കുറച്ചുനാള്‍ മുമ്പുള്ള ഒരു വാര്‍ത്തയാണ്: ലൈംഗികവിവാദത്തില്‍ ഉലഞ്ഞുപോയതിനാല്‍ രണ്ടായിരത്തി പതിനെട്ടാമാണ്ടിലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം നീട്ടിവച്ചുവെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം അവരറിയിച്ചത്. പതിനെട്ടംഗ കമ്മിറ്റിയില്‍ ഏഴുപേരെയാണത്രേ സസ്പെന്‍റ് ചെയ്തിട്ടുള്ളത്. സംഗതി ലൈംഗികവിവാദമാണ്. ലൈംഗികാരോപണം നേരിട്ട ഉന്നതരായ അംഗങ്ങളോടുള്ള പ്രതിഷേധസൂചകമായി രാജിവച്ചവരുമുണ്ട്. സാഹിത്യപുരസ്കാരങ്ങളില്‍ പരമോന്നതമായി കാണുന്ന നോബല്‍ പുരസ്കാരംപോലും ഇത്തരം വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടുന്നില്ലെങ്കില്‍ സാഹിത്യരംഗത്തെ മറ്റു വിവാദങ്ങളെയും അവയുടെ അടിയൊഴുക്കുകളെയും കുറിച്ച് ഏറെപ്പറയേണ്ടതില്ല.
ഈയടുത്ത കാലത്ത് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ വിവാദമാണ് എസ്. ഹരീഷിന്‍റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടത്. ഒരു വാരികയില്‍ മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യമെന്തെന്ന് വായനക്കാര്‍ക്കറിയാവുന്നതാണ്.
ഈ നടപടിയെ പിന്തുണച്ചും എതിര്‍ത്തും എത്രയെങ്കിലുംപേര്‍ വിവിധ ഇടങ്ങളില്‍ കടന്നുവന്നു. വളരെ അടുത്ത ആളുകള്‍ക്കിടയില്‍പ്പോലും ഭിന്നതയുണ്ടാക്കുവാനും തമ്മില്‍ത്തല്ലിക്കുവാനും രാഷ്ട്രീയച്ചായ്വുള്ള നിരവധി പേര്‍ മത്സരിച്ചു. ലൈംഗികതയുമായി ബന്ധപ്പെട്ട പരാമര്‍ശം തന്നെയായിരുന്നു ഇവിടെ വിഷയം. അപമാനിച്ചുവെന്ന് ആക്രോശിച്ചവര്‍, അപമാനത്തെക്കുറിച്ചു മറക്കുകയും കോടതിയിടപെടലില്‍ വരെ എത്തിയ കാര്യത്തെക്കുറിച്ച് പിന്നെയൊന്നും മിണ്ടാതെ പത്തി മടക്കി ഇരിക്കുകയുമായിരുന്നു. അമ്മയും പെങ്ങളും ഇല്ലാത്തവരാണോ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. അമ്പലത്തില്‍ പോകുന്നവരെക്കുറിച്ച് അഭിപ്രായം പറഞ്ഞുവെന്നാണ് പേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം പ്രചരിപ്പിച്ചതും. സഹിതമായതാണ് സാഹിത്യം എന്ന തിരിച്ചറിവില്ലാതെ രാഷ്ട്രീയലാഭത്തിനും സാമുദായികനേട്ടത്തിനും മതപരമായ അജ്ഞതയില്‍ ആണ്ടുനില്ക്കുന്നവര്‍ നടത്തിയ പേക്കൂത്തു മാത്രമാണതെന്ന് നോവലിന്‍റെ പുസ്തകപ്പതിപ്പിറങ്ങിയതോടെയും കോടതിവിധി വന്നതോടെയും വ്യക്തമാവുകയും ചെയ്തു. അപമാനത്തെക്കുറിച്ചൊക്കെ ആ സമയത്തെ വിവാദം കെട്ടടങ്ങിയതോടെ എല്ലാവരും സൗകര്യമായി മറന്നുകളഞ്ഞു. അതോ ആ അപമാനഭാരം താങ്ങാനാവാതെ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണോ എന്തോ?
സാഹിത്യത്തിലെ വിവാദങ്ങള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളിലെ വസ്തുനിഷ്ഠതയെയും പ്രയോഗവൈകല്യങ്ങളെയും ചരിത്രാത്മകതയെയും അടിസ്ഥാനമാക്കി എഴുത്തുകാര്‍ തമ്മിലും വായനക്കാര്‍ തമ്മിലുമൊക്കെ ചര്‍ച്ചകളുണ്ടാവുന്നതും അവ ദിവസങ്ങളോളമെന്നല്ല; വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്നതുമൊക്കെ സാധാരണമാണ്. യുക്തിയെ യുക്തി കൊണ്ടളക്കുകയും അര്‍ത്ഥരാഹിത്യത്തെ അര്‍ത്ഥവിശേഷങ്ങള്‍കൊണ്ട് നേരിടുകയും ചെയ്യുന്ന ആരോഗ്യകരമായ സംവാദങ്ങളായിരുന്നു പലതും. എന്നാല്‍ ഈയടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണതയാണ് രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇടപെടല്‍. മതമൗലികവാദികള്‍ എഴുത്തുകാരിയെ ഒരു രാജ്യത്തുനിന്നുതന്നെ പുറത്താക്കിയതിന് ഉദാഹരണമാണ് തസ്ലീമാ നസ്റീന്‍. ലജ്ജയെന്ന നോവലിന്‍റെ സാഹിത്യമേന്മയെക്കുറിച്ചല്ല, അതിലെ പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു വിവാദം. മതത്തെ, അതിന്‍റെ മൂല്യം നശിച്ചുപോകുമോ എന്നു കരുതുന്നവരുടെ വേവലാതിയാണ് ഇത്തരം വിവാദങ്ങള്‍ക്കു പുറകില്‍. സ്വയം സംരക്ഷകരായി ചമയുകയും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഒരേ മുഖമാണ്. പേരുകള്‍ പലതാണെന്നു മാത്രമേയൂള്ളൂ.
കുട്ടനാട്ടിലെ കര്‍ഷകരെക്കുറിച്ച് തകഴിയെഴുതിയപ്പോഴും കടലോരത്തെ മനുഷ്യരെക്കുറിച്ച് എഴുതിയപ്പോഴും ഒക്കെ വിമര്‍ശകര്‍ രചനകളുടെ കൂമ്പടപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനു തക്കതായ കാരണങ്ങളും പല സന്ദര്‍ഭത്തിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എഴുത്തിലെ ഏകാധിപത്യവും തെറ്റായ കീഴ്വഴക്കങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്വയമേവ തോന്നിയ അസഹിഷ്ണുതയെയും അസൂയയെയും മറ്റുചില രീതികളില്‍ പ്രയോഗിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അത് ഖണ്ഡനവിമര്‍ശനവും മണ്ഡനവിമര്‍ശനവും എന്ന തരംതിരിവുകളില്‍ ഘോഷിക്കപ്പെട്ടിട്ടുമുണ്ട്. അക്കാലങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ കാലത്തിന്‍റെ നോട്ടങ്ങളും ഒളിയമ്പുകളും. മതപരമായ കാരണങ്ങള്‍ മാത്രമാണ് വിവാദങ്ങളിലെ മുഖ്യവിഷയം. ഏറ്റവും ലജ്ജാകരമായത്, വിവാദകൃതി വായിക്കുകപോലും ചെയ്യാതെയാണ് അതിനെ വിമര്‍ശിക്കാനും ഐക്യപ്പെടാനും ആളുകള്‍ തയ്യാറാകുന്നത് എന്നുള്ളതാണ്. അതിന് അതിന് മതകാലുഷ്യത്തെ സ്വീകരിക്കുന്ന രാഷ്ട്രീയസംഘടനാശേഷിയോ, കൈയൂക്കോ ഒക്കെ മതിയാകും എന്നാണ് തെളിയിച്ചു കൊണ്ടേയിരിക്കുന്നത്. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തായാലും സാധാരണക്കാര്‍ക്കിടയിലായാലും ചോദ്യം ചെയ്യുന്നവര്‍ ഉണ്ടായിരിക്കരുത്; അനുസരണശീലമുള്ളവരും പറയുന്നതെന്തും ശരിയെന്നു വിശ്വസിക്കുന്നവരുമായി കൂടെ നിന്നാല്‍ മതി എന്ന തരത്തിലുള്ള അമിതമായ മതാസക്തി എല്ലാവരെയും കാര്യമായി പിടികൂടിയിരിക്കുന്നു. ആരുടെയെങ്കിലും പരാമര്‍ശത്തില്‍ തകര്‍ന്നുപോകുന്നതല്ല കാലങ്ങളിലൂടെ 'അലകും പിടിയും ഉറപ്പിച്ചെടുത്ത' മതവിശ്വാസങ്ങളെന്നെങ്കിലും (അല്പം മാറിനിന്ന്) ഓര്‍ക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയേയില്ല.
മാതൊരുഭാഗന്‍ എന്ന നോവലെഴുതിയ പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തുന്നതായി പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യമുണ്ടായതും അടുത്ത കാലത്താണ്. തമിഴ്നാട്ടിലെ നാമക്കലിനടുത്തുള്ള തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലിലെ പരാമര്‍ശത്തിന്‍റെ പേരില്‍ ജാതിസംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നായിരുന്നു എഴുത്തു നിര്‍ത്തുകയാണെന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നത്. ക്ഷേത്രങ്ങളിലെ പഴയ ആചാരങ്ങളെക്കുറിച്ച് ഇപ്പോള്‍ പരാമര്‍ശിക്കാന്‍ പാടില്ലത്രേ. ജാതിക്കോയ്മയുടെ തിട്ടൂരങ്ങളെ തള്ളിക്കളയുകയും പുതിയ സമ്പ്രദായങ്ങളെ സ്വീകരിക്കുകയും ചെയ്ത ആളുകള്‍, ഏതൊരു നവോത്ഥാനകല്പനയുടെ പേരിലാണോ ഉയര്‍ന്നുവരികയും ഇന്നത്തെ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നത് എന്ന വിശാലബോധത്തെ പാടെമറന്നുകൊണ്ട് കൂടുതല്‍ ഇരുളിലേക്ക് പോകുന്നതിന്‍റെ നേര്‍ക്കാഴ്ചകളാണിത്. പുരോഗമനവാദികളായിരുന്നവരുടെ ഓര്‍മ്മകളെപ്പോലും തച്ചുതകര്‍ത്തുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷം കൂടി നിലവിലുണ്ടെന്നത് ഭയാനകമാണ്.
ഒരു അജ്ഞാത നഗരത്തില്‍ എന്തുകൊണ്ടെന്നറിയാത്ത ഏതോ കാരണത്തിന്‍റെ പേരില്‍ ആളുകള്‍ അന്ധരായിത്തീരുന്നതിന്‍റെ കഥ പറയുന്ന പോര്‍ച്ചുഗീസ് എഴുത്തുകാരനായ ഷൂസെ സരമാഗുവിന്‍റെ അന്ധത എന്ന നോവലിലെ സാഹചര്യങ്ങള്‍ പുതിയ സമൂഹത്തിനും ബാധകമാണ്. അന്ധത ഒരു സാംക്രമികരോഗം പോലെ ആ സമൂഹത്തെ മുഴുവന്‍ പ്രതിലോമകരമായി ബാധിക്കുകയും അതു നശിക്കുകയും ചെയ്യുന്നതാണ് നോവല്‍ കാണിച്ചുതരുന്നത്. അന്ധരായിത്തീരുന്ന ആളുകള്‍ മറ്റുള്ളവരുടെ കല്പനയ്ക്കനുസരിച്ച് ജീവിക്കേണ്ടിവരുന്നതിലെ ഭയാനകത ഈ നോവല്‍ വരച്ചുകാണിക്കുന്നുണ്ട്. നഗരത്തിലെ തിരക്കേറിയ പാതയില്‍ കാറില്‍ സിഗ്നല്‍ കാത്തിരിക്കവേ, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയാണെങ്കില്‍, അത് നിരന്തരം പലരിലും ആവര്‍ത്തിക്കുകയാണെങ്കില്‍, എല്ലാം അതിനനുസരിച്ച് ക്രമപ്പെടുകയാണെങ്കില്‍ അതെത്രമാത്രം അസ്വസ്ഥതയുളവാക്കുന്നതായിരിക്കും. ഇവിടെ തീരുമാനങ്ങളും അതിന്‍റെ ആവിഷ്കാരവുമൊക്കെ തികച്ചും അന്ധമാണെന്നും വൈരുദ്ധ്യം നിറഞ്ഞതും വികലവുമായ ചുറ്റുപാടുകളാണ് അവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും നോവല്‍ നേരിട്ടു കാണിച്ചുതരുന്നു.
പ്രാസവാദം എന്ന മലയാളത്തിലെ ആദ്യകാല ചര്‍ച്ച(വിവാദം) മൂന്നു ഘട്ടങ്ങളായിട്ടാണ് കടന്നുവന്നത്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും ഏ. ആര്‍. രാജരാജവര്‍മ്മയും ഉള്ളൂരും കെ. സി. കേശവപിള്ളയുമായിരുന്നു ഇതില്‍ പ്രധാന പങ്കുവഹിച്ചത്. സാഹിത്യത്തില്‍ പറയുന്ന രീതിയ്ക്കാണോ അതോ പറയുന്ന കാര്യത്തിനാണോ പ്രാധാന്യം എന്ന നിലയിലായിരുന്നു ഈ ചര്‍ച്ചകള്‍ പുരോഗമിച്ചത്. 1890-91 കാലഘട്ടത്തിലാണ് മനോരമയില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ട് ദ്വിതീയാക്ഷരപ്രാസവാദം ആരംഭിച്ചതെന്നുപറയാം. കൃത്യകൃത്ത് എന്നൊരാള്‍ മലയാളഭാഷ എന്ന ലേഖനം എഴുതി. അതിന് അധികം ശ്രദ്ധ കിട്ടാത്തതിനാല്‍ പ്രാസം എന്ന മറ്റൊരു ലേഖനവും അദ്ദേഹം എഴുതി. അതിലെ വാദങ്ങള്‍ക്കു കൃത്യവിത്ത് എന്നൊരാള്‍ മറുപടിയെഴുതി. അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയെങ്കിലും അതു ക്രമേണ കെട്ടടങ്ങി. രണ്ടാമതായി 1895-ല്‍ മേഘസന്ദേശം തര്‍ജ്ജമചെയ്ത് പ്രസിദ്ധീകരിച്ച സമയത്ത് ഏ. ആര്‍. രാജരാജവര്‍മ്മ അതിന്‍റെ മുഖവുരയില്‍ പ്രാസവാദികളെ കുറച്ചൊന്നു കളിയാക്കി. പിന്നീട് അമരുകശതകപരിഭാഷയില്‍ കേരളവര്‍മ്മ, പ്രാസം ഉപയോഗിക്കുകയും തര്‍ജ്ജമയിലും അതു സാധിക്കുമെന്ന് കാണിച്ചുതരികയും ചെയ്തു. ഇരുപക്ഷങ്ങളായി വാദങ്ങളുണ്ടായി. മൂന്നാമത്തെ ഘട്ടത്തില്‍ 1907-ല്‍ കെ. സി. കേശവപിള്ള സാഹിത്യസമ്മേളനത്തില്‍ തന്‍റെ വാദങ്ങള്‍ പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ചത് അടുത്ത വിവാദത്തിന് കാരണമായി.
ഒരു കൃത്യകൃത്തിന്‍റെ മലയാളഭാഷ എന്ന ലേഖനത്തില്‍നിന്നും: "... എന്നാല്‍ ഗദ്യമലയാളത്തിന്‍റെ സ്ഥിതി അങ്ങനെയല്ല. കാവ്യമെന്നു വിചാരിച്ചു ശ്ലോകമൊണ്ടാക്കുന്ന ചില ആളുകള്‍ക്ക് 'നിരംകുശാഃ കവയഃ' എന്ന മഹദ്വാക്യത്തിനു സാമര്‍ത്ഥ്യം വരുത്തുകതന്നെയാണൊ ഉദ്ദേശ്യമെന്നു തൊന്നും. അവരവര്‍ക്കു തൊന്നുന്നതുപോലെ ഒക്കെ ചിലപ്പോള്‍ പ്രയോഗിച്ചും മറ്റു ചിലര്‍ അന്ധന്മാരായി അവരെ അനുകരിച്ചും ഇപ്പൊള്‍ പദ്യമലയാളത്തിനു ഒരു വലിയ ആപത്തു സംഭവിച്ചിരിക്കുന്നു. ഇതു കൂടാതെ മനുഷ്യരുടെ വിപരീതമായ സ്വഭാവംകൊണ്ടു തരക്കേടുകള്‍ വളരെയുണ്ട്. കുപ്പക്കുഴിയിലെ വെള്ളം അച്ഛന്‍ കുടിച്ചു കൊണ്ടിരുന്നതാണല്ലൊ എന്നുവിചാരിച്ച് താനും വളരെ നിഷ്ഠയോടെ സേവിക്കുന്നതു ജനങ്ങള്‍ക്കു സാധാരണമാണല്ലൊ. മുന്‍പ്രസ്താവിച്ച സ്വാതന്ത്ര്യവും നിയന്ത്രിതത്വവും തമ്മില്‍ വളരെ വിരുദ്ധങ്ങളാണെങ്കിലും രണ്ടുമൊരുപോലെ വാസ്തവമാണ്. എല്ലാ പാദത്തിനും രണ്ടാമത്തെ അക്ഷരത്തിനു പ്രാസം വേണമെന്നതു വേദവാക്യംപോലെ മര്‍ക്കടമുഷ്ടിയായി പിടിച്ചുംകൊണ്ടു ആയതിനുവേണ്ടി കര്‍ണ്ണശൂലങ്ങളായ ഓരോ ഉപായം ചെയ്യുന്നതു മുടക്കംകൂടാതെ എല്ലാ പത്രങ്ങളിലും കാണാറില്ലെ? നിരംകുശത്വം ഇങ്ങനെയുള്ള ദിക്കുകളില്‍ ഉപപാദിക്കുന്നതിനു ഇവര്‍ക്കു ധൈര്യമില്ലാതെ ആയിപ്പോകുന്നതു പദ്യമലയാളത്തിന്‍റെ കഷ്ടകാലം എന്നേ പറയാനൊള്ളൂ."
പ്രാസമെന്ന പേരില്‍ വിദ്യാവിനോദിനിയില്‍ വന്ന ലേഖനം: "... മനുഷ്യര്‍ സ്വാഭാവികമായിട്ട് പ്രാസപ്രിയന്മാരാണെന്ന് പല പ്രകാരത്തിലും തെളിയിക്കാവുന്നതാകകൊണ്ട് പ്രാസം അനാവശ്യമാണെന്നുള്ള വ്യവഹാരം സാധുവാകാന്‍ പാടുള്ളതല്ല. എന്നാല്‍ പ്രാസത്തെ മാത്രം ദീക്ഷിച്ച് അര്‍ത്ഥത്തിന് ന്യൂനത വരുത്തുന്നതിലാണ് ഞങ്ങള്‍ക്ക് വിരോധമുള്ളത്. കവികള്‍ അര്‍ത്ഥപുഷ്ടി വരുത്താനാണ് ഒന്നാമതായി യത്നിക്കേണ്ടത്. രണ്ടാമതു നോക്കേണ്ടത് അര്‍ത്ഥത്തിനു പുഷ്ടി വരുത്താന്‍ തന്നെ. മൂന്നാമതും അര്‍ത്ഥപുഷ്ടിക്കായിത്തന്നെയാണ് മനസ്സുവെയ്ക്കേണ്ടത്."
കവനകൗമുദി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിലൂടെ അനവധിപേര്‍ക്ക് പദ്യരചന വെളിച്ചത്തുകൊണ്ടുവരാനായി എന്നും പദ്യപരിചയം ഉണ്ടായി എന്നും കെ. സി. കേശവപിള്ള എഴുതുന്നുണ്ടെങ്കിലും "അനവധി 'നാല്‍ക്കാലികള്‍' കടന്നു കവിതാസ്ഥാനത്തെ വ്യസനകരമാകുംവണ്ണം ശൂന്യമാക്കീട്ടുണ്ടെന്നും" പറയുന്നുണ്ട്. മറ്റൊരിടത്ത്: "നമ്മുടെ സാമാന്യകവികളെ കുറ്റം പറയുന്നത് അനുചിതമാണ്. അവര്‍ ഗതാനുഗതികന്മാരാകുന്നു. ഒരു നാടകം ആദ്യമായി പുറത്തുവന്ന ഉടനെ മറ്റുള്ളവരും നാടകമെഴുതാന്‍ തുടങ്ങുകയായി. ഒരു സന്ദേശം ഉണ്ടാവട്ടെ, എല്ലാവരും സന്ദേശം എഴുതിത്തുടങ്ങും. ഒരു സംഗീതനാടകം വെളിക്കുവരട്ടെ, എല്ലാവരും സംഗീതനാടകം എഴുത്തുകാരായി. ഒരു കവിഭാരതം ഉണ്ടാവട്ടെ, ഉടനേ കവിരാമായണം, കവിനൈഷധം, കവിമൃഗാവലി, കവിഖഗാവലി, കവിമത്സ്യാവലി, കവിസസ്യാവലി എന്നുവേണ്ട ലഹളതന്നെ. എന്നാല്‍ ഈ ഗതാനുഗതികത്വംകൊണ്ട് പല ദുഷ്കവിതകള്‍ എന്നപോലെ ചില സല്‍കവിതകളും ഉണ്ടായിട്ടില്ലെന്നല്ല." അക്കാലത്തെ സാഹിത്യരംഗത്തെ ട്രെന്‍ഡുകളെയും രീതികളെയും വിമര്‍ശിക്കുകയാണ് കേശവപിള്ള ചെയ്യുന്നത്. മാത്രമല്ല, പ്രാസപ്രേമം കൊണ്ടുണ്ടായിട്ടുള്ള ദോഷങ്ങളെ ഉദാഹരണസഹിതം പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ശ്രീഹര്‍ഷന്‍റെ നൈഷധം എന്ന മഹാകാവ്യത്തില്‍ നളനെ വര്‍ണ്ണിക്കുന്നിടത്ത് 'രരാജ നീരാജനയാ സ രാജഘഃ' എന്നു പ്രയോഗിച്ചിട്ടുണ്ടെന്നും രാജഘഃ എന്നതിന് രാജാക്കന്മാരെ ഹനിക്കുന്നവന്‍ എന്ന അര്‍ത്ഥമാണുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത് അസംഗതമാകയാല്‍ ശത്രുരാജാക്കന്മാരെ കൊല്ലുന്നവന്‍ എന്നാണ് വ്യാഖ്യാനിക്കേണ്ടത്. പ്രകരണവശാല്‍ ശത്രുവെന്ന അര്‍ത്ഥം ഉള്‍ക്കൊള്ളിക്കാമെങ്കിലും ശത്രുപദം പ്രയോഗിക്കാത്തത് അഭംഗിയാണെന്ന് അദ്ദേഹം പറയുന്നു. ഈ അഭംഗിയുണ്ടായത് പ്രാസം വേണമെന്നുള്ള മര്‍ക്കടമുഷ്ടി കൊണ്ടത്രേ.
കേരളവര്‍മ്മയുടെ ലേഖനത്തില്‍ ഇതിനുള്ള മറുപടിയും കാണാം. അതിങ്ങനെയാണ്: രരാജ നീരാജനയാ സ രാജഘഃ എന്ന പ്രയോഗത്തെ പ്രാസത്തിനായിട്ടു മാത്രം ആ മഹാകവി നിരര്‍ത്ഥകമായി ഘടിപ്പിച്ചതാണെന്നു കേശവപിള്ള തന്‍റെ രസഭരിതമായ പ്രസംഗത്തിനിടയില്‍ പ്രസ്താവിച്ചത് ക്ഷന്തവ്യമല്ലാത്ത ഒരു സാഹസമാണെന്ന് ഇവിടെ പറയാതെ നിവൃത്തിയില്ല. "രാജഘ ഉപസംഖ്യാനം" എന്നു വാര്‍ത്തികത്താല്‍ നിപാതിതമായ ആ പദത്തിന്‍റെ അര്‍ത്ഥവിശേഷത്തേയും, അതിനു പ്രകൃതിയിലുള്ള യോജിപ്പിനെയും കേശവപിള്ള തീരെ ഓര്‍ക്കാതെ ആണ് ആ പ്രൗഢകവിയുടെ പ്രയോഗത്തില്‍ അവാസ്തവമായി ദോഷോല്‍ഭാവനം ചെയ്തത്. ... രാജാനകരത്നാകരന്‍ എന്ന മഹാകവിയുടെ 'ഹരവിജയം' എന്ന മഹാകാവ്യത്തില്‍ അദ്ദേഹം അര്‍ത്ഥചിത്രവും ശബ്ദചിത്രവും ഒട്ടും ക്ലേശം കൂടാതെ പ്രയോഗിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ അര്‍ത്ഥപുഷ്ടിക്കായിട്ടാണ് അധികം ശ്രദ്ധിക്കേണ്ടത് എന്നുള്ളത് നിര്‍വ്വിവാദം തന്നെ. എന്നാല്‍ അര്‍ത്ഥപുഷ്ടി വരുത്തുന്നതോടുകൂടി ശബ്ദഭംഗിയേയും മഹാകവികള്‍ എല്ലാവരും വിവക്ഷിച്ചു കാണുന്നുണ്ട്." ഈ രീതിയില്‍ പോകുന്ന ചര്‍ച്ച ഭാഷാകവിതയിലെ പാരമ്പര്യരീതികളെ ഇല്ലാതാക്കിത്തീര്‍ക്കുന്നത് യുക്തമായിരിക്കുമോ എന്ന സന്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. സന്ദേഹങ്ങളും ചര്‍ച്ചകളും ഈ രീതിയില്‍ മാത്രമായിരുന്നു. കുപ്പക്കുഴിയിലെ വെള്ളം അച്ഛന്‍ കുടിച്ചുവെന്ന് പറഞ്ഞതിലെ വൈകാരികതയെയൊന്നും ആരും ചോദ്യം ചെയ്തില്ല. അനവധി നാല്‍ക്കാലികള്‍ കവിതാസ്ഥാനത്തെ ശൂന്യമാക്കിയെന്ന പ്രയോഗത്തെ ആരും പരിഗണിച്ചതേയില്ല. ഗതാനുഗതികന്മാരാണ് കവികള്‍ എന്ന് പറഞ്ഞതിലെ അപമാനം ആര്‍ക്കും ബോധ്യപ്പെട്ടതേയില്ല!
മഹാകവി ഉള്ളൂരിന്‍റെ ലേഖനത്തില്‍ കാണുന്നത് ഇങ്ങനെ: "ശബ്ദാലങ്കാരത്തിനു പ്രാധാന്യം ഒരു ഭാഷയുടെ ശൈശവാവസ്ഥയിലാണെന്നും പരിഷ്കാരം വര്‍ദ്ധിക്കുന്തോറും പ്രാസത്തിന്‍റെ അധികാരബലം കുറഞ്ഞുവരുന്നതാണെന്നും ഉള്ള അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നില്ല. ഈ അഭിപ്രായം അധികമായി പറ്റുന്നത് ഇംഗ്ലീഷ് സാഹിത്യത്തിനാണ്. അതില്‍ത്തന്നെ ശബ്ദാലങ്കാരത്തോടു കവികള്‍ക്കുണ്ടായിരുന്ന പ്രതിപത്തി ആദ്യം മില്‍ട്ടണാലും പിന്നീട് ബസ്വത്തിനാലും തടയപ്പെട്ടു എങ്കിലും, ആധുനികകവികളില്‍ അഗ്രേസരനായ സ്വിന്‍ബറണിനും മറ്റും ഛിീാമീുീഹേശമ മുതലായ അലങ്കാരങ്ങളിലുള്ള നിഷ്കര്‍ഷം ഇന്നും ശബ്ദത്തിന് പദ്യസാഹിത്യത്തില്‍ കല്പിക്കപ്പെടുന്ന ഉല്‍കൃഷ്ടസ്ഥാനത്തിന് ഒരു സ്മാരകസ്തംഭമായിട്ടാണിരിക്കുന്നത്." മലയാളപദ്യങ്ങളെക്കുറിച്ചുള്ള ഒരാക്ഷേപത്തില്‍ അച്ചടിയില്ലാതിരുന്ന കാലത്ത് പാദങ്ങളെ തിരിച്ചറിയുന്നതിനായി പ്രാസമുപയോഗിച്ചുവെന്ന വാദത്തോട് കവി തീരെ യോജിക്കുന്നില്ല. അങ്ങനെയെങ്കില്‍ അച്ചടിയന്ത്രം വന്നപ്പോള്‍ ഇതു വിട്ടുകളയാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. തിരുക്കുറലില്‍ ശബ്ദാലങ്കാരത്തിനു പ്രാധാന്യമില്ലെന്നും ചിലപ്പതികാരം, മണിമേഖല മുതലായ പ്രാചീനകൃതികളേക്കാള്‍ കമ്പരാമായണം, വില്ലിഭാരതം, നൈഷധം മുതലായ അനന്തരകവിതകളിലാണ് ദ്വിതീയാക്ഷരപ്രാസം കാണുന്നതെന്നും കവി ചൂണ്ടിക്കാണിക്കുന്നു. തമിഴ്വിരുത്തത്തെ അനുസരിച്ചതിനാല്‍ രാമചരിതത്തില്‍ ദ്വിതീയാക്ഷരപ്രാസം ഉള്ളതായി കാണാം. കണ്ണശ്ശപ്പണിക്കരുടെ കവിതകളില്‍ ദ്വിതീയാക്ഷരപ്രാസത്തോടൊപ്പം തമിഴില്‍ സാധാരണമായ അന്താദിപ്രാസവുമുണ്ട്. കൃഷ്ണഗാഥയിലാവട്ടെ ആദ്യാക്ഷരത്തിനോ ദ്വിതീയാക്ഷരത്തിനോ ആനുരൂപ്യമുണ്ടായിരിക്കണമെന്നു മാത്രം നിര്‍ബ്ബന്ധം പുലര്‍ത്തുന്നു. എഴുത്തച്ഛനാണ് ഭാഷയിലെ ദ്വിതീയാക്ഷരപ്രാസത്തിന്‍റെ സ്ഥിരപ്രതിഷ്ഠയ്ക്കു കാരണഭൂതന്‍. കിളിപ്പാട്ടുകളെ അനുസരിച്ചുകൊണ്ടാണ് ആട്ടക്കഥകളിലും തുള്ളല്‍പ്പാട്ടുകളിലും വഞ്ചിപ്പാട്ടുകളിലും ദ്വിതീയാക്ഷരപ്രാസത്തെ കവികള്‍ സ്വീകരിച്ചത്. ചന്ദ്രോത്സവത്തിലും ഉണ്ണുനീലിസന്ദേശത്തിലും നിര്‍ബന്ധങ്ങളേയില്ല. പുനംനമ്പൂതിരി മുതല്‍ക്കുള്ളവരാണ് നാലു പാദങ്ങളിലും ഐകരൂപ്യമില്ലെങ്കില്‍ ആനുരൂപ്യമെങ്കിലും വേണമെന്നു തീരുമാനിച്ചത്. ഇവരെ അനുകരിച്ച് മറ്റുള്ളവരും ഇതു സ്വീകരിച്ചു. വെണ്മണിമഹന്‍ നമ്പൂതിരിപ്പാടിനും ദ്വിതീയാക്ഷരപ്രാസം വേണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ് ഇതില്‍ മാര്‍ഗ്ഗദര്‍ശിയായതത്രേ. അദ്ദേഹത്തെ ആദ്യമായി അനുകരിച്ച കവികള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും കെ. സി. കേശവപിള്ളയുമായിരുന്നുവെന്നും ഉള്ളൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. "അപ്പോഴേക്കും കേരളപാണിനിയുടെ പുറപ്പാടായി. ദ്വിതീയാക്ഷരപ്രാസം കവികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാകയാല്‍ അതു കൂടാതെതന്നെ കവിത എഴുതി പരിശീലിക്കേണ്ടതാണെന്ന് അദ്ദേഹം ഭാഷാഭൂഷണത്തില്‍ ഉപന്യസിച്ചതോടുകൂടി കേരളീയകവികള്‍ രണ്ടു കക്ഷികളായി പിരിഞ്ഞു." ഈ രീതിയില്‍ വിശദമായ പഠനം തന്നെ ഉള്ളൂര്‍ ഇക്കാര്യത്തില്‍ നടത്തുകയും അതിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ പ്രസ്താവിക്കുകയും ചെയ്യുന്നു.
കെ. സി. കേശവപിള്ള ഉള്ളൂരിനു നല്കിയത് വിഷയം തിരിച്ചുള്ള മറുപടിയാണ്. 1. ശബ്ദാലങ്കാരപ്രാധാന്യത്തിന്‍റെ കാലം, 2. മലയാളപദ്യങ്ങളുടെ കഥ, 3. പ്രാസത്തിന്‍റെ ഗുണദോഷങ്ങള്‍, 4. കവനകൗമുദി, 5. രാജഘപദപ്രയോഗം, 6. തമ്പുരാട്ടി പദപ്രയോഗം തുടങ്ങിയ തലക്കെട്ടുകളില്‍ വിശദമായ മറുപടിയാണിത്. തമ്പുരാട്ടി പദപ്രയോഗത്തിലെ പ്രശ്നങ്ങള്‍ വിശദമായ ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ട്. അതില്‍ത്തന്നെ നേരത്തേ സൂചിപ്പിച്ച കാര്യം മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു: "രാജഘശബ്ദം "പാണിഘതാദ്ധഘൌ ശില്പിനി" എന്ന വാര്‍ത്തികത്താല്‍ സിദ്ധമായതാണെന്നും, അത് ഒരവശബ്ദമല്ലെന്നും എനിക്കറിയാം. അതിനെപ്പറ്റിയല്ലാ ഞാന്‍ വാദിക്കുന്നത്. ശത്രുരാജാക്കന്മാരെ കൊല്ലുന്നവന്‍ എന്നു പറയേണ്ട ദിക്കില്‍ ശത്രുശബ്ദത്തെ വിട്ട് കേവലം രാജഹന്താവ് എന്നര്‍ത്ഥമുള്ള രാജഘശബ്ദം പ്രയോഗിച്ചിട്ട്, ശത്രുശബ്ദം അദ്ധ്യാഹാര്യമാക്കി വയ്ക്കുന്നത് സ്വലം അഭംഗിയാണെന്നത്രേ എന്‍റെ വാദമെന്നു വീണ്ടും പറഞ്ഞുകൊള്ളുന്നു" - ഈ രീതിയില്‍ കൃത്യമായ മറുപടികള്‍ക്കാണ് ഓരോ ഘട്ടത്തിലും ഇവര്‍ ശ്രമിച്ചിട്ടുള്ളതെന്നു വ്യക്തം. ഈ വിഷയത്തെ സംബന്ധിച്ച് കേശവപിള്ള എഴുതിയ തിന്‍റെ തുടക്കം മാത്രമാണിവിടെ ഉദ്ധരിച്ചത്. മഞ്ഞുമലയുടെ അഗ്രം മാത്രമാണിത്. ഇംഗ്ലീഷിലോ സംസ്കൃതത്തിലോ ഉള്ള ഒരു മഹാകാവ്യം പോലും വായിക്കാതെയും ബുദ്ധിക്ക് ഒരുമാതിരിയിലും രസികത്വമില്ലാതെയും എത്ര യുവാക്കളാണ് കവിവേഷം കെട്ടുന്നത് എന്നും ഇവരില്‍നിന്നും നല്ല ശ്ലോകം കിട്ടുവാന്‍ നോക്കുന്നതില്‍ഭേദം, കടലില്‍ തിരയെണ്ണുകയോ പാറ പിഴിഞ്ഞ് വെള്ളമെടുക്കുകയോ ആണ് എന്നും ഉള്ളൂര്‍ പരാമര്‍ശിച്ചതൊന്നും വിവാദത്തിലേക്കു വന്നതേയില്ല.
കുഞ്ഞിക്കുട്ടന്‍തമ്പുരാനാവട്ടെ ദ്വിതീയാക്ഷരപ്രാസം എന്ന പേരിലെഴുതിയ കവിതയില്‍ ഇങ്ങനെ പറയുന്നു.
"പ്രാസത്തിനല്ല ദോഷം
പ്രാസത്തില്‍ കൈപ്പഴക്കമില്ലാതെ
വാസന പിഴച്ചവര്‍ക്കു ദു-
രാസദമായെങ്കിലാര്‍ക്കതില്‍ കുറ്റം?
കേശവപിള്ളയ്ക്ക് പൊതുവെ മറുപടി കൊടുത്തുകൊണ്ടാണ് പി. കെ. നാരായണപിള്ള എഴുതുന്നത്. ദ്വിതീയാക്ഷരപ്രാസത്തെക്കുറിച്ചുമാത്രം പറയാനുദ്ദേശിച്ച ആള്‍ക്ക് വഴിതിരിഞ്ഞുപോയിട്ടുണ്ട് എന്ന വിമര്‍ശനമാണ് ആദ്യത്തേത്. "ചില ദിക്കുകളില്‍ കേശവപിള്ള അവര്‍കളുടെ വാദത്തിന്‍റെ സ്ഥാനം വ്യസനകരമായവിധത്തില്‍ ഉദ്ദേശത്തില്‍നിന്നു ഭിന്നിച്ചുകാണുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ദ്വിതീയാക്ഷരപ്രാസം ഇല്ലാതിരിക്കുന്ന സ്ഥിതിക്ക് മില്‍ട്ടണ്‍, ഷേക്സ്പിയര്‍ മുതലായ കവിശ്രേഷ്ഠന്മാരുടെ കൃതികളെ ആലംബമാക്കി ചെയ്യപ്പെടുന്ന സകലവാദങ്ങളും ദ്വിതീയാക്ഷരപ്രാസത്തിനുമാത്രമല്ല കൊള്ളുന്നതെന്നും ആകെപ്പാടെ പ്രാസം എന്ന പൊതുവിഷയത്തെ സ്പര്‍ശിക്കുന്നതാണെന്നും സ്പഷ്ടമാകുന്നു." കേരളവര്‍മ്മയ്ക്കും ഏ. ആറിനും മറ്റും ഇതേ രീതിയില്‍ മറുപടി നല്കുകയും ചെയ്യുന്നുണ്ടിവിടെ.
കേശവപിള്ളയുടെ അക്കമിട്ടുള്ള വാദത്തിന് അതേ നാണയത്തില്‍ തലക്കെട്ടുകള്‍ തിരിച്ച് ഉള്ളൂര്‍ മറുപടി നല്കുന്നുണ്ട്. ഇവിടെ രാജഘപദപ്രയോഗത്തെ കുറച്ചുകൂടി വിസ്തരിച്ചു കാണുന്നു. രാജഘപദത്തിന് "നാരായണബോദരകര"നെന്ന പ്രസിദ്ധവ്യാഖ്യാതാവ് 'രാജ്ഞോ ഹന്തി ന ക്ഷുദ്രാന്‍', അതായത് തനിക്കു സമന്മാരായ രാജാക്കന്മാരെയല്ലാതെ അതില്‍ താഴെയുള്ളവരെ വധിക്കുന്ന സ്വഭാവമില്ലാത്തവന്‍ എന്നര്‍ത്ഥമെഴുതിയിരിക്കുന്നു. ശബ്ദകല്പദ്രുമത്തില്‍ രാജഘപദത്തിനു തീക്ഷ്ണമെന്നുമര്‍ത്ഥം കാണുന്നുണ്ട്. ... തീക്ഷ്ണന്‍, പ്രതാപശാലി എന്നുള്ള അര്‍ത്ഥമാണ് രാജഹത്യാപാപം ചെയ്തവന്‍ എന്നര്‍ത്ഥത്തേക്കാള്‍ ഇതിനു യോജിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്." ഇതരരാജാക്കന്മാരുടെ രാജത്വത്തെ ഹനിക്കുന്നവന്‍ എന്നേ അര്‍ത്ഥമുള്ളൂ എന്നും ഉള്ളൂര്‍ വാദിക്കുന്നു.
ഈ ചര്‍ച്ചയുടെ ഒരു ഭാഗം മാത്രമേ ഇവിടെ പ്രസ്താവിച്ചിട്ടുള്ളൂ. ഈ രീതിയില്‍ കൃത്യമായ നിരീക്ഷണങ്ങളും വാദങ്ങളുമായി ഓരോരുത്തരും ഇവിടെ പങ്കെടുക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങളില്ലാതെ പ്രതിപക്ഷബഹുമാനത്തോടെയുള്ള ഇടപെടലുകളാണ് ഇവിടെ ഓരോന്നിലും കണ്ടത്. ചില പ്രയോഗവിശേഷങ്ങള്‍ ഇന്നത്തെക്കാലത്ത് വിവാദഹേതുവാകുമെങ്കിലും അതൊക്കെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്‍റെ ഗൗരവത്തിനനുസരിച്ച് പരിഗണിക്കപ്പെടാതെ പോവുകയാണ്. ഈ ഔചിത്യബോധത്തെയാണ് ശരിയായ സാഹിത്യചര്‍ച്ച കാണിച്ചുതരുന്നത്.
മധ്യസ്ഥന്‍ എന്ന പേരില്‍ വരുന്ന ആള്‍ ഇതിനോടൊക്കെ പ്രതികരിക്കുന്നത് മറ്റൊരു രീതിയിലാണ്. "അല്ലയോ മലയാളികളേ! നമ്മുടെ സാധുവായ ദ്വിതീയാക്ഷരപ്രാസത്തിനെ വല്ലാത്ത ഒരേഴരശ്ശനി വന്നു പിടിപെട്ടിരിക്കുന്ന വിവരം ഭാഷാപോഷിണി, സുദര്‍ശനം മുതലായ മാസികകള്‍ വായിക്കുന്ന നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ."
മറ്റൊരിടത്ത്; "അല്ലയോ കേശവപിള്ള അവര്‍കളേ! നിങ്ങള്‍ ദ്വിതീയാക്ഷരപ്രാസത്തിനോട് എന്തിനാണ് ഇങ്ങനെ ഒരര്‍ത്ഥമില്ലാത്ത വിരോധം തുടങ്ങിയിരിക്കുന്നത്? അതനാവശ്യമല്ലെന്നും, അതിന്നു ആസ്വാദ്യതയുണ്ടെന്നും താങ്കളുടെ ഗുരുനാഥന്‍ അതിനെ ധാരാളം സ്വീകരിച്ചിട്ടുണ്ടെന്നും ഒക്കെ സമ്മതിക്കുന്ന താങ്കള്‍ അതു നിസ്സാരമാണ് എന്ന് എന്തിനാണ് ഇത്ര കിണഞ്ഞു പറയുന്നത്?
സരസമായ രീതിയില്‍ ഗൗരവകരമായ കാര്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ദ്വിതീയാക്ഷരപ്രാസം ഉപയോഗിക്കുന്നതിനുള്ള താല്പര്യം കൂടിവരികയാണെന്നും പ്രാസനിഷ്കര്‍ഷ പണ്ടത്തേക്കാള്‍ അധികമായി ആളുകള്‍ക്കുണ്ടെന്നും സ്ഥാപിച്ചെടുക്കുകയാണിദ്ദേഹം. പ്രാസമില്ലാത്തയിടങ്ങളില്‍ പ്രാസം ചേര്‍ത്തു നോക്കണമെന്നും ദ്വിതീയാക്ഷരപ്രാസമുള്ള ചില കവിതകളില്‍ പ്രാസം മാറ്റി നോക്കണമെന്നും ഉദാഹരണസഹിതം അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.
കെ. സി. കേശവപിള്ള മധ്യസ്ഥനു മറുപടി കൊടുക്കുന്നതിങ്ങനെ: "മധ്യസ്ഥന്‍റെ മറ്റൊരഭിപ്രായം ഞാന്‍ മിസ്റ്റര്‍ അയ്യരെ അനാദരിച്ചു എന്നാണ്. ആദ്യം അനാദരിക്കാനായി വഴിയേ വന്നത് അദ്ദേഹമാണെന്നും, അദ്ദേഹം പറഞ്ഞതിന് മറുപടി മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ എന്നും നിഷ്പക്ഷപാതമായി നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്. മധ്യസ്ഥന്‍ ഭീരുവല്ലെങ്കില്‍ ഞാന്‍ ഏതേതുവിഷയത്തില്‍ അനാദരിച്ചുവോ, ആ വിഷയമെല്ലാം ചൂണ്ടിക്കാണിച്ചു യുക്തികൊണ്ട് എന്‍റെ അഭിപ്രായത്തെ ഖണ്ഡിക്കുകയാണു വേണ്ടത്."
ഇത്തരത്തില്‍ യുക്തികൊണ്ടു സംസാരിക്കാനും എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നേരിടാനുമുള്ള അഭ്യാസംകൂടി സാഹിത്യകാരില്‍ കാണാനാവും. കേവലം വിവാദങ്ങളെന്ന യുക്തിയല്ല, എതിരാളിയുടെ പണ്ഡിതോചിതമായ ചോദ്യങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയാണ് ഇവിടെ കാണാനാവുക. ഇത്തരമൊരു യുക്തിസഹിതമായ വിമര്‍ശനബോധം ഇന്നില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. വായനയുടെയോ എഴുത്തിന്‍റെയോ ലോകത്ത് നാം പുലര്‍ത്തുന്ന അപകടകരമായ ഉദാസീനതയും അമിതമായ രാഷ്ട്രീയപക്ഷപാതവും മതബോധവും ആദ്യകാലത്തേതില്‍നിന്നും ഭിന്നമായി ഇന്ന് നമ്മെ ഭരിക്കുന്നുണ്ടെന്നു കരുതണം. സമൂഹമാധ്യമങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം, സാധാരണത്വങ്ങളില്‍നിന്നു വഴിതിരിച്ചുവിടുന്ന വൈറല്‍ ജനകീയത എന്നിവ മൂല്യങ്ങളെയാകെത്തന്നെ ചോദ്യം ചെയ്യുന്നതായി കാണാം.
സ്ഥിതാഃ ക്ഷണം പക്ഷ്മസു താഡിതാധരാഃ
പയോധരോത്സധനിപാതചൂര്‍ണ്ണിതാഃ
വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവഃ (കാളിദാസന്‍)
ഇവിടെ തപസ്സുചെയ്യുന്ന പാര്‍വതിയാണ് വര്‍ണ്ണിക്കപ്പെടുന്നത്. അതിന്‍റെ മലയാളപരിഭാഷ താഴെക്കാണുന്ന പ്രകാരമാണ് ഏ. ആര്‍. നടത്തിയിട്ടുള്ളതെന്നും അതിലെ പ്രശ്നങ്ങളെന്തെന്നുമൊക്കെയാണ് ചര്‍ച്ച.
ക്ഷണമിമകളില്‍ നിന്നു തല്ലി ചുണ്ടില്‍
കുളിര്‍മുലമേലഥ വീണുടന്‍ തകര്‍ന്നു
വലികളിലിടറി ചിരേണ നാഭി-
ച്ചുഴിയിലിറങ്ങി നവീന വര്‍ഷബിന്ദു. (വിവര്‍ത്തനം)
പ്രാസവാദചര്‍ച്ചയില്‍ ഒരിടത്ത് ഈ വിവര്‍ത്തനവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. കുചകാഠിന്യം കാണിക്കേണ്ടിടത്ത് കുളുര്‍മുലകള്‍ എന്ന പ്രയോഗം ശരിയോ? വെള്ളത്തുള്ളി ചുണ്ടില്‍ തല്ലി എന്നതിനേക്കാള്‍ അടിച്ചു/തട്ടി എന്നല്ലേ വേണ്ടത്? ക്ഷണം എന്നതിന് കുറച്ചുനേരത്തിനിടയില്‍ എന്ന അര്‍ത്ഥമല്ലേ? തുടങ്ങി ചില ചോദ്യങ്ങള്‍ മധ്യസ്ഥന്‍ ഉന്നയിക്കുന്നുണ്ട്. പ്രാസം കളഞ്ഞപ്പോള്‍ മറ്റു ഗുണങ്ങള്‍ വന്നുവെന്നല്ലേ വാദം എന്ന ചോദ്യത്തോടെയാണ് ഈ വിശകലനം തുടങ്ങുന്നത്. പ്രാസനിര്‍ബന്ധം കവിതയ്ക്കു ക്ലിഷ്ടത വരുത്തുമെന്നതിന് ഉദാഹരണവും നല്കിയിട്ടുണ്ട്.
ഞൊടിയിടയിമചേര്‍ന്നു നിന്നടിച്ചാ-
ച്ചൊടിയിലുടന്‍ മുലമേല്‍ പതിച്ചുചിന്നി
ഇടറി വലികളില്‍ സ്സുനാഭിയോടൊ-
ട്ടിടയിലണഞ്ഞു നവാംബുവിന്‍ കണങ്ങള്‍
ഇമചേര്‍ന്നു: ഇമ കര്‍ത്താവോ കര്‍മ്മമോ? സുനാഭി: സു ചേര്‍ക്കേണ്ടത് ഏതുമാതിരി സമാസത്തില്‍? ്നാഭിയോടിടഞ്ഞു എന്നത് ഗോഷ്ഠിയാണ് തുടങ്ങി നിരവധി ദോഷങ്ങള്‍ ഇതിലുണ്ടെന്ന് ഉദാഹരണസഹിതം കേശവപിള്ള വ്യക്തമാക്കുന്നു. മൂര്‍ക്കോത്തു കുമാരന്‍, കെ. കൃഷ്ണവാര്യര്, എം. കോരപ്പന്‍ഗുരുക്കള്‍, സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി, നടുവത്തു മഹന്‍, കുഞ്ചുണ്ണിരാജാ, വടക്കുംകൂര്‍ തുടങ്ങി ധാരാളം പേര്‍ പ്രാസവാദത്തില്‍ ഇടപെട്ടതായി കാണുന്നു. അവസാനഭാഗമാകുമ്പോഴേയ്ക്കും "പ്രാസവിഷയത്തെപ്പറ്റി നിയമപരിജഞാനം നല്ലവണ്ണമുള്ള വക്കീലന്മാരുടെ കൊണ്ടുപിടിച്ച വാദങ്ങളും ഫുള്‍ബെഞ്ചുകൂടിയ ജഡ്ജിമാരുടെ വിധികളും കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ മറ്റുള്ളവര്‍ ഇതിനെപ്പറ്റി പിറുപിറുക്കുന്നതു നിഷ്ഫലമാകുന്നു" എന്നാണ് ഭാഷാഭിമാനി പറയുന്നത്. രഘുവംശഭാഷയെക്കുറിച്ച് ഉദാഹരണസഹിതം പറഞ്ഞതിനു മറുപടിയായി പല വാദങ്ങളും ഉണ്ടാകുന്നുമുണ്ട്. വിധി വന്നെങ്കിലും പ്രവികൗണ്‍സിലില്‍ ഒരപ്പീല്‍ കൂടി ഉണ്ടല്ലോ എന്നാണ് നിഷ്പക്ഷപാതി അഭിപ്രായപ്പെടുന്നത്. ഈ പക്ഷപാതിത്വത്തിന് നെടുമ്പ്രം പി. രാമന്‍പിള്ള രസകരമായി മറുപടി നല്കുന്നുമുണ്ട്. രഘുവംശഭാഷയിലൂടെ ഉപസംഹരിച്ചു കൃതാര്‍ത്ഥനായെങ്കിലും ഒന്നുകൂടി പറയാതെവയ്യ എന്നു പറഞ്ഞുകൊണ്ട് യുധിഷ്ഠിരന്‍ എന്ന പേരില്‍ കവിതാവിലാസിനിയിലെഴുതിയ ആള്‍ വിശദീകരിക്കുന്നു.
അപ്പന്‍തമ്പുരാന്‍ പ്രസ്താവിക്കുന്നതിങ്ങനെ: "ഇവിടെ ദ്വിതീയാക്ഷരപ്രാസം ഉണ്ടായതുകൊണ്ടും ഇല്ലാത്തതുകൊണ്ടും ഗുണമല്ലാതെ ദോഷമൊന്നും തോന്നുന്നില്ല. അനുപ്രാസം, ആദ്യക്ഷരപ്രാസം ഇതുകള്‍ക്ക് ദ്വിതീയാക്ഷരപ്രാസത്തെക്കാള്‍ എന്നല്ല ദ്വിതീയതൃതീയാക്ഷരപ്രാസങ്ങളെക്കാള്‍ സ്വാരസ്യം കൂടുതലോ കുറവോ എന്ന കാര്യം, ശ്രോതാവിന്‍റെ രുചിഭേദത്തെ അനുസരിച്ചിരിക്കുന്നതാണ്. മലയാളത്തില്‍ തോടയാണ് ഉപയോഗിച്ചുവരുന്നതെന്നുവെച്ച് പരദേശത്തെ കമ്മലിന് ഭംഗിയില്ലെന്നു പറയുന്നവരോടു മൌനമവംബിക്കുന്നതല്ലാതെ മറുവടിയൊന്നും പറയേണ്ടതില്ല."
മനസ്സുകൊണ്ടും വചസ്സുകൊണ്ടും ശബ്ദഭംഗിയുള്ളത് ദ്വിതീയാക്ഷരപ്രാസത്തിനാണെന്ന് ഉള്ളൂര്‍ സൂചിപ്പിച്ചതിനെ കേശവപിള്ള വിമര്‍ശിക്കുന്നതിങ്ങനെ: ലേഖനത്തില്‍ വചസ്സുകൊണ്ടു സൂചിപ്പിക്കാം; മനസ്സുകൊണ്ട് സൂചിപ്പിക്കുന്നതെങ്ങനെയെന്നറിയില്ല. പ്രാസം വേണമെന്ന നിര്‍ബന്ധം തന്നെയാണ് ഈ പ്രയോഗം നടത്തിയതിലൂടെ മനസ്സിലാക്കാനാവുക എന്നിങ്ങനെയാണ്. ലേഖനം വായിക്കുന്നവര്‍ക്ക് വിമര്‍ശനം ഉന്നയിക്കുന്നു എന്നല്ലാതെ കളിയാക്കുന്നതായി ചിന്തിക്കാനാകില്ല. വാക്കുകളുടെ ഉപയോഗം ശരിയാംവണ്ണം നടത്തുകയും വാക്കിനെ അനുപമശക്തിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്ന കര്‍മ്മത്തെയാണ് എഴുത്തുകാര്‍ നിര്‍വഹിക്കാന്‍ ആഗ്രഹിച്ചത്.
"പുണ്യശാലിനീ നീ പകര്‍ന്നീടുമീ
തണ്ണീര്‍ തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം" എന്ന കുമാരനാശാന്‍റെ വരികള്‍ പകര്‍ന്നുതരുന്ന വാക്കിന്‍റെ അതീന്ദ്രിയതയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. എഴുത്തില്‍ത്തെളിയുന്ന സുകൃതഹാരങ്ങളെ അന്തരാത്മാവിലേക്ക് ആവാഹിക്കാനാവുന്നിടത്താണ് സാഹിത്യം ഉല്‍കൃഷ്ടമാകുന്നത്. അതിനുപകരം സാഹിത്യചിന്തയെന്നാല്‍ ഏച്ചുകെട്ടിയുണ്ടാക്കുന്നതാണെന്നും മറ്റുപലതിനെയും പോലെ കൈവശപ്പെടുത്തുമ്പോള്‍ സുഖം നല്കുന്നതാണെന്നും ഉള്ള വിചാരമാണ് പുതുകാലത്തെ വിവാദങ്ങള്‍ക്കു കാരണമായി നില്ക്കുന്നത്. പത്രമാസികകളും ടെലിവിഷനുമാകട്ടെ വിവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചര്‍ച്ചകള്‍ ലൈവായി നിര്‍ത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. വര്‍ത്തമാനകാലത്തെ സംഭവങ്ങളെ തികച്ചും കച്ചവടതന്ത്രങ്ങള്‍ക്കുള്ള ഉല്‍പ്രേരകമായി മാത്രം കാണുകയും അതിലെ രാസപ്രവര്‍ത്തനങ്ങളെ പുതിയ നിറത്തിലും മണത്തിലും വീണ്ടും വീണ്ടും അവതരിപ്പിക്കുയുമാണ്. കോടതിവിധിയുടെ വെളിച്ചത്തിലെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് വിവാദത്തില്‍ അകപ്പെട്ടവര്‍ നടത്തേണ്ടി വരുന്നത്. വിധി അനുകൂലമായാല്‍ത്തന്നെ അതിന്‍റെ താല്പര്യങ്ങള്‍ സംശയിക്കപ്പെട്ടുകഴിഞ്ഞതിന്‍റെ ആഘാതത്തിലുമായിരിക്കും പലതും സമൂഹത്തിലേക്കിറങ്ങിവരിക. മാത്രമല്ല, വിവാദസമയത്തെ വേവലാതിയല്ലാതെ, അതിനപ്പുറം അതിന്‍റെ അവസ്ഥയെന്തെന്ന് സമൂഹമാധ്യമത്തിലോ, വാര്‍ത്താധിഷ്ഠിതമാധ്യമങ്ങളിലോ ഒന്നുമുണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളെ എഴുത്തിലെ രാഷ്ട്രീയപ്രവര്‍ത്തനമായി കാണാനും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ചര്‍ച്ചകള്‍ നടത്താനും കഴിയണം. എന്നാല്‍ രാഷ്ട്രീയരംഗത്തും സമൂഹത്തിലും ഒരുപോലെ പടര്‍ന്നുപിടിച്ചിരിക്കുന്ന അജ്ഞതയുടെ അന്ധകാരം തന്നെയാണ് ഇന്ന് നമ്മെ ഭരിക്കുന്നത്. ഗൗരവത്തോടെ നടക്കേണ്ട ചര്‍ച്ചകള്‍ പലതും നൂലു പൊട്ടിയ പട്ടംപോലെ അന്തരീക്ഷത്തില്‍ നിയന്ത്രണമില്ലാതെ പറക്കുകയാണ്. അതിന് ആക്കം കൂട്ടുന്നത് അലസനിമിഷങ്ങളില്‍ കൈയേന്തിഭാഷിണിയായി നില്ക്കുന്ന ഇന്‍റര്‍നെറ്റ് തുറന്നുതരുന്ന വിവിധതരം സാധ്യതകളും.
(അവലംബം: പ്രാസവാദം, സമ്പാദനം: പ്രൊഫ. എസ്. കെ. വസന്തന്‍)

1 comment:
ഉപകാരപ്രദം
Post a Comment