വിശപ്പിനെക്കുറിച്ച് പറയുമ്പോള്‍ അതനുഭവിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. കാരണം, വിശന്നു തളരുന്ന ഒരാള്‍ ഒരു ബിംബമോ, പ്രതീകമോ അല്ല. അതൊരു വാസ്തവമാണ്. സൊമാലിയയെന്നോ, അട്ടപ്പാടിയെന്നോ, സൊനാഗച്ചിയെന്നോ ഒക്കെപ്പറയുമ്പോള്‍ അവ വിശപ്പുമായിച്ചേര്‍ത്ത് വായിക്കപ്പെടുന്നവയല്ലെന്ന് ഉറപ്പാണ്. ഐലാന്‍ കുര്‍ദിയെക്കുറിച്ചോ ഉനയെക്കുറിച്ചോ കളഹന്ദിയെക്കുറിച്ചോ സൂര്യനെല്ലിയെക്കുറിച്ചോ ഒക്കെപ്പറയുന്നതില്‍ മറച്ചുവെച്ചിട്ടുള്ള ചില മുന്‍വിധികളുണ്ട്. പലതും ഇത്തരം മുന്‍വിധികള്‍ കൊണ്ടുമാത്രമാണ് കൂടുതല്‍ വിശദീകരണങ്ങളിലേക്കോ അന്വേഷണങ്ങളിലേക്കോ എത്തിച്ചേരാത്തത്. ചരിത്രത്തെ ഇന്നു നാം കാണുന്ന തരത്തില്‍ മനസ്സിലാക്കുന്നത്, ചരിത്രവസ്തുതകളെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്.
സാമ്രാജ്യത്വത്തിനുവേണ്ടി എഴുതപ്പെട്ട ചരിത്രത്തില്‍, കൂട്ടിയെഴുതപ്പെട്ട-അതിവിദഗ്ദ്ധമായി അരിച്ചെടുക്കപ്പെട്ട ചരിത്രത്തില്‍ നിന്നാണ് നാമോരുരുത്തരും നിലപാടുകള്‍ സ്വരൂപിച്ചിട്ടുള്ളത്. പലതും നമ്മെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. രാഷ്ട്രീയകക്ഷികളുടെ സൗകര്യാനുസരണം അവ വ്യാഖ്യാനിക്കപ്പെടുന്നു. മഹാനായ ഭരണാധികാരി, ധീരദേശാഭിമാനിയായ ചക്രവര്‍ത്തി മുതലായ രീതിയിൽ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ചുള്ള ആവർത്തനങ്ങൾ, കള്ളവും ചതിയുമില്ലാത്ത കാലം, ഐശ്വര്യസമൃദ്ധമായ ഭരണം തുടങ്ങിയ മിത്തിക്കല്‍ സങ്കല്പങ്ങളുടെ പുനരുപയോഗം എന്നിവ സ്ഥിരം പല്ലവികളായിത്തീരുക മാത്രമാണ്. പറഞ്ഞുവെച്ചതിൽനിന്നു വ്യതിചലിക്കാനോ, അതേക്കുറിച്ച് ഇനിയൊന്നും മിണ്ടാനോ ആവില്ലെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. തികച്ചും വ്യക്തമായ ഒരു ഭൂതകാലം വ്യക്തിക്കുപോലും ഇല്ലാതിരിക്കെ, അഞ്ചോ ആറോ തലമുറ മുമ്പെന്തായിരുന്നെന്നുപോലും അറിയാതിരിക്കെ, (പലപ്പോഴും അറിയേണ്ട ആവശ്യകതയില്ലാതിരിക്കെ) ചരിത്രത്തെക്കുറിച്ചുമാത്രം വസ്തുനിഷ്ഠമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനാവുന്നതെങ്ങനെയാണ്? നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. നാം ഉണരേണ്ടിയിരിക്കുന്നു. ചരിത്രവും സംസ്കാരവും വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍മാത്രമേ, എല്ലാത്തരം ചൂഷണങ്ങളെയും ചെറുക്കാനും വ്യക്തിയെയും സമൂഹത്തെയും മനസ്സിലാക്കാനും സാമൂഹികബോധത്തോടെ ജീവിക്കാനും കഴിയൂ. വിശക്കുന്നവനെ തിരിച്ചറിയാനും അവനുവേണ്ടി പ്രവര്‍ത്തിക്കാനും കഴിയുക വാസ്തവങ്ങളെ അറിയാന്‍ ശ്രമിക്കുമ്പോഴാണ്. അല്ലാതെ, പ്രതീകനിര്‍മ്മിതികളിലൂടെയല്ല.

No comments:
Post a Comment