തന്റെ ചുറ്റും കാണുന്ന കാറ്റാടിയന്ത്രങ്ങളെ ശത്രുക്കളായി കണ്ട് യുദ്ധം ചെയ്തയാളാണ് ക്വിക്സോട്ട്. ഈ കഥാപാത്രം സിനിമയെന്ന മാധ്യമത്തിന് തികച്ചും അനുയോജ്യമത്രേ. എന്തുകൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില കാഴ്ചകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തിലൊരു വിവരണം സാധ്യമാണ്. മിഥ്യാഭ്രമവും അതോടൊപ്പമുണ്ടാകുന്ന ആകര്‍ഷണവും കഴിഞ്ഞ നൂറ് ആണ്ടുകളായി നമ്മെ പിന്തുടരുന്നു. വലിയ വലിയ യുദ്ധങ്ങളുടെയും സാമ്രാജ്യത്വങ്ങളുടെയും കാഴ്ചകളും ആണും പെണ്ണും തമ്മിലുള്ള വേഴ്ചകളുടെയും വീഴ്ചകളുടെയും ചിത്രങ്ങളും മൊണ്ടാഷു ചെയ്യപ്പെട്ട് നാം കണ്ടു. ഇവയോരോന്നും ശരിയാണെങ്കിലും അല്ലെങ്കിലും വിശ്വസിക്കുന്നതിന് നമ്മെ പ്രാപ്തരാക്കി.
കാഴ്ചയുടെ വസന്തമെന്നും വികാരവിചാരങ്ങളുടെ സത്യമായ ആവിഷ്കാരമെന്നും പുകള്‍ കൊണ്ടു. ക്വിക്സോട്ടാവട്ടെ, ശത്രുവിനോട് യുദ്ധം പ്രഖ്യാപിക്കുകയും യാതൊരു മടിയുമില്ലാതെ പൊള്ളത്തരങ്ങളെ വിളിച്ചു പറയുകയും വിമര്‍ശിക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് പലപ്പോഴും ഇവയൊന്നും തിരിച്ചറിയപ്പെടാതെ പോകുന്നത്. പിരിയേണമരങ്ങില്‍ നിന്നുടന്‍ ശരിയായ്ക്കളിതീര്‍ന്ന നട്ടുവന്‍ എന്ന് കവി പാടിയത് പലപ്പോഴും നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്കു യോജിക്കും. സിനിമയെന്ന മിഥ്യാബോധവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം പലപ്പോഴും അങ്ങനെയാണ്. കാഴ്ചയുടെ സാങ്കേതികവിവരണങ്ങളില്‍ യോജിച്ചുനില്ക്കാതെ താരസങ്കല്പങ്ങളുടെയും മൂല്യങ്ങളുടെയും വ്യാവസായികബോധമാണ് സിനിമയെ പലപ്പോഴും നയിക്കുന്നത്. കാഴ്ചയുടെ വ്യത്യസ്തമായ ശീലുകളില്‍ ചേരാതെ വരുമ്പോള്‍ ശ്രമപ്പെട്ട് യോജിപ്പിക്കുകയും കഥയെന്ന അടിസ്ഥാനത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നതാണ് ബോക്സോഫീസ് പരാജയങ്ങള്‍ക്കു കാരണമായിത്തീരുന്നത്.

No comments:
Post a Comment