സൊമാലിയൻ പരാമർശത്തിനെതിരെ പ്രതികരിച്ചതൊക്കെ കൊള്ളാം. അതു വൈറലായതും കൊള്ളാം. ഒറ്റക്കെട്ടായി, ഉറക്കെപ്പറയാനും ഐക്യപ്പെടാനുമുള്ള താല്പര്യമാണിത്. സോഷ്യൽമീഡിയയിൽ പൊങ്കാലയെന്നു പറഞ്ഞ് അതേറ്റെടുക്കാൻ കൂടുതലാളുകളും തയ്യാറായി. ജനാധിപത്യമെന്നത് അങ്ങനെ വെറുതെ തട്ടിക്കളിക്കാനുള്ളതല്ലെന്നും അതുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ നടത്തുമ്പോൾ കുറഞ്ഞപക്ഷം റിയാലിറ്റിയെക്കുറിച്ച് ചിന്തിക്കണമെന്നും ഏതു വലിയ നേതാവിനെയും ഓർമ്മപ്പെടുത്തുന്ന സംഭവമാണത്. എന്നാൽ, പ്രതികരണങ്ങളോരോന്നിലും നമ്മുടെയുള്ളിലുള്ള ശത്രു ശക്തനായി പ്രത്യക്ഷപ്പെട്ടുവെന്നതിൽ നാം ഭയക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതികരണവും വെറും തമാശ പറച്ചിലിന്റേതായിരുന്നില്ല. ഹാസ്യം ഇകഴ്ത്തലിലൂടെയാണുണ്ടാവുകയെന്ന കാര്യത്തിൽ സംശയമേതുമില്ല. പക്ഷെ, പല ട്രോളുകളും വർണ്ണവെറിയുടേത് മാത്രമായി എന്ന തിരിച്ചറിവുണ്ടാകുന്നില്ലെങ്കിൽ ഒരു പക്ഷത്തിനും നമ്മെ രക്ഷിക്കാനാവില്ല, ലിംഗനീതിയെയും സമത്വത്തെയും വൈകാരികപ്രകടനങ്ങളോളം എത്തിച്ചവർ വിശാലചിന്താഗതിയുടെ വക്താക്കളായിരുന്നില്ല. അവരങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ-യെന്നാണെങ്കിൽ അവരും ഞങ്ങളും തമ്മിലെന്താണു വ്യത്യാസം?
ലോകത്തിലെ തന്നെ ദരിദ്രരാജ്യങ്ങളിൽ ഒന്നാണ് ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയ. തലസ്ഥാനമായ മൊഗദിഷുവിൽ സംഘർഷമയഞ്ഞ നേരമില്ല. കൊടുംവരൾച്ചയുടെയും ആഭ്യന്തരയുദ്ധങ്ങളുടെയും ഫലമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ യാതനയനുഭവിക്കുന്ന ജനത. അവരുടെ ദൈന്യത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളൊരിക്കലും കോമഡിയല്ല. അതൊരിക്കലും അവരെക്കുറിച്ച് അവർ തന്നെ പ്രചരിപ്പിച്ചതുമല്ല. അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ആ പ്രശ്നത്തെ അതിന്റെ ഗൗരവത്തിലെടുക്കുകയും സഹായിക്കാൻ ശ്രമിക്കുകയുമാണ് ഏവരും ചെയ്തിട്ടുള്ളത്. കടൽക്കൊള്ളക്കാരെ പ്രതിരോധിക്കുന്നതിന് ഇന്ത്യ സഹായവാഗ്ദാനം നല്കിയിട്ടുണ്ടെന്നുമറിയുന്നു. തമാശയായിപ്പോലും ആ ദൈന്യതയെ നാമാരും പുച്ഛിച്ചിട്ടില്ല. അത്തരമൊരു മനുഷ്യത്വരഹിതമായ പ്രവൃത്തി ആരിൽനിന്നും ഉണ്ടാകാനും സാധ്യതയില്ല. സുഡാനിലെ കൊച്ചുപെൺകുട്ടിയെ തിന്നാൻ കഴുകൻ കാത്തുനില്ക്കുന്ന രംഗം പകർത്തിയതിന്റെ പേരിൽ കുറ്റബോധം കൊണ്ടുനീറി മരിച്ച കെവിൻ കാർട്ടറെ ആരും മറന്നിട്ടുമില്ല. എന്നാൽ ഇതൊന്നുമല്ല പുതിയ കാലത്തിന്റേത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏതൊരു സാക്ഷരതയെയും സംസ്കാരത്തെയും കുറിച്ചാണോ ഊറ്റം കൊണ്ടത് അതേയാളുകൾ തന്നെ ഏറ്റവും അപമാനകരമായ രീതിയിൽ ദാരിദ്ര്യത്തെയും നിസ്സഹായതയെയും ചിത്രീകരിക്കുന്ന തരത്തിലേക്ക് അറിയാതെയെങ്കിലും എത്തിപ്പോയി. നിറത്തിന്റെ പേരിലുള്ള താരതമ്യം പല ട്രോളുകളെയും അതിലെ ഫലിതത്തിനപ്പുറം മറ്റു ചിലതിനെ ഓർമ്മിപ്പിക്കുന്നുണ്ട്. യാഥാസ്ഥിതികമായ, വരേണ്യചിന്താഗതിയെയും കേരളത്തിന്റേതുമാത്രമായ പ്രത്യേകതകളെയും കൂട്ടിക്കെട്ടി ഉത്തരേന്ത്യക്കാരന്റെ മുന്നിൽ കോമാളിയായി നില്ക്കുന്നവരായി സ്വയം ചിത്രീകരിക്കുകയാണ് ഇതിലേറെയും. പല പരാമർശങ്ങളും അങ്ങനെയായിരുന്നു. ജാതീയതയും വിവേചനവും ഇവിടെയില്ല എന്നുറക്കെപ്പറയാൻ ശ്രമിക്കുകയും അതേ നാണയത്തെ മറ്റൊരു തരത്തിൽ അടിച്ചിറക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണിത്. ജിഷയുടെ കാര്യത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. നിറത്തെയും ദാരിദ്ര്യത്തെയും കുറിച്ച് ആക്ഷേപമുന്നയിക്കുന്ന കോംപ്ലക്സുകളാണ് പല ട്രോളുകളുടെയും അടിസ്ഥാനം. ദാരിദ്യ്രവും കെടുതിയുമനുഭവിക്കുന്ന സൊമാലിയയോട് ഒരു തരത്തിലും കേരളത്തെ ഉപമിക്കാനാവില്ല. അങ്ങനെയാരെങ്കിലും പറയുന്നുണ്ടെങ്കിൽ അംഗീകരിക്കാനുമാവില്ല. ഏത് ഇൻഡെക്സെടുത്തു പരിശോധിച്ചാലും ഏറെ മുന്നിൽ നില്ക്കുന്നതുകൊണ്ട് അത് അംഗീകരിക്കേണ്ടതുമില്ല.
വസ്തുതാപരമായി സംഭവിച്ച ഈ പിഴവിനെ തകർത്തെറിയുന്ന ഒരുമ നല്ലതുതന്നെ. എന്നാൽ അതൊരിക്കലും ഇവിടത്തെ മറ്റു കാഴ്ചപ്പാടുകളെ മാറ്റി നിർത്തുന്നില്ല എന്നിടത്താണ് സങ്കടം തോന്നുന്നത്. സൊമാലിയ എന്ന യാഥാർത്ഥ്യത്തെ ശരിക്കറിഞ്ഞതുകൊണ്ടല്ല, സൊമാലിയ എന്ന ബിംബനിർമ്മിതിയോടുള്ള വെറുപ്പിനെയും ഭയത്തെയുമാണ് ഇവിടെ അടിസ്ഥാനമാക്കിയിട്ടുള്ളത്. കാലാകാലങ്ങളായി പൊതുബോധത്തിൽ അടിഞ്ഞുകൂടിയ ആഫ്രിക്കൻചിത്രം. ഇരുണ്ട ഭൂഖണ്ഡമെന്ന് പാശ്ചാത്യർ വിളിച്ചതിനോടുള്ള വിധേയത്വം. ഇതെല്ലാം ചേർന്ന് രൂപപ്പെടുത്തിയിട്ടുള്ള ചിത്രമാണ് പ്രതികരണങ്ങൾക്ക് അടിസ്ഥാനം. ദാരിദ്യ്രത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും പേരിൽ അപമാനിക്കപ്പെടുന്നവരെ അതേ കാര്യത്തെ നിരന്തരം ഓർമ്മിപ്പിക്കുകയും അന്യവൽക്കരിച്ചു കാണുകയും ചെയ്യുന്ന പ്രവണതയുടെ മറ്റൊരു മുഖമാണിത്. ഈ കപടസ്വത്വത്തെ ഇല്ലാതാക്കാത്തിടത്തോളം മറ്റൊരിടത്ത്, മറ്റൊരു തരത്തിൽ ഇത്തരം പ്രതികരണങ്ങൾ പലരെയും ആക്രമിക്കുവാനുള്ള ലൈസൻസായിത്തീരും. വികാരമല്ല, വിവേകമാണ് ഇവിടെ മുന്നോട്ടു നയിക്കേണ്ടത്. അത് എല്ലാ രാഷ്ട്രീയനിലപാടുകളിലും വേണം. അസഹിഷ്ണുതയെക്കുറിച്ച് ആവലാതികൾ ഉന്നയിക്കുമ്പോൾ അതിന്റെ തുടർച്ചകൾക്ക് അതേ സ്വഭാവമുണ്ടാകരുതെന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. വിമർശനങ്ങൾ സ്വയം പ്രകീർത്തനങ്ങളാവരുത്. അത് സത്യത്തെ നമ്മിൽനിന്നും മറച്ചുവെയ്ക്കുകയുമരുത്.

No comments:
Post a Comment