കൊറോണയ്ക്കെതിരെയുള്ള പ്രതിരോധം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഈ പ്രതിരോധപ്രവർത്തനം വൈറസിനെതിരെ മാത്രമാണോ എന്നുചോദിച്ചാൽ അല്ല എന്നാണുത്തരം. പ്രതിരോധിക്കാനുള്ള
ശ്രമങ്ങളൊക്കെ തുറന്നു കാണിക്കുന്നത് ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്തെയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ചൈനയും ഇന്ത്യയുമൊക്കെ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നു എന്നാണ് വാർത്തകൾ. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കപ്പെടുന്നു. അമേരിക്കയ്ക്ക് ലോകത്തിനുമേലുള്ള രാഷ്ട്രീയസ്വാധീനം ചൈനയിലേക്കു മാറാനുള്ള സാധ്യത വരെ വിലയിരുത്തപ്പെടുന്നു. പാശ്ചാത്യലോകം ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈന വിജയിച്ചതായി വേണം മനസ്സിലാക്കാൻ. വുഹാൻ എന്ന പ്രഭകേന്ദ്രം സാധാരണനിലയിലേക്കു മടങ്ങിയിരിക്കുന്നു. അമേരിക്കയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചൈന അതേറ്റെടുക്കുയും ചെയ്തതിന് ലോകാരോഗ്യസംഘടനയോടുള്ള ഇരു രാജ്യങ്ങളുടെയും നിലപാടുകൾ തന്നെ നോക്കിയാൽ മതി.
ലോകം വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ അതിൽനിന്നും ശ്രദ്ധ മാറ്റുന്നതിനുള്ള ശ്രമങ്ങളും ഏറെ നടക്കുന്നുണ്ട്. അധികാരവും സമ്പത്തും ഇതോടുകൂടി കേന്ദ്രീകരിക്കപ്പെടണം എന്ന രഹസ്യ അജണ്ടയാണ് ഓരോ ഭരണകൂടവും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നു വായിച്ചെടുക്കാൻ പ്രയാസമില്ല. പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യപ്രവർത്തകർക്കുമാത്രം ബാധകമാണ് എന്ന് ബോധിപ്പിക്കുവാനും ആ ഉത്തരവാദിത്തത്തെ നിയന്ത്രിക്കൽ മാത്രമാണ് ഭരണവർഗ്ഗത്തിന്റെ കർത്തവ്യം എന്ന് ബോധ്യപ്പെടുത്താനും നിരന്തരം ശ്രമിക്കുന്ന അധികാരസ്ഥാപനങ്ങളാണ് എല്ലാ രാജ്യത്തുമുള്ളത്. ലോകം ഭീതിദമായ സാമ്പത്തികത്തകർച്ചയെ നേരിടാൻ പോകുന്നുവെന്ന ഭയപ്പാട് എല്ലായിടത്തുമുണ്ട്. സാമ്പത്തികമായ അരാജകത്വം മുന്നിൽ നിൽക്കുന്നുവെന്ന് നിരന്തരം പറഞ്ഞ് ഭയപ്പെടുത്താനുള്ള ശ്രമത്തെയാണ് കാലങ്ങൾക്കുമുന്നേ തന്നെ ഉത്തരവാദപ്പെട്ടവർ എതിർത്തിട്ടുള്ളത്. കോവിഡൊക്കെ വീണു കിട്ടിയ അവസരമാണെന്നു കരുതാനും അഭയാർത്ഥികളുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതിക്കെതിരെ ഉണ്ടായ സമരങ്ങൾ, സാമ്പത്തിക കാര്യങ്ങളിലുണ്ടായ വീഴ്ചകൾ, പട്ടിണിമരണങ്ങൾ, അതിസമ്പന്നർക്കുവേണ്ടിയുള്ള നടപടികൾ, കടമെഴുതിത്തള്ളൽ തുടങ്ങിയവയെല്ലാം മറച്ചുപിടിക്കാനുള്ള അവസരം.
അതവിടെ നിൽക്കട്ടെ. ഈ പുതിയ സാഹചര്യത്തിൽ നമുക്കെന്തു ചെയ്യാനാവും? സാധാരണക്കാരിൽ സാധാരണക്കാരായ ഭൂരിപക്ഷം അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിൽ അടിസ്ഥാനാവശ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും മലിനീകരിക്കപ്പെടാത്ത അന്തരീക്ഷത്തിൽ ജീവിക്കാൻ സൗകര്യമൊരുക്കുകയുമാണ് വേണ്ടത്. കൊറോണ പഠിപ്പിച്ച പാഠം ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾക്കുമാത്രമേ ജീവിതത്തിൽ പ്രസക്തി കാണേണ്ടതുള്ളൂ എന്നതു തന്നെ. ആരോഗ്യകരമായ ജീവിതരീതികൾക്ക് അധികം പ്രാധാന്യം നല്കേണ്ടതുണ്ട്. സ്വതന്ത്രവിപണികളിൽ ഓഹരികൾ വാങ്ങുന്നതിന് സർക്കാർ ശ്രമിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും അതെല്ലാം മറ്റൊരു വിപണി സാധ്യതയായി മാത്രം കണ്ടുകൊണ്ട് നിലനിൽക്കാനും കൂടി പഠിക്കേണ്ടിയിരിക്കുന്നു. അത്തരം ആവശ്യങ്ങളുടെ പുറകേ പോകുന്നതിനേക്കാൾ നല്ലത് ഇവിടെയുള്ള അത്യാവശ്യകാര്യങ്ങളെ പുനരുജ്ജീവിപ്പിക്കുക കൂടിയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, ആംബുലൻസുകൾ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവയാണ് ഏറ്റവും ശ്രദ്ധയോടെ ഇനിയുമിനിയും നിർമ്മിക്കപ്പെടേണ്ടത്. വികസനം ആരോഗ്യകാര്യത്തിലാവണം. അതിന് പണം ഈടാക്കേണ്ടതില്ലാത്ത ഒരവസ്ഥ സംജാതമാവണം എന്നുകൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കാൻ താല്പര്യപ്പെടുന്നു.
ആരോഗ്യകാര്യത്തിലുള്ള ഇടപെടൽ ഇനിയുമിനിയും വർദ്ധിക്കേണ്ടതുണ്ടെന്നും അതിന് അനിവാര്യമായും ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും ഓർമ്മിക്കണം. (വിദ്യാഭ്യാസത്തിന് ഉയർന്ന മുല്യം കല്പിക്കുന്ന പ്രവർത്തനങ്ങൾ). ഓൺലൈൻ വിദ്യാഭ്യാസമൊന്നും ഒരു പരിഹാരമല്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയർന്ന ആവശ്യകതയാണ് കൊറോണക്കാലം ഓർമ്മിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതസംവിധാനം താല്ക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു എന്നത് സാന്ദർഭികമായ നടപടി മാത്രമാണ്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ബസ്സുകൾ, തീവണ്ടികൾ, വിമാനങ്ങൾ എന്നിവയാണ് നമുക്കാവശ്യം എന്നുകൂടി ലോക്ക് ഡൗൺ ഓർമ്മിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ സർക്കാർ മെഷിനറിക്കുമാത്രമേ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എയർ ഇന്ത്യ പോലെയുള്ളവ വിൽക്കാനുള്ള ശ്രമം അപകടകരമായ അവസ്ഥയിലേക്ക് ജനാധിപത്യരാജ്യത്തെ കൊണ്ടുചെന്നെത്തിക്കും എന്നതിൽ തർക്കമില്ല.
ആശയവിനിമയത്തിന് ബിഎസ്എൻഎൽ പോലുള്ള പൊതുസംവിധാനമാണ് ഉപകരിക്കുക. പ്രൈവറ്റ് കമ്പനികൾക്ക് ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ പൊതുമേഖലയിലെ സംവിധാനത്തെയാണ് സാങ്കേതികവിദ്യയിലെ നൂതനരീതികൾ നല്കി ബലപ്പെടുത്തേണ്ടത്.
കൽക്കരി വ്യവസായം, പെട്രോളിയം ഉല്പന്നങ്ങൾ, മരുന്നുകൾ എന്നിവയിലെല്ലാം സർക്കാർ ഏജൻസികൾക്കാവണം പ്രാമുഖ്യം. സർക്കാർ സംവിധാനത്തെ കുറേക്കൂടി ശക്തിപ്പെടുത്തുകയും കൃത്യമായ പ്രവർത്തനസംവിധാനങ്ങൾ ഉറപ്പു വരുത്തുകയും വേണം. കമ്പനികൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നല്കുകയും ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ അവയെ നിയന്ത്രിക്കുകയും വേണം.
രാഷ്ട്രീയസംഘടനകളുടെ അനാവശ്യമായ ഇടപെടലുകളെ നിയന്ത്രിക്കാനുള്ള സംവിധാനം വേണം. എല്ലാ മേഖലകളെയും പൊതുമേഖലയാക്കിത്തീർക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഉദാരവൽക്കരണത്തിനുമുമ്പ് കണ്ടിട്ടുണ്ടല്ലോ. അത്തരം പാഠങ്ങളും ഉദാരവൽക്കരണത്തിനുശേഷം ഉടലെടുത്ത പ്രശ്നങ്ങളും അടിസ്ഥാനമാക്കിയുള്ള ചുവടുവെയ്പ്പാണ് കൊറോണാനന്തരകാലം ആവശ്യപ്പെടുന്നത്.
ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്ക് ഇടപെടാനാവാത്ത സാഹചര്യം ഉണ്ടാവരുത്. ഏകാധിപത്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തള്ളിക്കളയണം. കോവിഡിനെ ചൈന നേരിട്ടതൊക്കെ ഉദാഹരണമായി ഏറ്റുപിടിക്കുന്നവരുണ്ട്. സർക്കാർ മെഷിനറി കാര്യക്ഷമമായി ആപത്തുഘട്ടത്തിലേതുപോലെ പ്രവർത്തിച്ചാൽ സാധ്യമാകാവന്നവയാണ് എല്ലാം. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങൾ ചെയ്തത് അങ്ങനെയാണ്. തകർച്ചയിൽ നിന്ന് രാജ്യങ്ങൾ ഉയർന്നുവന്നതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
സോഷ്യൽ മീഡിയ പോലെയുള്ളവ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെടാത്ത രീതിയിൽ നിയന്ത്രിക്കപ്പെടണം. അനാവശ്യമായ വാർത്തകൾ, ഭീതി ജനിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കണം. നവസാങ്കേതികവിദ്യയോടെ പൊതുജനത്തിന്റെ ആശയവിനിമയരീതികളിൽ മാറ്റം വന്നുവെന്നതല്ലാതെ, ഫലപ്രദമായ വികസനപ്രക്രിയയെ അത് സ്വാധീനിച്ചിട്ടില്ല. പൊതുജനത്തെ അലസരും ആർത്തിക്കാരുമാക്കിത്തീർക്കുന്ന ആ കർത്തവ്യം കോർപ്പറേറ്റുകൾ അതിമനോഹരമായി നിർവ്വഹിച്ചുപോരുന്നു. നവസാങ്കേതികതയുടെ ഗുണഫലങ്ങൾ ചോദ്യം ചെയ്യാനാവാത്തവിധം വികസിക്കുമ്പോഴാണ് സ്മാർട്ട്ഫോൺ വിപണി കൊഴുത്തത്. കൊറോണക്കാലത്തെപ്പോലും വിവധ ആപ്പുകളിലൂടെ, വ്യക്തി വിവരങ്ങളിലൂടെ കൈയേറാനാണ് അവ ശ്രമിക്കുന്നത്.
കുടിയേറ്റത്തൊഴിലാളികളും നാട്ടുകാരും നിർവ്വഹിച്ചിരുന്നതും നാട്ടിൽത്തന്നെ ലഭ്യമായതുമായ തൊഴിലുകൾ - കൃഷി, തെങ്ങുകയറ്റം അടക്കം – കൃത്യമായി ചെയ്യുന്നതിന് ഉപകരിക്കുന്ന പരിശീലനപരിപാടികൾ നടത്തുകയും അവ വേണ്ട വിധം, അതായത് ഒരു സമൂഹത്തിലേക്ക് ആവശ്യമായത്ര ലഭ്യമാക്കൽ - എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. (തൊഴിലിനെ അടിസ്ഥാനമാക്കി വലിപ്പച്ചെറുപ്പങ്ങൾ പരിഹരിക്കാനാവുന്നതെങ്ങനെ എന്നുകൂടി ആലോചിക്കാനാവും.) പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദഗ്ധ തൊഴിലാളികളെ ഉറപ്പുവരുത്തണം. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ വിനിമയം കൃത്യമായി നടക്കണമെങ്കിൽ സ്വദേശിയായ ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. മറ്റേതൊരു കുത്തക ഉല്പന്നത്തെയും വെല്ലുന്ന ക്വാളിറ്റി ഉറപ്പുവരുത്താനാവണം. പ്രവാസികൾ മടങ്ങിയെത്തി ഇങ്ങനെയുള്ള ജോലികളിലേക്ക് പോകണമെന്ന അഭിപ്രായമില്ല. അങ്ങനെയൊരു പിന്മടക്കത്തെക്കുറിച്ച് ആവർ ആലോചിക്കുന്നു പോലുമുണ്ടാവില്ല. തൊഴിൽസാഹചര്യങ്ങളിലെ വ്യത്യാസവും ശീലവും പൊരുത്തപ്പെടുക അത്ര സുഖകരമാവില്ല. മാത്രമല്ല, കൂടുതൽപേരും മടങ്ങിപ്പോക്കിനെക്കുറിച്ചായിരിക്കും ചിന്തിക്കുന്നതും. അതിനുള്ള സാഹചര്യം ഉണ്ടാകും. ഉണ്ടായല്ലേ പറ്റൂ. ലോകം മുന്നോട്ടു ചലിക്കുന്നത് അങ്ങനെയൊക്കെയാണ്. പ്രവാസലോകം പണം മാത്രമല്ല എത്തിച്ചിരുന്നത്, ഭാഷയിലും സംസ്കാരത്തിലും ജീവിതശൈലിയിലുമൊക്കെയുള്ള അടിമുടി മാറ്റത്തെയാണ്. അത്തരം സമ്പദ്വ്യവസ്ഥകളാണ് ലോകത്തെ ചലിപ്പിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഡാമുകൾ തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായത് എന്ന തർക്കവും കൊണ്ട് ഇരുന്നാൽ പറ്റില്ലല്ലോ. മറ്റു വികസനപ്രവർത്തനങ്ങളേക്കാൾ പുനർനിർമ്മാണങ്ങൾക്കാണ് അതിനുശേഷം പണം ചിലവഴിക്കപ്പെട്ടത് എന്നുമോർക്കണം.
കൊറോണക്കാലം പലതും പഠിപ്പിച്ച കൂട്ടത്തിൽ അനാവശ്യമായ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ചുകൂടി ഓർമ്മിപ്പിക്കുന്നു. ആഘോഷപരിപാടികൾ, ഉത്സവങ്ങൾ എന്നിവ മിതമായ രീതിയിൽ ആവുന്നതിനെക്കുറിച്ച് കൊറോണ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ ധൂർത്ത് ഇനിയെങ്കിലും അവസാനിപ്പിക്കുന്നതിൽ നാം മനസ്സുവച്ചേ മതിയാവൂ. പാരിസ്ഥിതികാഘാതങ്ങൾ ലഘൂകരിക്കപ്പെടണം. വീടുകൾക്കും മറ്റും വലിപ്പത്തിലും ആഢംബരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ധൂർത്ത് മാത്രമല്ല പ്രകൃതി ചൂഷണവും അവസാനിപ്പിക്കും. അമിതമായ ഉപഭോഗതല്പരതയാണ് ക്വാറികളും മറ്റും കൂണുപോലെ മുളച്ചുപൊന്തുന്നതിനു കാരണമായിത്തീരുന്നത്. ആവശ്യങ്ങളെക്കാൾ ആസക്തികൾ വളർത്തുന്ന പരസ്യങ്ങൾ നിരോധിക്കപ്പെടണം.
അധികാരത്തെയും സമ്പത്തിനെയും കുറിച്ചല്ല, പ്രാഥമികമായ ആവശ്യങ്ങളെക്കുറിച്ചു മാത്രമാണ് കൊറോണ ഓർമ്മിപ്പിച്ചതെന്ന് ഒരിക്കൽക്കൂടി പറയട്ടെ… വുഹാനിൽ നിന്ന് കടന്നുവന്ന ആ കാറ്റ് പാശ്ചാത്യശക്തികളെയാകെ അങ്കലാപ്പിലാക്കി. ട്രമ്പിനെപ്പോലുള്ളവർ മനസ്സിലാകാത്തതുപോലെ നടിക്കുന്ന ചൈനയുടെ ആധിപത്യശേഷിയാണ് ശ്രദ്ധേയം. അതിനേക്കാളുപരി സാമ്പത്തിക-സാങ്കേതികശക്തികളെന്ന മേനിനടിക്കലൊക്കെ അപ്രസക്തമായി എന്ന തോന്നൽ കൂടി വിലയിരുത്തപ്പെടണം. കൊറോണാനന്തരം ഒന്നും പഠിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് എല്ലാ മുറവിളികളും മാറിപ്പോയേക്കാം. അതുകൊണ്ടുതന്നെ അത്തരം രാഷ്ട്രീയങ്ങളെല്ലാം മാറ്റിവച്ച് ആരോഗ്യവും വിദ്യാഭ്യാസവുമാണ് ജനതയ്ക്കാവശ്യം എന്നത് ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കുന്നതായിരിക്കും നല്ലത്.

No comments:
Post a Comment