തന്റെ ചുറ്റും കാണുന്ന കാറ്റാടിയന്ത്രങ്ങളെ ശത്രുക്കളായി കണ്ട് യുദ്ധം ചെയ്തയാളാണ് ക്വിക്സോട്ട്. ഈ കഥാപാത്രം സിനിമയെന്ന മാധ്യമത്തിന് തികച്ചും അനുയോജ്യമത്രേ. എന്തുകൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില കാഴ്ചകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തിലൊരു വിവരണം സാധ്യമാണ്. മിഥ്യാഭ്രമവും അതോടൊപ്പമുണ്ടാകുന്ന ആകര്‍ഷണവും കഴിഞ്ഞ നൂറ് ആണ്ടുകളായി നമ്മെ പിന്തുടരുന്നു. വലിയ വലിയ യുദ്ധങ്ങളുടെയും സാമ്രാജ്യത്വങ്ങളുടെയും കാഴ്ചകളും ആണും പെണ്ണും തമ്മിലുള്ള വേഴ്ചകളുടെയും വീഴ്ചകളുടെയും ചിത്രങ്ങളും മൊണ്ടാഷു ചെയ്യപ്പെട്ട് നാം കണ്ടു. ഇവയോരോന്നും ശരിയാണെങ്കിലും അല്ലെങ്കിലും വിശ്വസിക്കുന്നതിന് നമ്മെ പ്രാപ്തരാക്കി.