ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങി എത്രയെങ്കിലും സോഷ്യൽമീഡിയ സൈറ്റുകളുണ്ട്. ഇവയോരോന്നും വഴിതെറ്റിക്കുന്നതിന് ഉപയോഗിക്കാറുണ്ട് എന്ന് പലരും തുറന്നുസമ്മതിക്കുന്ന കാലമാണിത്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം ഭരിക്കുന്നവർക്ക് ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട് എന്നതാണ്. ലൈക്കും ഷെയറും കമന്റുകളുമായി തകർക്കുന്ന ഭരിക്കപ്പെടുന്നവർ ഈ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കുകയാണ്. കാലമേറെച്ചെല്ലുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങൾ ചെയ്തവരാണ് കടന്നുപോയവരെന്ന് (ഈ തലമുറ അറിയണമെന്നില്ല) വരുംതലമുറയ്ക്ക് ബോധ്യപ്പെടും. സർഗ്ഗാത്മകമായ എല്ലാത്തരം പ്രവർത്തനങ്ങളും പേരെടുക്കുന്നതിനും മറ്റുള്ളവരെ ഭർത്സിക്കുന്നതിനും മാത്രമായിത്തീരുന്നത് തങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യുക. അറുപതുവർഷങ്ങൾക്കിപ്പുറവും ഓർമ്മിക്കപ്പെടുമെന്നതുകൊണ്ട് മരിച്ചുപോയവർക്കെന്തുകാര്യം?
ചരിത്രത്തിലെ കഥകൾ പലപ്പോഴും ഫാബ്രിക്കേറ്റഡ് ആയിരിക്കും. ഇന്നും അങ്ങനെത്തന്നെ. ശരിയായ വിശകലനം ശാസ്ത്രീയനിരീക്ഷണങ്ങളിലൂടെ സാധ്യമാണ് എന്നേയുള്ളൂ. പൂർണ്ണമായും അംഗീകരിക്കത്തക്കതായിരിക്കില്ല. കാർബൺഡേറ്റിംഗുവരെ ഒരു നിശ്ചിതകാലയളവിനെയാണ് സൂചിപ്പിക്കുന്നത്. അതു ശരിയുമായിരിക്കും. എന്നാൽ കൃത്യമായി ഇന്നത് എന്നു പറയാൻ അവിടെ പ്രയാസമാണ്. ചരിത്രത്തിന്റെ കാര്യം പറയാനുണ്ടോ? സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഇന്ത്യയെന്ന ദേശീയത ഉയർത്തിക്കാണിക്കുന്നതിനുവേണ്ടി നിരവധി ചരിത്രപുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരവും അത്തരം കാര്യങ്ങൾ നടക്കുന്നു. ഏറ്റവുമധികം മടുപ്പിക്കുന്നത് പുസ്തകങ്ങളുടെ അമിതഭാരം തന്നെയാണ്. കുട്ടികളെന്തിന് ഇത്രയും ഭാരം ചുമക്കണം? മൊബൈൽഫോൺ വന്ന കാലത്ത് അതുപയോഗിക്കില്ലെന്നും അതൊരു പ്രശ്നക്കാരനാണെന്നും (സാങ്കേതികമായും സാമൂഹികമായും) പറഞ്ഞവർവരെ ഇന്ന് അതുപയോഗിക്കുന്നു. അഥവാ ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്. ഏതൊരു അപ്ലിക്കേഷൻഫോമിലും മൊബൈൽനമ്പർ ആവശ്യപ്പെടുന്നു. ആളുകളുടെ കൈയിൽ അതുണ്ടാവും, ഉണ്ടാവണം എന്ന് സർക്കാരിന് നിർബന്ധമാണ്. ഇത്തരം സാഹചര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് അച്ചടിമഷി പുരണ്ട പുസ്തകങ്ങളോ പത്രമോ അനിവാര്യതയായിത്തീർന്നതുപോലെ മറ്റൊരു സാങ്കേതികവിദ്യയും അനിവാര്യതയായിരിക്കുന്നു. (അപ്പോൾ കുട്ടികളുടെ ഭാരം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്നതിനെക്കറിച്ചു കൂടി ചിന്തിക്കണം.)
സ്മാർട്ട്ഫോണുകളുടെ കാലമായപ്പോൾ സാധാരണഫോണുകളേക്കാൾ കൂടുതലായി അതിനെ ആശ്രയിക്കുന്നവരായിത്തീർന്നു. ആളുകൾ പരസ്പരം ബന്ധപ്പെടുന്നതിനും ചർച്ചകൾ നടത്തുന്നതിനും പലതരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. പലതും അതാതിടങ്ങളിലെ ഗ്രൂപ്പുകളിൽ ഒതുങ്ങിനിൽക്കുകയും അതാണുശരിയെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു. മുന്നൂറിനടുത്ത് അംഗങ്ങളെ മാത്രം ചേർക്കാനാകുന്ന വാട്സാപ്പും അയ്യായിരം പേർ മാത്രം അംഗങ്ങളാകുന്ന ഫേസ്ബുക്കും ഉയർത്തുന്ന പരിസ്ഥിതിഭീഷണി വളരെ മാരകമാണ്. ഗ്രൂപ്പുകൾക്കുള്ളിലെ ചിലർ ഉന്നയിക്കുന്ന പ്രശ്നങ്ങളും പരിഹാരവും നിരന്തരം പ്രവർത്തിക്കുകയും അത് ആളുകളെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നതാണ് വാസ്തവം. അതാണ് പൊതുജനാഭിപ്രായം എന്ന് തെറ്റിദ്ധരിച്ച്, ധരിപ്പിച്ച് മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു. ടിക് ടോക്കിലെ താരം എന്ന പേരിലും മറ്റും മാധ്യമങ്ങൾ നടത്തുന്ന അഭ്യാസം വേറെ. ആളുകൾ സ്വന്തംനിലയ്ക്ക് യുട്യൂബ് ചാനലുകൾ തുടങ്ങുന്ന കാലമാണിത്. അതിൽ വൈറലാകുന്നവ ധാരാളമുണ്ടാകാം. അതിനുപുറകിലെ താല്പര്യങ്ങളെക്കുറിച്ച് വളരെക്കാലം മുമ്പേതന്നെ ഇന്നത്തെ പല പ്രമുഖരും സൂചിപ്പിച്ചിട്ടുണ്ട്. ഇന്നലെ ആക്ഷേപിക്കപ്പെട്ടവർ ഇന്ന് സപ്പോർട്ടേഴ്സിനെ ഉണ്ടാക്കിയിരിക്കും. അത് സോഷ്യൽമീഡിയയുടെ നീതിയാണ്. മാധ്യമങ്ങൾവരെ ട്രെൻഡിനനുസരിച്ച് കാര്യങ്ങൾ മാറ്റിപ്പറയുകയും അന്ധമായി പിന്തുണയ്ക്കുകയും ചെയ്യും. ഈ രീതിയാണ് ഇന്നത്തെ വർത്തമാനകാല ഇന്ത്യയുടെയെന്നല്ല, ലോകത്തിന്റെതന്നെയും പ്രശ്നമായിത്തീർന്നിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിൽ സോഷ്യൽമീഡിയ ഇടപെട്ടതിനെ ആളുകൾ ശ്ലാഘിക്കുകയുണ്ടായി. എന്നാൽ ഇത്തവണ സംഭവിച്ചതെന്താണ്? അതിലാർക്കും സംശയമില്ല, അല്ലെങ്കിൽ അങ്ങനെയാണ് ധരിച്ചുപോയത്. കഴിഞ്ഞ പ്രളയത്തിനുശേഷം പ്രചരിപ്പിക്കപ്പെട്ട നുണകൾ വാസ്തവങ്ങളുടെ വേഷമണിഞ്ഞ് കൃത്യമായി പ്രവർത്തിച്ചു. പിന്നീടെല്ലാം സാധാരണപോലെയായി - ഇങ്ങനെയാണ് സോഷ്യൽമീഡിയയും അതിനെ പിന്തുടരുന്ന മാധ്യമങ്ങളും കരുതിയിരിക്കു്ന്നത്. എന്നാൽ സോഷ്യൽമീഡിയയല്ല, മനുഷ്യരുടെ യഥാർത്ഥസ്വഭാവവും പ്രവൃത്തിയുമാണ് പിന്നീടുകണ്ടത്. അതുതന്നെയായിരുന്നു പോയ കാലത്തും സംഭവിച്ചത്. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ആളുകൾ പ്രവർത്തിച്ചുതുടങ്ങിയപ്പോഴേയ്ക്കും ദുരുതബാധിതപ്രദേശങ്ങളിലേക്ക് സാധനങ്ങളും സന്നദ്ധപ്രവർത്തകരുമെത്തി. അവിടെയിപ്പോഴും അവരൊക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരിക്കും. സോഷ്യൽമീഡിയ പുതിയ കാര്യങ്ങളുടെ വഴിയേ പോയി. ഇപ്പോൾ ചർച്ചയിൽ ആ വിഷയമില്ല, അതിന്റെ ആവശ്യവുമില്ല. അതിൽ തെറ്റുപറയാനാവില്ല. കാരണം ഒരേ കാര്യങ്ങളുടെ പുറകേ കുറച്ചുദിവസം ആളുകൾ തങ്ങിനിൽക്കും. അതിനുശേഷം മറ്റൊന്നിലേക്കു പോകും. മരണം സംഭവിക്കുമ്പോൾപ്പോലും അതങ്ങനെത്തന്നെയാണ്. കാര്യങ്ങളെ ക്രിയാത്മകമായും ഏറ്റവുമെളുപ്പത്തിലും നടത്തുവാനുള്ള സോഷ്യൽമീഡിയയുടെ കഴിവ് മുമ്പുപയോഗിച്ചിരുന്ന ഏതൊരു മീഡിയയെക്കാളും വലുതുതന്നെ. എന്നാൽ അതിൽ കടന്നുവരുന്ന തികച്ചും നിർദ്ദോഷങ്ങളെന്നുതോന്നിക്കുന്ന എന്നാൽ സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രസുരക്ഷയെയും ബാധിക്കുന്ന നിരവധി വ്യാജപ്രസ്താവങ്ങളുണ്ട്. അവയെക്കൂടി തിരിച്ചറിഞ്ഞ് ഇടപെട്ടെങ്കിൽ മാത്രമേ ചരിത്രത്തിലെങ്കിലും ഈ തലമുറയ്ക്ക് ഇടമുണ്ടാകൂ.
കുറേയധികം ആളുകൾ നിശ്ചയിക്കുന്നതാണ് നമ്മുടെ തലവരയെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് സോഷ്യൽമീഡിയ എപ്പോഴും ചെയ്യുന്നത്. സാധാരണ കൊച്ചുവർത്തമാനങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾവരെ കമന്റുകളായി പ്രത്യക്ഷപ്പെടുമ്പോൾ, വ്യത്യസ്തപ്രതികരണങ്ങളായി നില്ക്കുമ്പോൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അറിയേണ്ടിയിരിക്കുന്നു. ഇവയൊന്നും ഒരിക്കലും ഒരു ജനതയുടെ പൊതുനിലവാരത്തെ ഉയർത്തുന്ന അഭിപ്രായങ്ങളായിട്ടില്ല. അങ്ങനെയാരും പരിഗണിച്ചിട്ടുമില്ല. കുടുംബപ്രശ്നങ്ങളെ ഉയർത്തിക്കാണിക്കുന്ന സീരയലുകൾപോലെയായിത്തീരും അത്. അതുകൊണ്ടുതന്നെ സൂക്ഷ്മവും നിശിതവുമായ വിശകലനങ്ങൾ ഉണ്ടായേ തീരൂ. അതിന് വ്യക്തമായ പഠനവും ചിന്തയും ഉള്ള സമൂഹസ്നേഹികളും സാംസ്കാരികനായകരും ഉണ്ടാവണം. അവരായിരിക്കണം വിധിനിർണ്ണയിക്കുന്നവർ.

No comments:
Post a Comment