ഉപാധികളില്ലാത്ത സ്നേഹം. ബദലുകളില്ലാത്ത ചിന്ത. പ്രകൃതിയിലേക്കു തിരിഞ്ഞ് എല്ലാ ഭൗതികനേട്ടങ്ങളെയും മനുഷ്യസാധ്യമായ അനുഭൂതികൾ മാത്രമാക്കി, ആത്മാവിൽ വിലയിക്കുന്ന പ്രതിഭാസമായിത്തീരുന്ന ടാഗോർ. കണ്ണുകളടച്ച് ധ്യാനിച്ചുനിൽക്കുമ്പോൾ പ്രകൃതി നമ്മോടൊപ്പം ലയിക്കുകയാണ്. ഈ ലയനമാണ് സ്വാതന്ത്ര്യം. ഉപാധികളില്ലാത്ത സ്വാതന്ത്ര്യം.
ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയമൂലയിലെന്തിനിരിക്കുന്നൂ നീ, രുഗ്ദ്ധ കവാടം?
നിഭ്രതമിരുട്ടില്‍ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവതമവിടെ
നില കൊള്‍വീല! നിമീലിതലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!
കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നൂ ദൈവം!
------
നമ്മളെല്ലാവരും ഇരയോ വേട്ടക്കാരോ ആയിത്തീരുന്ന കാലം. വീടുകൾക്കുള്ളിൽ അടച്ചിരിക്കുമ്പോഴും അലട്ടുന്ന വരുമാനപ്രശ്നം. സർക്കാർസംവിധാനങ്ങൾക്ക് അടിതെറ്റിയാൽ തകരുന്ന സാമ്പത്തികസ്വാതന്ത്ര്യം. കർഷകരെയും മണ്ണിൽചേർന്നു പണിയെടുക്കുന്നവരെയും മറന്നാൽ നമുക്കൊരിക്കലും ഈ സ്വാതന്ത്ര്യമുണ്ടാവില്ല. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്ത പെരുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കർഷകരുട സമരത്തെ അതിജീവനത്തിനുള്ള സമരമെന്നു മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോൾ ആരുടെ അതിജീവനത്തിനുള്ളത് എന്ന് പ്രത്യേകം ചോദിക്കേണ്ടിവരും. അതെല്ലാവരുടെയും അതിജീവനത്തിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയാതിരിക്കുക എന്നിടത്താണ് മുതലാ'ണി'ത്തം അതിന്റ സ്വഭാവത്തെ കാണിക്കുന്നത്. ഓരോരുത്തരും ഇരകളാണ്. പ്രകൃതിയോടുള്ള സമീപനം മാറുമ്പോൾ പ്രകൃതി തന്നെ സ്വീകരിക്കാനായുന്ന ഇരകൾ. അതറിയാതെ എല്ലാ കുടിലബുദ്ധിയും പ്രകൃതിക്കെതിരെ പ്രയോഗിക്കുന്നവരോട് ടാഗോറിനെപ്പോലെയുള്ള പ്രതിഭകൾ സംസാരിക്കുമ്പോൾപ്പോലും അതിലെ നെഗറ്റീവ് കാണാൻ ശ്രമിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം എഴുതിയത് ഒരാളാണ്. സർ പട്ടം വേണ്ടെന്ന് ബ്രിട്ടീഷുകാരോട് തുറന്നു പറഞ്ഞ മഹാനായ ടാഗോർ. ദേശീയതയെക്കുറിച്ച് ടാഗോർ പറഞ്ഞത് അപകടകരമായ വിധത്തിലുള്ള അതിന്റെ കാഴ്ചപ്പാടിനെ പരാമർശിച്ചുകൊണ്ടാണ്. ഉപരിപ്ലവമായ രീതിയിൽ ദേശീയതാബോധം കുത്തിവയ്ക്കാൻ ശ്രമിക്കുന്നതിനോട് അങ്ങനെ ഒരു നിലപാട് എടുക്കാൻ മാത്രമേ സാധിക്കൂ.
No comments:
Post a Comment