പഞ്ചതന്ത്രം കഥകൾ രചിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. രാജാവിന്റെ മണ്ടന്മാരായ മക്കളെ പഠിപ്പിക്കാൻ അധ്യാപകൻ കണ്ടെത്തിയ വഴിയായിരുന്നു അത്. (മഹിളാരോപ്യം എന്ന രാജ്യത്തെ അമരശക്തി എന്ന രാജാവിന് മൂന്നു മക്കൾ. മൂവരും മണ്ടന്മാരായതിനാൽ രാജാവിന് സങ്കടമായി. ജീവിതം എങ്ങനെ മുന്നോട്ടുപോകും. സഭ കൂടിയപ്പോൾ നിർദ്ദേശം വന്നു. വിഷ്ണുശർമ്മൻ എന്ന വിദ്വാനെ വിളിക്കാൻ. അദ്ദേഹം വരികയും കഥകളിലൂടെ ധർമ്മം, നീതി, ശാസ്ത്രങ്ങൾ എന്നിവ പഠിപ്പിക്കുകയും ചെയ്തു. - ഇങ്ങനെയൊരു പിൻബലമുണ്ടതിന്.) അതൊരു സൂചനയാണല്ലോ എന്നൊന്നുമല്ല. ഈ കഥാനിർമ്മാണകൗതുകത്തിനു പുറകിലുമുണ്ട് ഇവിടെ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട ചിലത്. ശ്രീകൃഷ്ണനും സുദാമാവും സതീർത്ഥ്യരായിരുന്നു. ഒരാശ്രമത്തിൽ താമസിച്ചു പഠിച്ചവരായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനൊപ്പമുണ്ടായിരുന്നു വിവേകാനന്ദൻ. വിരലു നഷ്ടപ്പെടുത്തിയ ഏകലവ്യൻ ദ്രോണർക്കൊപ്പവും. പ്ലേറ്റോ അരിസ്റ്റോട്ടിലിനൊപ്പവും. അങ്ങനെയങ്ങനെ. ശരികൾ, ശരിതെറ്റുകൾ, ശരികേടുകൾ, അധ്യാപക-വിദ്യാർത്ഥി-വിദ്യാർത്ഥി ബന്ധത്തിന്റെ നിരവധി കഥകൾ. ഈ കഥകളെല്ലാം വിവിധ തരക്കാരായ ശിഷ്യന്മാരെക്കുറിച്ച് പറയുന്നു.
അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം എന്നത് ഒരു കവി മറ്റൊരു കവിയെക്കുറിച്ചല്ലെന്നു വിചാരിക്കണം. അതിലൊരു വഴികാട്ടിയുടെ സ്ഥാനം കടന്നുവരുന്നുണ്ട്. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ അമിതവിധേയത്വം, അടിമത്തം, മേൽക്കോയ്മാസിദ്ധാന്തം എന്നൊക്കെ വിമർശിച്ച് അധ്യാപകരെ ആക്ഷേപിക്കുന്നതിൽ കാര്യമൊന്നുമില്ല.
കുട്ടികളിലേക്കു വരാം. പല തട്ടിലും തരത്തിലുമുള്ള കുട്ടികളാണ് ക്ലാസിലുണ്ടാവുക. മിടുക്കരും ശരാശരിയും ശരാശരിയിലും താഴെയും മറ്റുമായിട്ടുള്ളവർ. സാമ്പത്തിക-സാമൂഹ്യവിഭജനങ്ങൾ വേറെ. കുടുംബപ്രശ്നങ്ങൾ തലയിലേറ്റുന്നവരും കുടുംബത്തിലെ ശരി-തെറ്റുകൾ പകർത്തുന്നവരും മാതാപിതാക്കളില്ലാത്തവരും പിരിഞ്ഞു പോയവരും ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നവരും യാത്രാ-വൈദ്യുതി സൗകര്യം ഇല്ലാത്തവരും ആയി ഒരു വിഭാഗം. അടച്ചുറപ്പുള്ള വീടില്ലാത്തവർ പോലുമുണ്ട്. അങ്ങനെയൊരു ജനസമൂഹത്തെയാണ് കാണേണ്ടത്. അവരാണ് ക്ലാസിലേക്കു വരുന്നത്. അവരെയാണ് അധ്യാപകർ കൈകാര്യം ചെയ്യുന്നത്.
ഭൂരിപക്ഷവും ക്ലാസിൽ ശ്രദ്ധിക്കാറില്ലെന്നൊക്കെ പറയുന്നവരുണ്ട്. ചർച്ചയിൽനിന്നു പിന്മാറാൻ അതൊരെളുപ്പവഴിയാണ്. എന്നാൽ ക്ലാസിലൊരു കെമിസ്ട്രിയുണ്ട്. അത് ക്ലാസ് മുറിയുടേതോ കാമ്പസിന്റേതോ മാത്രമായ ഒന്നാണ്. അതാണതിന്റെ ലൈൻ! ആ ലൈനൊക്കെ മറന്ന് ക്ലാസുകൾ ഓൺലൈനാകുന്നതിനോട് പലതും മറന്നുകൊണ്ട് വല്ലാത്തൊരു അഭിനിവേശം പുലർത്തിക്കാണുന്നതു കണ്ടു പലരും. ഗതാനുഗതികത്വത്തേക്കാൾ നവനവോല്ലേഖകല്പനയിൽ താല്പര്യമുണ്ടാവുക സ്വാഭാവികം. സത്യത്തിൽ ഇതൊരു തട്ടിപ്പാണ്. വിദ്യാഭ്യാസത്തെ വെറുമൊരു പരീക്ഷാ പരിശീലനമായിക്കാണുന്ന തട്ടിപ്പ്. അധ്യാപനമൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രഖ്യാപിക്കാൻകൂടിയുള്ള വെമ്പൽ. ഒടുക്കം അതങ്ങനെയാണ് വരിക. ബസ് സ്റ്റോപ്പിൽ വൈഫൈ നല്കുന്നതുപോലെ ഒന്ന്. അതുകൊണ്ടെന്താണു കാര്യം എന്നൊന്നുമില്ല. ഓൺലൈനിൽ ചെയ്താലും പ്രിന്റൗട്ട് വേണമെന്നു പറയുന്ന ഇരട്ടിപ്പണിയാണ് പലതിലും. കുറേപ്പെരൊരുമിച്ചു കയറിയാൽ ട്രാഫിക് ബ്ലോക്ക്. സെർവർ ഡൗൺ. ദിവസക്കണക്കിനു തരുന്ന ഡാറ്റകൊണ്ടൊന്നും ക്ലാസു കേൾക്കാനുള്ള സംവിധാനത്തിലെത്തില്ല.
പഠനത്തെ സഹായിക്കുന്ന ധാരാളം കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ വിവരസാങ്കേതികവിദ്യ (ശ്രദ്ധിക്കുക! വിജ്ഞാനസാങ്കേതികവിദ്യയല്ല) സഹായിക്കും. വിവരത്തെ അറിവ് എന്ന തലത്തിലേക്കെത്തിക്കുന്ന ചിന്തകൾക്ക് കൈത്താങ്ങാകാൻ നേരിട്ടുള്ള ചർച്ച, അഭിപ്രായരൂപീകരണം, വിവാദം എന്നിവയിലൂടെയുള്ള വിജ്ഞാനമേഖലയ്ക്കാണ് എന്തെങ്കിലുമൊക്കെ ചെയ്യാനാവുക. ടെക്നോളജി ഉപയോഗിക്കുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു കളയരുത്. അതും ചോദ്യക്കടലാസും തമ്മിൽ ബന്ധിപ്പിക്കാനാവില്ല. സാങ്കേതികവിദ്യയോട് വലിയ പിടിപാടില്ലാത്തവർ അതെന്തോ വലിയ സംഭവമാണെന്നു കരുതുന്നതുപോലെയേ ഓൺലൈനെന്നു കേൾക്കുമ്പോൾ ചാടി വീഴുന്നതിലുള്ളൂവെന്നറിയുക. നിങ്ങൾ കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ മതി. ബാക്കി അവര് തേടിയെടുത്തോളും. അതിൽ സംശയം വേണ്ട. പക്ഷെ, തേടേണ്ടത് എന്തെന്നെങ്കിലും പറയണം, വഴിതിരിച്ചുവിടാനും മാതൃകകൾ പരിചയപ്പെടുത്താനുമാവണം! പഠനാന്തരീക്ഷത്തെ ബാധിക്കുന്ന ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കണം. അധ്യാപനം റിക്കോർഡഡ് ആയോ, സവിശേഷമായ ടെക്നോളജിക്കൽ ഗിമ്മിക്കുകളായോ മാറുന്നതുകൊണ്ട് പ്രയോജനം ആർക്കാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സഹായികൾ അധികാരികളായിത്തീരുന്ന സാഹചര്യം വിസ്മരിച്ചുകൂടാ. ശാരീരിക അകലം, സാമൂഹിക അടുപ്പം എന്ന പ്രയോഗമൊക്കെ വളരെ കരുതലോടെയുള്ളതാണ്. അതൊരിക്കലും മഹാമാരിയുടെ കാലത്തല്ലാതെ, പിന്നീടൊരിക്കലേക്ക് ആവർത്തിക്കപ്പെടുന്നതിനുള്ള ഉപാധിയാവരുത്. സാമൂഹിക അടുപ്പം എന്നതിനാണ് ഊന്നൽ, സാമൂഹ്യഅകലത്തിനല്ല. അത്തരമൊരു ഇടപെടലിലേക്ക് ഓൺലൈൻ സങ്കല്പം മാറിപ്പോവരുത്.
ടെലിവിഷൻ പ്രചരിച്ച കാലത്ത് ടെലിവിഷൻ വഴിയുള്ള വിദ്യാഭ്യാസപരിപാടികൾ ഉണ്ടായിട്ടുണ്ട്. ഇന്നും തുടരുന്നുണ്ട്. അതിനായി കോടികൾ മുടക്കി സാധനസാമഗ്രികൾ സപ്ലൈ ചെയ്തിട്ടുമുണ്ട്. ഐഐടിയിലെയോ എൻഐടിയിലെയോ വിദേശസ്ഥാപനങ്ങളിലെയോ വിദഗ്ദ്ധരെ നേരിൽക്കാണാനും കേൾക്കാനുമാവും. അതിന്റെയൊക്കെ മറ്റൊരു രൂപമാണിന്നുമുള്ളത്. ഓൺലൈൻകാലത്തും. ഇന്നിപ്പോൾ വെബിനാറെന്നൊക്കെ കേൾക്കുമ്പോൾ ആനന്ദതുന്ദിലരാവുന്നവരേറെ. കൂടുതൽ പ്രിപ്പറേഷനോടുകൂടി ഇരിക്കുന്നിടത്തിരുന്ന് ലൈവിടുന്നതുപോലെ ഒന്ന്. ആധാറിനെക്കാൾ തെളിച്ചമുള്ള ഫോട്ടോയിൽനിന്നും പ്രകാശിലെ മഹേഷ് ഭാവന മെച്ചപ്പെട്ടത് സാങ്കേതികവിദ്യ കൈയിലുണ്ടായതുകൊണ്ടല്ല, കൃത്യമായ വഴിതിരിക്കൽ ഉണ്ടായപ്പോഴാണ്.
ഓൺലൈൻ ഒരു വലിയ ബിസിനസ് മേഖലയാണ്. മാത്രമല്ല, ഓൺലൈനായി കിട്ടുന്നത് അതേപടി സ്വീകരിക്കുകയോ കൂട്ടിക്കിഴിക്കുകയോ ഒക്കെ ചെയ്യുന്നതല്ലാതെ ആരും അതൊരു ചർച്ചയിലേക്കു വളർത്തുകയോ തള്ളുകയോ കൊള്ളുകയോ ചെയ്യില്ല. കട്ട് ആന്റ് പേസ്റ്റ് എന്നും പറയും. പലപ്പോഴും കട്ടുകൾ വേസ്റ്റായിത്തീരും. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും റഫറൻസ് വച്ച് "അരിസ്റ്റോട്ടിൽ പറഞ്ഞതുപോലെ പശുവിന് നാലു കാലാണല്ലോ" എന്നൊക്കെ തട്ടിവിടും(പണ്ടു കേട്ടത്). അങ്ങനെ പോയാൽ വിവേകത്തോടെ ചിന്തിക്കുകയെന്നത് നിരവധി വിവരങ്ങൾ ശേഖരിക്കുക എന്നതിലേക്ക് വഴിമാറും. അങ്ങനെയുള്ളവരെയാണ് ഇന്നു വേണ്ടത്. അധികാരകേന്ദ്രങ്ങൾ ഇത്തരത്തിലുള്ളവരെ ആവശ്യപ്പെടുന്നതുകൊണ്ട് ജനതയെ പൊതുവെ അടിച്ചിരുത്താനാണ് ശ്രമിക്കുക. അങ്ങനെ ലോക്ക് ഡൗണിലാകുമ്പോഴാണ് പലതും നടപ്പിലാക്കാനാവുക. മാത്രമല്ല, നിങ്ങൾ പുതിയതിനൊപ്പം എത്തില്ല എന്ന് നിരന്തരം തോന്നിക്കുന്നതിന് ഇടയാക്കുന്ന കാര്യങ്ങൾ മാത്രമേ അവ ചെയ്യുകയുള്ളൂ. അപ്പോൾ വാശിയായി. വാശി കയറുമ്പോൾ വിവേകം, സ്വബോധം എന്നിവ നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെ സ്വയംപ്രഖ്യാപിത ഐടി വിദഗ്ദ്ധരായും ആശാന്മാരായും നിരൂപകസിംഹങ്ങളായും സോഷ്യൽ മീഡിയയിൽ/ഓൺലൈനിൽ ഉറഞ്ഞാടും. ഒടുക്കം ഐടി വകുപ്പ് പ്രകാരം കേസുമുണ്ടാവും. അപമാനിച്ചു, പറ്റിച്ചു, പകർപ്പവകാശം ലംഘിച്ചു എന്നുമൊക്കെപ്പറഞ്ഞ്. അത്തരത്തിൽ പൂട്ടിടുന്ന നവസാങ്കേതികതയുടെ ലോകം മറ്റേതൊരു സാങ്കേതികവിദ്യയെയും പോലെ പുതുമയോടുള്ള കൗതുകത്തിൽ തീർന്നുപോകും. ന്യൂ ജനറേഷൻ സിനിമ പോലെ. വഞ്ചി തിരുനക്കര തന്നെയായിരിക്കും.
ടീച്ചിംഗ് ടൂളായി ഉപയോഗിക്കാമെന്നല്ലാതെ നവസാങ്കേതികത ഒരിക്കലും പകരമാവുന്നില്ല. (അങ്ങനെ ഉപയോഗിക്കാത്തവരൊക്കെ കഴിവില്ലാത്തവരാണെന്ന പൊതുബോധ നിർമ്മിതിയും കൂട്ടത്തിൽ നടക്കുന്നുണ്ട്.) നേരിട്ടുള്ള ചർച്ചകൾ, പുസ്തകങ്ങൾ എന്നിവയോടെ അധ്യാപനം ഗംഭീരമായി നിർവഹിക്കുന്ന, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന എത്രയോ അധ്യാപകരുണ്ട്. ടൂളുകൾ അവരെ നിയന്ത്രിക്കില്ല. വേണ്ട സന്ദർഭങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്യും. ടൂളുകൾക്കായി മുതലിറക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നവരുടെ താല്പര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സൊക്കെ (MOOC) കൃത്യമായ നിർദ്ദേശങ്ങളിലൂടെയും സമയക്രമങ്ങളിലൂടെയും പോകുന്ന കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. Unlimited participation and open access through web ആണുദ്ദേശം. പകരം വയ്ക്കലല്ല. തികച്ചും ക്രമീകരിക്കപ്പെട്ട സംവിധാനത്തിനകത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണവ. അവ നേരത്തേ സൂചിപ്പിച്ച സാമൂഹിക വൈജാത്യങ്ങളെ കാണുന്നില്ല. പത്തു തലയുള്ള രാവണനെപ്പോലെ നിരവധി കമ്പനികൾ, സ്ഥാപനങ്ങൾ, എൻജിഒകൾ, സർക്കാർ സംവിധാനങ്ങൾ. കുത്തകവൽക്കരണത്തിനെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ അങ്ങനെയങ്ങനെ പോകുമത്.
ചില്ലക്ഷരം ടൈപ്പു ചെയ്യുമ്പോൾ ശരിയായി വരുമോ ഇല്ലയോ എന്ന വേവലാതി നമ്മൾ ഇന്നും കളഞ്ഞിട്ടില്ല. ഇൻസ്ക്രിപ്റ്റ് കീബോർഡോ മറ്റോ ഉപയോഗിച്ച് വേഗത്തിൽ ടൈപ്പുചെയ്യാനോ മലയാളത്തിൽ മര്യാദയ്ക്ക് ടൈപ്പു ചെയ്യാനോ ഭൂരിപക്ഷവും ശീലിച്ചിട്ടില്ല. ഒരു മ-ഥ്യ-ദ്യ-ധ്യ-നയം. ടച്ച് സ്ക്രീനിൽ എഴുതിയാൽപ്പോരേ, അതാകുമ്പോൾ സ്ലേററ് ഓർമ്മവരും എന്നു പറയുന്ന കുറുക്കന്മാർ. ഓൺലൈനിൽ അയയ്ക്കാൻ പറയുമ്പോൾ തെളിയാത്ത ഫോട്ടോയെടുത്ത് അറ്റാച്ച് ചെയ്ത് മാറ്റുവിൻ ചട്ടുകങ്ങളെ അല്ലെങ്കിൽ അതു നമ്മെ മറിച്ചിടും എന്നു പറയുന്ന കൂട്ടരുമുണ്ട്. അവിടേക്കാണ് ഓൺലൈൻ ആശയവുമായെത്തി ഓഫ്‌ലൈനാകേണ്ടത്. അക്ഷരത്തെറ്റിനെക്കുറിച്ചൊക്കെ പറഞ്ഞാൽ കമ്മ്യൂണിക്കേഷനാണ് പ്രധാനം എന്ന ദുസ്സൂചനയാവും ഫലം!
അടുത്ത ചോദ്യം - വിദൂരവിദ്യാഭ്യാസത്തിൽ എന്താണ് സംഭവിക്കുന്നതെന്നായിരിക്കും?
അതിന്റെ രീതികൾ വേറെയാണ്. അങ്ങനെത്തന്നെ പഠിക്കാമെന്നു കരുതിയാണ് അതിൽ വിദ്യാർത്ഥികൾ ചേരുന്നത്. പല സാഹചര്യങ്ങൾ കൊണ്ട് അത്തരമൊരു ഓപ്ഷൻ (ഓപ്ഷൻ മാത്രം) തെരഞ്ഞെടുക്കുന്നുവെന്നു മാത്രം. അതൊരു മോശം ഏർപ്പാടുമല്ല. പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് നേടുക എന്നതിനു മാത്രമേ അവിടെ സാധ്യത കല്പിക്കുന്നുള്ളൂ.
മൂന്നോ നാലോ വയസ്സുള്ള കുട്ടിയെ ഓൺലൈനായി പഠിപ്പിക്കാമെന്നു കരുതുമോ? ആവുമെന്ന് ടെക് ഭീമന്മാർ പറയുമെങ്കിലും അതിൽ എത്രമാത്രം സത്യസന്ധതയുണ്ടാകും? വീഡിയോയിലും ഓഡിയോയിലും മറ്റുമായി പഠിപ്പിക്കുന്ന ആപ്പുകൾ ടീച്ചിംഗ് ഗംഭീരമാക്കുന്നുവെന്നു പരസ്യം ചെയ്യുന്നുണ്ടായിരിക്കാം. പല പരിപാടികളും സ്പോൺസർ ചെയ്ത് മേഖല വിപുലപ്പെടുത്തി അച്ഛന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുവരെ അവർ കുട്ടികളെക്കൊണ്ട് പറയിപ്പിച്ചേക്കാം. അവിടെയും ഓഡിയോയും വീഡിയോയും കേന്ദ്രീകരിക്കപ്പെടുന്നത് അധ്യാപകരിലേക്കുതന്നെയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. തികച്ചും സാമ്പത്തികാടിസ്ഥാനത്തിലുള്ള വിതരണമാണതിന്റെ കാതൽ.
പരീക്ഷയെഴുത്തും വിജയവും മാത്രമല്ല വിദ്യാഭ്യാസം എന്നോർക്കുന്നതു നന്ന്. കോവിഡിന്റെ പേരിൽ ഇതിന് അമിതമായി കുട പിടിച്ചാൽ വിയർപ്പ് സ്വന്തം തലയിൽത്തന്നെ താഴുകയേയുള്ളൂ. പിന്നെ കോവിഡ് ലക്ഷണവും ക്വാറന്റൈനുമായിരിക്കും ഫലം. അതൊരുപക്ഷേ, വളർന്നുവരുന്ന തലമുറയെത്തന്നെ തുരങ്കം വയ്ക്കുന്ന ഏർപ്പാടുമായിരിക്കും. വിദ്യാർത്ഥികളിൽ മൂന്നിലൊന്നിനെങ്കിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സാഹചര്യം നിലവിലില്ലെന്നും കാണണം. തല്പരകക്ഷികൾ ഗണിക്കുന്നതുപോലെയുള്ള താല്പര്യവുമുണ്ടാകില്ല, ഓൺലൈനായി പഠിക്കുന്ന കാര്യത്തിൽ. അതെല്ലാം മറന്നേക്കൂ… ആളുകൾ ആ വഴിക്ക് വന്നോളും എന്നാണെങ്കിൽ അക്ഷയ സെന്ററിനു മുന്നിൽ ഇത്രയും ക്യൂ ഉണ്ടാകില്ലായിരുന്നു. സ്വന്തമായി ചെയ്യാമെന്ന സാധ്യത പോലും ഉപയോഗിക്കാത്തവരും അറിയാത്തവരുമാണേറെ. സോഷ്യൽ മീഡിയയിലെ തിരുവെഴുത്തുകൾക്ക് മറുപടി പറയുന്നവരും വിജയിക്കുന്നവരും രാഷ്ട്രീയക്കാരായി ഉള്ളിടത്ത് അടിവേരുകളിൽ ചികയുന്നവർ കുറവായിരിക്കും. പിന്നെയത് അധ്യാപകർ പഠിപ്പിച്ചിട്ടാണോ കുട്ടികൾ പഠിച്ചുവളരുന്നതെന്ന ചോദ്യമൊക്കെയാകും. പക്ഷെ, പഠനപ്രക്രിയയിൽ അധ്യാപനത്തിനുള്ള പങ്ക് വിശദീകരിക്കാൻ ഈ കുറിപ്പ് പോര.
വിദ്യാഭ്യാസമില്ലെങ്കിലും നന്നായി എഴുതാനും വായിക്കാനും പെരുമാറാനും കഴിയുന്നവരുണ്ടാകുമല്ലോ…? അതൊക്കെ എക്സപ്ഷൻസാണ്. അത് എല്ലാ മേഖലയിലും ഉണ്ടാവും. അങ്ങനെയുള്ളവരെ ഗൂഗിളൊക്കെ ആദ്യമേ തന്നെ ബുക്കു ചെയ്തിരിക്കും. അവർ ടെലിവിഷൻ റിയാലിറ്റിഷോയിലൊക്കെ വന്നുകൊള്ളും. ഇവിടെ വിഷയമതല്ല. സാധാരണക്കാരായ പഠിതാക്കളാണേറെ. അവരുടെ വികാര-വിചാരങ്ങളെയാണ് കാണേണ്ടത്. അതിനെ ലെവൽ ചെയ്യുന്നതിൽ പാളിച്ചയുണ്ടാവരുത്. ഉത്തരകൊറിയയിൽ കിം ഗാഥകൾ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ച് പാടിപ്പാടി അവരെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നതിനെക്കുറിച്ചൊക്കെ ഓർത്തുനോക്കുക. ചരിത്രമൊക്കെ നിർമ്മിച്ച് തലയിലേക്ക് വെച്ചുതരും. അതറിഞ്ഞ് പ്രതികരിക്കാനാവുക കുറച്ചുപേർക്കായിരിക്കും. അവർ പലതും മാറ്റിയെഴുതിയേക്കാം. ബാക്കിയുള്ളവരെ മാറ്റാനാവില്ല. ഉരുവിട്ടു പഠിച്ച് പരീക്ഷയെഴുതുകയെന്നു മാത്രമേയുണ്ടാവൂ. സിലബസും അധ്യാപനവും ഒക്കെ നേരായ വഴിക്കല്ലെങ്കിൽ കാര്യം വിചിത്രമാണ്... ഇവിടെയുമുണ്ടല്ലോ ചില കുത്തിത്തിരിപ്പുകാർ. ചരിത്രത്തെ തുരന്നു തുരന്ന് പുതിയതെന്തെങ്കിലുമൊക്കെ ആക്കിത്തീർക്കുന്നവർ.
ഓൺലൈൻ കാഴ്ചകൾ തെറ്റായ തീരുമാനങ്ങളിലേക്കും തീർച്ചപ്പെടുത്തലുകളിലേക്കും എത്തിക്കുമെന്നതിൽ സംശയമില്ല. അതങ്ങനെ മഹാമാരി പോലെ പടരും. എല്ലാക്കാലത്തേക്കും വേണ്ട ചരക്ക് നിർമ്മാണത്തിലേക്ക് അതു കടക്കും. പാല് പിരിയുന്ന കാലം എന്ന എൻ എസ് മാധവന്റെ കഥയുടെ ശീർഷകം നല്ലൊരു രൂപകമാണ് ഈ ഓൺലൈൻ ദാഹികൾക്ക്… അഭിപ്രായസമന്വയം, യുക്തമായ തീരുമാനം എന്നിവയൊക്കെ വിവരവിദ്യയിൽനിന്നും ലഭിക്കുമെന്നൊക്കെ പറയാമെന്നു മാത്രം. കൂടിയിരുന്ന് സെൽഫിയെടുത്ത് പോസ്റ്റു ചെയ്യുന്നതുപോലെയല്ലല്ലോ. പരിമിതികളുണ്ട്. അതാണേറെ…
---------------------------------------
വാൽക്കഷണം – ഞാനൊക്കെ ഈ പുഴ നീന്തിയാണ് പഠിക്കാൻ പോയതെന്ന് അച്ഛൻ. പാലം വന്നത് എന്റെ കുറ്റമാണോ അച്ഛാ എന്ന് വാഹനമോടിച്ചുകൊണ്ട് മകൻ.
(മുമ്പു കേട്ടത്)

റെയിൽവെ സ്റ്റേഷനിലെ വൈഫൈ ഇപ്പോൾ ഓഫാക്കിയെന്നാണറിയുന്നത്. അതിലൊരു അട്രാക്ഷൻ ഇല്ലത്രേ. എല്ലാവരുടെ കൈയിലും നെറ്റായത്രേ.
ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് സാധാരണയായി സെർച്ച് ചെയ്തെടുക്കുന്ന “വിവരങ്ങൾ” പോലെ ഏതാണ്ട് കുറേക്കാര്യങ്ങൾ കൈമാറുമെന്നതു ശരിയാണ്. ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ തെരഞ്ഞെടുക്കുന്നതിലാണ് പ്രശ്നം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ വിദ്യാർത്ഥികൾ പൊതുവെ ഭയങ്കരന്മാരാണെന്ന് ഒരഭിപ്രായം പലരും പ്രകടിപ്പിക്കാറുമുണ്ട്. അതു ശരിയാണുതാനും. എന്നാൽ ടിക് ടോക്കോ അതിന്റെ പൊരിക്കലോ, ഇൻസ്റ്റഗ്രാം ഫോട്ടോയോ, വാട്സാപ്പ് ഗ്രൂപ്പോ ഫോർവേഡുകളോ ഫേസ്ബുക്കിലെ തുറന്നെഴുത്തോ വികാരപ്രകടനമോ മോർഫിംഗ് പരിപാടികളോ തമാശക്കളിയോ മാത്രമായി ഓൺലൈനിനെ ഉപയോഗിക്കുന്നവരാണേറെ. അതൊന്നും എഴുത്തുപരീക്ഷയും അഭിമുഖവും മാനദണ്ഡങ്ങളാകുന്നിടത്ത് ചെലവാകില്ല. അതിനൊന്നും മാറ്റമില്ലല്ലോ. അങ്ങനെയുള്ളിടത്ത് ദൂരെ ദൂരെ ഇരുന്നുശീലിച്ച് സംവാദത്തിനുപോയാൽ അമീബ ഇര പിടിക്കാനിറങ്ങിയ കഥ എഴുതിവച്ചതുപോലെയാവും. ഓൺലൈനിൽ വാർത്തകളറിയുക, സംശയമുള്ളതു “ഗൂഗിൾ ചെയ്യുക” തുടങ്ങിയവയും നടക്കുന്നുണ്ട്. സംശയം തീർക്കാൻ വിവിധ വഴികൾ തേടുന്നതുപോലെയാണത്. ചോദ്യങ്ങൾ ചോദിക്കുന്നത് മികച്ച ഗുണമാണെന്നും അതിൽ നിന്നാണ് വളർച്ചയുണ്ടാവുകയെന്നും ഉറപ്പ്. ഏറ്റവുമെളുപ്പത്തിൽ മുമ്പത്തേക്കാൾ കൂടുതൽ പുസ്തകങ്ങൾ, നേരിട്ടുള്ള സന്ദർശനവിവരങ്ങൾ, ചർച്ചകൾ, ഏതുതരം ഗാഡ്ജറ്റിലും ഇവയെല്ലാം തപ്പിയെടുക്കൽ എന്നിവ വലിയൊരു മേഖലയാണ് തുറന്നിടുന്നത്. 1998-ൽ 1.44 എംബി സൈസിലുള്ള ഫ്ലോപ്പി ഡിസ്കിൽ 600 പേജുള്ള പുസ്തകം ഉൾക്കൊള്ളിക്കാം എന്നു കേട്ടപ്പോൾ അന്തംവിട്ടുപോയ കാലത്തുനിന്നും പത്തിരുപതു വർഷങ്ങൾക്കകം യൂട്യൂബർമാരിലേക്ക് കഥ മാറിപ്പോയെങ്കിലും വൈറൽക്കഥകളെ അടിസ്ഥാനമാക്കുന്ന കുട്ടികൾ ഏറെയുണ്ടായെങ്കിലും അതെത്ര പേർ എന്നത് ഒരു ചോദ്യം തന്നെയാണ്. അനന്തസാധ്യതകൾ തേടി ഹാക്ക് ചെയ്ത് (എത്തിക്കൽ ഹാക്കിംഗ്) പുതിയ വിദ്യകളിലേക്കൊക്കെ എത്തുന്നവർ ഒന്നോ രണ്ടോ… അതല്ലാതെ (ഓൺലൈനിൽ) പുതിയതായി വരുന്ന ഒരു അപ്ലിക്കേഷൻ പൂരിപ്പിക്കാൻ നൂറുവട്ടം സംശയം പ്രകടിപ്പിക്കുന്നവരാണേറെ. കൃത്യമായ നിർദ്ദേശം കിട്ടിയാൽപ്പോലും ആധാറിലും പാൻകാർഡിലും ബാങ്കിലും പേരുപോലും കൂട്ടിവായിച്ചാൽ വേറെ വേറെയായിരിക്കും.

No comments:
Post a Comment