വിവാഹം ഔദ്യോഗികമായ ഒരു ഉടമ്പടിയിലെത്തിക്കാതെ ഒരുമിച്ചു ജീവിക്കുകയും
സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്ത ദമ്പതിമാർ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, കോടതി അവരോട് ആദ്യം വിവാഹം കഴിക്കുവാനും അതിനുശേഷം വിവാഹമോചനം
അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നേടുവാനും ആവശ്യപ്പെട്ടു. നിയമപരമായ ഒരു പ്രശ്‌നത്തിന്
ഈ രീതിയിൽ മാത്രമേ സാങ്കേതികമായി പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എങ്കിലും പ്രശ്‌നത്തിൽ
വളരെയധികം കൗതുകം സൃഷ്ടിക്കപ്പെടുകയും അതൊരു വാർത്തയാവുകയും ചെയ്തു. ഇവിടെ കൗതുക വാർത്തയ്ക്കുവേണ്ട
വിഭവമായിത്തീർന്നത് പ്രശ്‌നപരിഹാരത്തിന് അവലംബിച്ച മാർഗ്ഗത്തിന്റെ പ്രത്യേകതയാണ്.
സമൂഹം, സംസ്‌കാരം, നിയന്ത്രണം
മുതലായ സംജ്ഞകൾ ഇവിടെ ഇടപെടുന്നു. ഒരു പൊതുധാരണയുടെ ഭാഗമായിട്ടാണ് നിയമാവലികൾ സമൂഹത്തിൽ
ഇടപെടുന്നത്. താല്ക്കാലികമായ പരിഹാരമല്ല, കാലാനുസാരിയും കാലാതിവർത്തിയുമായ പരിഹാരമാണ് ഇവിടെ അനുയോജ്യം.
അത്തരത്തിലുള്ള ഒരു ഇടപെടലാണ് നിയമവ്യവസ്ഥയുടെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഉടലെടുത്ത പ്രശ്‌നത്തിന്റെ
പരിഹാരത്തിനായി ഉപയോഗിച്ചത്. ഭാഷയിലും സാഹിത്യത്തിലും സിനിമയിലും എന്നുവേണ്ട സകലതിലും
ഇടപെടുകയും