Thursday, March 11, 2021
നന്മ നിറഞ്ഞവനോ ശ്രീനിവാസന്‍
Wednesday, January 20, 2021
ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ
Sunday, December 06, 2020
ഴാനറോ ജോണറോ ജാനറോ ഈ ജനുസ്സ്!
ഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം. Friday, November 27, 2020
കുന്തളിപ്പും ചിന്തയും
Monday, November 16, 2020
കളങ്കഥ - ആഖ്യാനാനുഭവം
ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു.
കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്.
സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില
Saturday, October 24, 2020
പന കത്തുമ്പോൾ വിളക്കിൽ എരിഞ്ഞത് (കഥ)
Saturday, September 05, 2020
ആപ്പും കോപ്പും
Saturday, August 22, 2020
തെറ്റും ശരിയും
പ്രചരണം - പ്രചരിക്കൽ ആണ്. പ്രചാരണം, പ്രചരിപ്പിക്കൽ എന്നതും. രണ്ടിനും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കുമ്പോൾ അർത്ഥം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല.
Thursday, August 20, 2020
ഓൺലൈനിലെ സിനിമ
Tuesday, August 18, 2020
പ്രാവ്
Monday, August 17, 2020
ആഖ്യാനശാസ്ത്രം - രണ്ടു ഭാഗങ്ങളിലായി ചർച്ച
കഥപറച്ചിലിലെ തന്ത്രങ്ങളെയും മാതൃകകളെയും കുറിച്ചുള്ള അന്വേഷണമാണ് ആഖ്യാനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായി മാറിയത്. കഥ പറയുമ്പോള്‍ കഥാകൃത്ത് ഉപയോഗിക്കുന്ന പ്രത്യേകസംവിധാനങ്ങള്‍, തെരഞ്ഞെടുക്കുന്ന പദങ്ങള്‍, സന്ദര്‍ഭാനുസരണം ആകാംക്ഷയും വൈകാരികതയും ജനിപ്പിക്കുന്നതിനു സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ആഖ്യാനപഠനത്തില്‍ പ്രസക്തമാണ്. ആഖ്യാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പഠനമേഖലയാണ് ആഖ്യാനശാസ്‌ത്രം(narratology) എന്നു സാമാന്യമായി പറയാം. ഒരു പാഠം ക്രമാനുഗതമായ അനവധി സംഭവശ്രേണികളെ ഉള്‍ക്കൊള്ളുകയും അവയുടെ വിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷതകളിലൂടെ അനുവാചകനില്‍ വികാരവിചാരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഭാഷകനും ശ്രോതാവിനും ഇടയ്‌ക്കു നിലനില്‍ക്കുന്ന സംവേദനമണ്‌ഡലത്തെ ആഖ്യാനം എന്നുവിളിക്കാം. ആശയക്കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളുടെ സ്വഭാവവും രീതികളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുശക്തമായ ആഖ്യാനതന്ത്രമായി മാറുന്നു. ആഖ്യാനതന്ത്രം എന്താണെന്നു വിശദീകരിക്കുകയാണ് ആഖ്യാനശാസ്‌ത്രം ചെയ്യുന്നത്.
PART 1 - YouTube_link PART 2 - YouTube_link
Sunday, August 16, 2020
ഓരോരോ വഴികൾ
Saturday, July 11, 2020
ആഖ്യാനചാതുരിയും മാമ്പഴവും - ചെറുകുറിപ്പ്
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
Sunday, June 28, 2020
കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ചാൾസ് ബാബേജ് തന്നെയോ...
Friday, June 05, 2020
കാലത്തിനിണങ്ങുന്ന കവിതകൾ
.... ഭരണകൂടം ആകാശക്കാഴ്ചകളില്‍ അധിഷ്ഠിതമാകുവാന്‍ അധികനേരം എടുത്തില്ല. ഒരുദിവസം പെരുമാള്‍ ദിവാനോടു പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ റോഡുകള്‍ക്ക് ഒരു ഭംഗിയും ഇല്ല. വളഞ്ഞും പുളഞ്ഞും കൊക്രിച്ചും. ചീഫ് എന്‍ജിനീയര്‍ വഴികള്‍ നേര്‍വരകളാക്കുവാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു വീഴ്ത്തി.
ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുന്ന കൊച്ചു ചുഴലിക്കാറ്റുകളടിച്ച് പക്ഷികള്‍ പരിഭ്രമിച്ചു. ചിലപ്പോള്‍ ഹെലികോപ്റ്ററിന്‍റെ നീണ്ട വിശറിച്ചിറകുകളില്‍ ചോരയുടെ പാടും, പപ്പും പൂടയും കണ്ടിരുന്നു. താമസിയാതെ പക്ഷികള്‍ക്കു മടുത്തു. അവ മസൂറി വിട്ട് പോകാന്‍ തുടങ്ങി. കാഷ്ഠത്തിന്‍റെ അടരുകള്‍ നേര്‍ത്ത് കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ കാണുവാന്‍ തുടങ്ങി. .....
(വിലാപങ്ങള്‍-എന്‍.എസ്.മാധവന്‍)-ഹിഗ്വിറ്റ, പുറം 92. (1993)
എഴുത്തു് സമൂഹനിര്‍മ്മിതിയാണെന്നു വിശ്വസിക്കുന്നവര്‍ക്ക് സമൂഹത്തോട്, രാഷ്ട്രത്തോട് ഉത്തരവാദിത്തമുണ്ടാകുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് ശക്തി കൂടും. അതിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പുതിയ കാലത്തിന്റെ കവിത പ്രതികരിക്കുന്നതെങ്ങനെയാണെന്നും അത് ഏതു സാമൂഹികസാഹചര്യവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നതെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നത്.









