സിനിമയുടെ വിജയവും പ്രേക്ഷകന്റെ പ്രതിരോധവും
അനുഭവങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണവും ദൃശ്യാഖ്യാനവും തമ്മിലുള്ള സമവായത്തില്‍ നിന്നാണ് നല്ല സിനിമ ഉടലെടുക്കുന്നത്. സിനിമയുടെ ഉടല്‍ ഈ അര്‍ത്ഥത്തില്‍ ദൃശ്യങ്ങളുടെ സൂക്ഷ്മത കൊണ്ടും വിശദീകരണങ്ങളിലെ വ്യത്യസ്തതകൊണ്ടും സ്ഥലകാലങ്ങളെ അതിശയിപ്പിക്കുകയും പ്രേക്ഷകാനുഭവം ആയിത്തീരുകയും ചെയ്യുന്നു. സ്ഥലകാലങ്ങളില്‍നിന്നു വേറിട്ട ചിന്ത സാധ്യമല്ലാത്തതിനാല്‍ അവയെ അതിശയിക്കുന്നതിനായി വ്യത്യസ്തതരം ഷോട്ടുകളുടെയും ആംഗിളുകളുടെയും പ്രകാശക്രമീകരണത്തിന്റെയും ശബ്ദസാന്നിധ്യങ്ങളുടെയും മേളനമായി സിനിമ മാറുന്നു. ഈ മേളനത്തെ അര്‍ത്ഥപൂര്‍ണ്ണമായി പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നിടത്ത് സിനിമ വിജയിക്കുന്നു.
വര്‍ത്തമാനത്തോട് കലഹിക്കുകയല്ല സിനിമ. വര്‍ത്തമാനകാലത്തെ
സൂക്ഷ്മതലത്തില്‍ പുനരാവിഷ്കരിക്കുകയാണ്. ഭൂതകാലത്തോടുള്ള അഭിനിവേശത്തില്‍ നിന്നു പുതിയതിന്റെ പോരായ്മകളിലേക്ക് വെറുതെ കണ്ണാടി പിടിക്കുകയാണ്. ഈ കണ്ണാടികള്‍ പ്രതിഫലിപ്പിക്കുന്ന വെളിച്ചം സാധാരണവെളിച്ചത്തെക്കാളും തെളിഞ്ഞു കാണാന്‍ കഴിയുകയും ചെയ്യും. അതായത്, സൂര്യപ്രകാശത്തില്‍ പിടിച്ച കണ്ണാടിയില്‍നിന്ന് ഇരുട്ടുമുറിയിലേക്ക് പ്രതിഫലിക്കുന്ന വെളിച്ചത്തിന്റെ വെളിച്ചം. ഈ വെളിച്ചമാണ് കണ്ണുതുറപ്പിക്കുന്ന പല സന്ദര്‍ഭങ്ങളുടെയും പുനരാവിഷ്കാരമായി മാറുന്നത്. ഈ മാറ്റം ദേശഭേദങ്ങളെ മറികടന്ന് ഭാഷാവ്യത്യാസങ്ങളെ മാറ്റിവെച്ച് പ്രേക്ഷകരില്‍ ഇടം നേടുന്നു. ഇത്തരമൊരു ഇടമാണ് ഓരോ സിനിമയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
സിനിമ പ്രതിഫലിപ്പിക്കുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ നിറച്ചുവെച്ച ഊര്‍ജ്ജം കുടത്തില്‍നിന്നു തുറക്കപ്പെട്ട ഭൂതത്തെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. അത് ആവിഷ്കാരത്തിന്‍റെ സാധ്യതകളെ മുന്നിലേക്കു കൊണ്ടുവരികയാണ്. വേറിട്ട കാഴ്ചകളിലേക്ക് ശ്രദ്ധകൊണ്ടുവരാന്‍ പ്രേരിപ്പിക്കുകയാണ്. ഈ കാഴ്ചകളില്‍ കച്ചവടസാധ്യതകള്‍ ഉള്ളതിനാല്‍ ചില കോംപ്രമൈസുകളുമുണ്ടാകുന്നു. കച്ചവടസാധ്യതയെ പ്രതിരോധിക്കുന്നതിനുള്ള ശ്രമം അതുകൊണ്ടുതന്നെ പ്രേക്ഷകനിലും ഉണ്ടായിരിക്കും. ഈ പ്രതിരോധം കൂടുന്നിടത്ത് പ്രേക്ഷകന്‍ വിജയിക്കുകയും സിനിമ പരാജയപ്പെടുകയും ചെയ്യുന്നു. വിജയിക്കപ്പെട്ട ഫോര്‍മാറ്റിലുള്ള ഒരു സിനിമ എന്ന പ്രയോഗത്തിന് തീരെ സാധുതയില്ല. കാരണം വിജയം അനിവാര്യമാകുന്നത് അതിനുള്ള അര്‍ഹത ഉണ്ടാകുമ്പോഴാണ്. കാഴ്ചക്കാരന്റെ തലത്തിലേക്ക് സിനിമ കൂടി ഇറങ്ങി വരുന്നിടത്തുമാത്രമേ കച്ചവടഫോര്‍മുലയ്ക്ക് വിജയസാധ്യതയുള്ളൂ.

No comments:
Post a Comment