞ്ഞു. കഥയുടെ ഇടയില്‍ സംസാരിക്കരുത്.
ഹോ... അതു ഞാന്‍ മറന്നു.
കുഞ്ഞുമോന്‍ വാപൊത്തിക്കൊണ്ട് ചിരിച്ചു.
കൂര്‍ത്ത പല്ലുകളും നഖങ്ങളും തുടങ്ങി എല്ലാ സന്നാഹങ്ങളുമുള്ളതിനാല്‍ എലിയെ മാളത്തില്‍ത്തന്നെ പോയി പിടിക്കുന്നത് പ്രയാസമില്ലാത്ത കാര്യമാണെന്ന് അവര്‍ ഉറപ്പിച്ചു. ആത്മവിശ്വാസത്തോടെ പുറപ്പെട്ടു. മാളത്തിനു പുറത്തെത്തിയ വന്‍പൂച്ചകള്‍ അതിനുചുറ്റും ബഹളം വച്ചു നടന്നു. ചുറ്റുമുണ്ടായിരുന്ന പലരും പേടിച്ചോടി. പൂച്ചയുടെ നഖത്തെ അവര്‍ക്കെല്ലാം പേടിയായിരുന്നു. അതെപ്പോഴാണ് പുറത്തേക്കുവരികയെന്നറിയില്ലല്ലോ. കാഴ്ചയില്‍ മൃദുവായ കൈകാലുകളാണ്, പക്ഷെ വിശ്വസിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും പുറത്തുവരും. അമര്‍ത്തും, മാന്തും, കീറും.
ഒടുവില്‍ ആ ദിവസമെത്തി. മാളത്തില്‍ കയറേണ്ട ദിവസം. എല്ലാവരും പേടിച്ചും വിറച്ചും പല സ്ഥലങ്ങളിലേക്കു പോയി എന്നുറപ്പിച്ച പൂച്ചകള്‍ വര്‍ദ്ധിതവീര്യത്തോടെ എല്ലാം കരസ്ഥമാക്കാനാവും എന്നുറപ്പിച്ച് മാളത്തില്‍ കയറി.
എട്ടു ദിക്കുകളും നിരീക്ഷിച്ച് അകത്തേക്കുപോയ പൂച്ചകളുടെ കരച്ചില്‍ കേട്ട് കൂടെയുണ്ടായിരുന്ന മറ്റു പൂച്ചകള്‍ ആഹ്ലാദിച്ചു. യുദ്ധം മുറുകുകയാണ്. എലിയിപ്പോള്‍ വീഴും, സംശയമില്ല. നമ്മളെത്ര എലികളെ കണ്ടതാ. കുറച്ചു സമയത്തിനകം മീശയും വാലും താഴ്ത്തി വന്‍പൂച്ചകള്‍ വടക്കുവശത്തേക്ക് ഓടുന്നതാണ് കണ്ടത്.
എന്തുപറ്റി? എലിയെ പിടിച്ചോ? ഇങ്ങനെ ചോദിച്ചുകൊണ്ട് മറ്റു പൂച്ചകള്‍ പുറകേ ഓടി.
രണ്ടു വന്‍പൂച്ചകളും ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ ഓടിയതിന്റെ കാരണം വിശദമാക്കി. എലിയെന്നുറപ്പിച്ച് മാളത്തിലേക്കു ചെന്നവര്‍ കണ്ടത് പെണ്‍പുലിയെയായിരുന്നു. സാമം, ദാനം, ഭേദം, ദണ്ഡം തുടങ്ങിയവയെല്ലാം പയറ്റിനോക്കിയിട്ടും രക്ഷയില്ല. ആ ഓട്ടം കണ്ട് പശുക്കള്‍ അന്തം വിട്ടുനിന്നു. കാളകള്‍ മുക്രയിട്ടു. സംഗതി പരാജയപ്പെട്ടുവെങ്കിലും വന്‍പൂച്ചകള്‍ക്ക് അപമാനിക്കപ്പെട്ടുവെന്നു വിശ്വസിക്കാന്‍ സാധിക്കുന്നേയില്ല. കാരണം മറ്റു പൂച്ചകളുടെ മുമ്പില്‍ വലിയവരായി നിന്ന് പലതരം അഭ്യാസങ്ങള്‍ കാണിച്ച് ആരാധകരെക്കൂട്ടി സുഖിച്ചുവന്നതാണ്.
ഇനിയെന്തു വഴിയെന്നാലോചിച്ച് രണ്ടു പൂച്ചകളുടെയും മുഖം മ്ലാനമായി.
പുലിയൊരു പ്രശ്നക്കാരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ എന്തു ചെയ്യണം?
അതെന്തിനാ? പൂച്ചകള്‍ പുലിമടയില്‍ ചെന്ന് എന്തുചെയ്യാനാണ്? ഒന്നും സംഭവിക്കാനില്ല. കുഞ്ഞുമോന്‍ ലളിതമായ വിശദീകരണം നടത്തി.
പൂച്ചകള്‍ രണ്ടും ചേര്‍ന്ന് മറ്റു പൂച്ചകളെയെല്ലാം വിളിച്ചുകൂട്ടി. ചില ആലോചനകള്‍ നടത്തി. ആകെപ്പാടെ പ്രശ്നമാണെന്നു വരുത്തിത്തീര്‍ക്കണം. എന്നിട്ട്, ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.
എലിയെന്നു വിചാരിച്ചത് എങ്ങനെ പുലിയായി? രണ്ടു വന്‍പൂച്ചകള്‍ക്കും സംഗതി മനസ്സിലാകുന്നേയില്ല.
ഒടുവില്‍ മറ്റു ചില പൂച്ചകളെ മാളത്തിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. പൂച്ചകള്‍ക്ക് വീണ്ടും പരിക്കേറ്റുവെന്നു മാത്രം.
കഥയിവിടെ അവസാനിക്കുന്നില്ല. പുതിയ തന്ത്രങ്ങള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പുലിയാവാന്‍ എന്തുവഴി? ആദ്യം ഗര്‍ജ്ജിക്കാന്‍ പഠിക്കണം. എലിയെ മാത്രം നേരിട്ടു ശീലിച്ച പൂച്ചകള്‍ക്ക് പുലിയാവാനുള്ള ശ്രമത്തില്‍ ആദ്യം ശബ്ദം നഷ്ടമായി. നന്നായി സംസാരിക്കുമായിരുന്നു. പക്ഷെ, പരിഭ്രമവും ആഘാതവും കൊണ്ടാവണം താഴ്ന്ന തരംഗദൈര്‍ഘ്യത്തില്‍ നിന്ന് ബാസ് മോഡിലേക്കു കടക്കാനുള്ള ശ്രമത്തില്‍ മ്യാവോ എന്നായിത്തീര്‍ന്നു.
അന്നു മുതല്‍ പൂച്ചകള്‍ എന്തു കണ്ടാലും മ്യാവോ എന്നു കരയുന്ന ജന്തുക്കളായി മാറി. അതുകൊണ്ടാണ് മ്യാവോ എന്ന് സ്ഥിരമായി കേള്‍ക്കാന്‍ സാധിക്കുന്നത്.
തരംഗദൈര്‍ഘ്യം? ഉറക്കം വന്നതുപോലെ ചാഞ്ഞിരുന്ന കുഞ്ഞുമോന്‍ പതുക്കെ ചോദിച്ചു.
അതോ, അത് വേവ് ലെംഗ്ത്. അങ്ങനെയൊരു സംഗതിയുണ്ട്. അതു കൃത്യമായില്ലെങ്കില്‍ പാടാണ്. ഒന്നും ശരിയാവില്ല. പോകെപ്പോകെ കാര്യങ്ങള്‍ കൈവിട്ടുപോകും.
അച്ഛന്‍ പറഞ്ഞുനിര്‍ത്തി. കുഞ്ഞുമോന്റെ കണ്ണുകളില്‍ ഉറക്കം വന്നില്ലെങ്കിലും വന്നതുപോലെ കണ്ണുകള്‍ പാതിയടച്ച് ചാരിയിരുന്നു.
കഥ തീര്‍ന്നോ?
ആരുടെ?
കഥ?
തീര്‍ന്നു. ഇനി പോയിക്കിടന്നുറങ്ങ്. രാവിലെ നേരത്തേയെഴുന്നേറ്റ് വല്ലതുമൊക്കെ പഠിക്കണം. അല്ലെങ്കില്‍ ഇതുപോലെയൊക്കെയാവും. കേട്ടല്ലോ! Right meow!
അച്ഛാ... ഈ ഫെലിഡെകള്‍ മടയില്‍ കയറി ഇനി പുലിയെ പിടിക്കുമോ?
മ്യാവോ... ആര്‍ക്കറിയാം?!
No comments:
Post a Comment