ഗവേഷണമെന്നാല്‍ എന്താണ്? അഥവാ എന്താണ് ഗവേഷണം?
സംഗതി ഒന്നുതന്നെ, തിരിച്ചിട്ടാല്‍ മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ?
അതായത്, കഥയോ കവിതയോ നോവലോ വിമര്‍ശനമോ എന്തെങ്കിലുമാവട്ടെ, ഭാഷാരീതി എന്നൊന്നുണ്ട്...
അവതരണശൈലി എന്നൊക്കെപ്പറയും.
കവിയുദ്ദേശിച്ചത് എന്നുമാവാം?
ഗവേഷണം ചെയ്തിട്ട് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയക്കാലത്തെ ചോദ്യം? സമൂഹത്തിനെന്തു ഗുണമെന്ന് ആദ്യകാലം മുതല്‍ക്കേതന്നെ ചോദ്യമുണ്ട്. അഥവാ അങ്ങനെ ചോദ്യമുണ്ടാകുമ്പോഴാണ് ഗവേഷണത്തിലേക്കെത്തുക.
സംഗതി ഒന്നുതന്നെ, തിരിച്ചിട്ടാല്‍ മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ?
അതായത്, കഥയോ കവിതയോ നോവലോ വിമര്‍ശനമോ എന്തെങ്കിലുമാവട്ടെ, ഭാഷാരീതി എന്നൊന്നുണ്ട്...
അവതരണശൈലി എന്നൊക്കെപ്പറയും.
കവിയുദ്ദേശിച്ചത് എന്നുമാവാം?
ഗവേഷണം ചെയ്തിട്ട് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയക്കാലത്തെ ചോദ്യം? സമൂഹത്തിനെന്തു ഗുണമെന്ന് ആദ്യകാലം മുതല്‍ക്കേതന്നെ ചോദ്യമുണ്ട്. അഥവാ അങ്ങനെ ചോദ്യമുണ്ടാകുമ്പോഴാണ് ഗവേഷണത്തിലേക്കെത്തുക.
ഒരു മാതിരി... നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നറിഞ്ഞിട്ട് എനിക്കെന്താ എന്നോ ഇതിവിടെ പറയാതിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് വിചാരിക്കുകയോ ചെയ്യുന്നതുപോലെ ബാലിശമാണ് ഗവേഷണം... സാഹിത്യഗവേഷണം ചെയ്തിട്ടെന്തിനാണെന്ന ചോദ്യവും.
സാങ്കേതികമായ വികാസവും അറിവുകളും എന്നതിനപ്പുറം ജീവിതത്തെ അടുത്തറിയേണ്ടതുണ്ട്. അതിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. പരിഹരിക്കേണ്ടതുണ്ട്. അതിന് മനസ്സിന് ഏല്‍ക്കാനിടയുള്ള ആഘാതങ്ങളെക്കൂടി പഠിക്കേണ്ടിയിരിക്കുന്നു. ജീവിതാനുഭവങ്ങളിലേക്ക്, നിരന്തരപ്രവര്‍ത്തനങ്ങളിലേക്ക് പോകേണ്ടിയിരിക്കുന്നു. അവിടെയാണ് സാഹിത്യഗവേഷണം അതിന്റെ പങ്കു നിര്‍വ്വഹിക്കുന്നത്. അല്‍ഗോരിതങ്ങളും നിര്‍മ്മിതബുദ്ധിയും മറ്റും തീവ്രമായി കടന്നുവരുമെന്ന് ഭയപ്പെടുമ്പോഴും അതിനനുസരിച്ച് ലോകം മാറുന്നുവെന്നറിയുമ്പോഴും മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിവര്‍ഗ്ഗമെന്ന നിലയില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കൂടിക്കൂടി വരികയാണ്. അതിന് അനുഭവങ്ങളെയും സര്‍ഗ്ഗാത്മകതയെയും കൂട്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് ഭാഷയും സാഹിത്യവും അതിന്റെ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നത്. അമിതമായി സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിലൂടെ യന്ത്രസമാനമായ നിര്‍ജ്ജീവതയാണ് ഉണ്ടാവുക. ഈ നിര്‍ജ്ജീവതയെ മറികടക്കാന്‍ സാഹിത്യവായനയ്ക്കു മാത്രമേ സഹായിക്കാനാവൂ. ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതിനപ്പുറം ആവശ്യങ്ങളെ നിയന്ത്രിക്കുന്നതാവരുത് സാങ്കേതികതയോടുള്ള താല്പര്യം.
- ഗവേഷണമെന്നാല്‍ എന്താണ്? അറിയുക, അടുത്തറിയുക, ഒന്നുകൂടി അടുത്ത് അറിയുക. അതായത്, ഏറ്റവും അടുത്തേക്ക് നീങ്ങി, സൂക്ഷ്മമായി നിരീക്ഷിക്കുക. എല്ലാവരും കാണുന്നതുപോലെ മാത്രമേയുള്ളോ അതോ പുതിയതായി എന്തെങ്കിലും തോന്നുന്നുണ്ടോ? ഇനി മറ്റുള്ളവരെന്തൊക്കെയായിരിക്കും കണ്ടത്? അതുമായി താരതമ്യം ചെയ്തു നോക്കി ഇനിയെന്തെങ്കിലും? മറ്റെന്തെങ്കിലും?
- ഇതൊക്കെ ഇങ്ങനെ നോക്കിയിട്ട് എന്തുകാര്യം?
- കഥ തീരുന്നില്ലല്ലോ? പിന്നെന്താണ് ഉദ്ദേശിക്കുന്നത്? പഠിച്ചിട്ടെന്ത്? എന്തിനറിയണം?
- എന്താണ് സൗന്ദര്യം?
വേറിട്ട രീതിയില്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയെ സൗന്ദര്യശാസ്ത്രമായി വ്യാഖ്യാനിക്കുന്നു. അതായത് ഇന്ദ്രിയാനുഭൂതിയെ ഏതെല്ലാം രീതിയില്‍ അവതരിപ്പിക്കാമെന്ന ചിന്ത.
ഉദാഹരണമായി, ലങ്കാലക്ഷ്മി എന്ന നാടകത്തിലെ പൂര്‍വ്വാങ്കത്തില്‍ - നാടകത്തിന്റെ തുടക്കത്തില്‍ത്തന്നെ എങ്ങനെയാണ് കഥയിലേക്കു പ്രവേശിക്കുന്നതെന്നു നോക്കുക. നാടകത്തിന്റെ സ്വഭാവം സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നതെന്ന സംഗതിയാണ്. കഥ വികസിക്കുന്നതിനുള്ള എല്ലാ ഒരുക്കവും ആദ്യഭാഗത്തുതന്നെ നല്‍കിയിരിക്കണം. അപ്പോള്‍ മാത്രമാണ് അത് സുശക്തമായ ആഖ്യാനമായി അനുവാചകരുടെ മനസ്സിലേക്കെത്തുക. ഇവിടെ കഥയുടെ തുടക്കമെന്നത് മുമ്പേ പറഞ്ഞുവച്ച പല കഥകളുടെയും തുടര്‍ച്ചയാണ്. കഥയെക്കുറിച്ച് പൂര്‍ണ്ണബോധ്യവുമുണ്ടായിരിക്കും. എന്നിട്ടും സംഭാഷണം തുടങ്ങുന്നതിങ്ങനെ...
- ലങ്കാലക്ഷ്മി: ആഞ്ജനേയാ വത്സരങ്ങളായി നിന്റെ വരവും കാത്തിരിക്കുന്നു. ഞാൻ ലങ്കാലക്ഷ്മി. ശാപവശാൽ ലങ്കയ്ക്കു കാവലായി പലകാലം നിന്നു. ഒരുനാൾ വാനരന്റെ തല്ലേറ്റാല്‍ രക്ഷാരൂപം വെടിഞ്ഞു മടങ്ങിച്ചെല്ലാം എന്നു വിധാതാവു കല്പിച്ചിരുന്നു. മോചനമായി. നിമിത്തം നീയാണ്. ഉണ്ണീ, നീ എനിക്കുപകരിച്ചവൻ. പ്രത്യുപകാരം എന്താണു ചെയ്യുക?
- ഹനുമാൻ: അന്വേഷിച്ചു വന്നതാണു ഞാൻ. അച്ഛൻ ദശരഥന്റെ നിയോഗത്താൽ രാമനും പത്നി സീതയും അനുജൻ ലക്ഷ്മണനും ദണ്ഡകവനത്തിൽ പാര്‍ക്കുമ്പോൾ, ലങ്കേശനായ രാവണൻ സീതയെ കട്ടു. ദുഃഖിതനായ രാമനുമായി സഖ്യം ചെയ്ത സുഗ്രീവരാജാവ് ഒരുലക്ഷം കപികളെ പലദിക്കിലും തിരയാൻ അയച്ചു. അങ്ങനെ കടൽ ശതയോജന താണ്ടി വന്നതാണ് ഞാൻ... എനിക്കു സീതയെ കണ്ടെത്തണം.
- ഇവിടെ രാമായണകഥയിലെ പൂര്‍വ്വകാണ്ഡങ്ങള്‍ എല്ലാം സമ്മേളിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് അവതരണമെങ്ങനെ എന്നുമാത്രമാണ് നോക്കേണ്ടത്. വാക്കുകള്‍ സമ്മേളിച്ചിരിക്കുന്നതെങ്ങനെ? കഥാഗതിയെ മുന്നോട്ടു നയിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നതെങ്ങനെ? എന്ന രീതിയിലുള്ള ചോദ്യം...
- ഹനുമാന്റെ തല്ലേറ്റുവെന്ന കാര്യം പറയുകയാണ്. അത് നേരിട്ടു കാണിക്കുകയല്ല. അതു കഴിഞ്ഞിരിക്കുന്നു. അതിനുശേഷമുള്ള ചോദ്യവും ഉത്തരവും
- ഉത്തരത്തില്‍ -അതായത് മോചനമായി. നിമിത്തം നീയാണ്. ഉണ്ണീ, നീ എനിക്കുപകരിച്ചവൻ. പ്രത്യുപകാരം എന്താണു ചെയ്യുക? എന്ന ചോദ്യത്തിനുള്ള മറുപടിയായി രാമായണകഥയിലെ പ്രധാന സംഭവങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നു. കൂടുതല്‍ വിശദീകരണങ്ങളോടെ രാമകഥ ഇവിടെ അവതരിപ്പിച്ചാലും മതിയാവും. എന്നാല്‍ ലങ്കാലക്ഷ്മിയെന്ന കഥയാണ്. കഥയിലെ സുപ്രധാന സംഭവം അതൊന്നുമല്ലല്ലോ. ഇനിയങ്ങോട്ടുള്ള വര്‍ത്തമാനകാലമാണ്. ഭൂതത്തേക്കാള്‍ വര്‍ത്തമാനകാലത്തുനിന്നുകൊണ്ടുള്ള സഞ്ചാരം.
- ഒറ്റശ്ലോകരാമായണം എന്നൊന്നുണ്ട്. അതില്‍ കഥയിങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
വൈദേഹിഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരി മര്‍ദ്ദനം
കൃത്വരാവണകുംഭകര്‍ണ്ണനിധനം സമ്പൂര്‍ണ്ണരാമായണം
- ഇങ്ങനെയൊക്കെ പറയാവുന്ന രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളെ വിവിധ രീതികളില്‍ അവതരിപ്പിക്കുന്ന നിരവധി കൃതികള്‍ പഠിതാവ് കാണുന്നുണ്ട്. സാമാന്യമായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥ. അങ്ങനെ പൂര്‍ണ്ണമായി പറയാമോ എന്നുറപ്പില്ല. കാരണം, കഥയിലെ ഭക്തിമാര്‍ഗ്ഗത്തെ മാത്രമായി കാണുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന ജനസഹസ്രങ്ങള്‍ വിമര്‍ശനാത്മകമായ നിരീക്ഷണങ്ങളെ പരിഗണിക്കാറില്ലല്ലോ. അത്തരം നിരീക്ഷണങ്ങള്‍ക്ക് സാധുത കല്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന തരത്തിലുള്ള കോലാഹലങ്ങള്‍ക്ക് സാധ്യതയേയില്ല. പലതും വിമര്‍ശനാതീതമാണ് എന്നാണ് പൊതുധാരണ.
- ഈ പൊതുധാരണയ്ക്ക് അപ്പുറത്താണ് ഗവേഷണം എന്ന പ്രക്രിയ നടക്കുന്നത്. ഗവേഷണം വസ്തുനിഷ്ഠമായ പഠനരീതിയാണ്. ആലങ്കാരികമായി പറഞ്ഞുവയ്ക്കുകയല്ല കൃത്യമായ വിശകലനങ്ങളോടെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ജുഗുപ്സ തോന്നിക്കുന്നതോ അര്‍ത്ഥക്ലിഷ്ടത തോന്നിക്കുന്നതോ ആയ ഒന്നും അതിലുണ്ടാവില്ല. ഏതാണ് നേരേ വാ... നേരേ പോ എന്ന മട്ട്.
- അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിച്ചോട്ടെ നിന്നെ ഞാന്‍ എന്ന മട്ട് തീരെയില്ലെന്നു സാരം.
- എന്നാല്‍ രമണനില്‍ നോക്കുക. മദനന്‍ രമണനോട് ചോദിക്കുന്ന സന്ദര്‍ഭം. കവിതയുടെ ആദ്യഭാഗത്ത് ഒന്നാം ഗായകന്‍, രണ്ടാം ഗായകന്‍, മൂന്നാം ഗായകന്‍ എന്നിങ്ങനെ പ്രകൃതിഭംഗിയെ ആവോളം വര്‍ണ്ണിച്ചതിനുശേഷം മരച്ചുവട്ടില്‍ വിശ്രമിക്കുന്ന രണ്ടുപേരെ കാണിക്കുന്നു.
മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
പുളകംപോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ!
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
പുളകംപോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ!
പിന്നീട് നേരത്തേ സൂചിപ്പിച്ച മദനന്‍-രമണന്‍ സംഭാഷണം.
o മദനന്‍
രമണ, നീയെന്നിൽനിന്നാ രഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ?
ഒരു തുള്ളി രക്തത്തിൻ രേഖപോലും
കുറെ നാളായ് നിന്മുഖത്തില്ലയല്ലോ!
കരളുന്നതുണ്ടൊരു ചിന്ത നിന്റെ
കരളിനെ നിത്യ,മെനിക്കറിയാം.
പറയൂ, തുറന്ന,തതിന്നുവേണ്ടി-
പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ!
വദനം യഥാർത്ഥത്തിൽ മാനവന്റെ
ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ,
ലവലേശം സംശയമില്ല, ചിന്താ-
വിവശമാണിന്നു നിന്നന്തരംഗം!
o രമണന്‍
മമ മനം നീറുന്നു-കഷ്ട,മെന്റെ
മദന, നീയിങ്ങനെ ചൊല്ലരുതേ!
പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യംപോലും നമ്മിലുണ്ടോ?
പരിഭവിക്കായ്കെന്നോടിപ്രകാരം;
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളൂ:
ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോൽപൂഴിമണ്ണി-
ലമരും വെറുമൊരു പുല്ക്കൊടിയിൽ;
ഉയരണം പുല്ക്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേക്ക,ല്ലെന്നാകിൽ
സുരപഥം വിട്ടസ്സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണിൽ!
ഇതു രണ്ടും സാധ്യവുമല്ല-പിന്നാ-
പ്പുതുനിഴലാട്ടംകൊണ്ടെന്തു കാര്യം?
അനുചിതവ്യാമോഹംമാത്രമാകു-
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്ക്കൊടി;യാ
നിരവദ്യനക്ഷത്രം ചന്ദ്രികയും.
മറ്റൊരിടത്ത് ചന്ദ്രികയും രമണനും തമ്മിലുള്ള സംഭാഷണം
o രമണന്‍
അങ്ങതാ, കോഴികൂകിത്തുടങ്ങി! പോകുന്നു ഞാ-
നിങ്ങിനി നില്ക്കാന്‍ മേല- വെളുക്കാറായീനേരം.
o ചന്ദ്രിക:
അതു പാതിരാക്കോഴിയാണ്. പേടിക്കാനില്ല
പുതുപൂനിലാവസ്തമിച്ചിട്ടില്ലിതുവരെ.
o രമണന്‍
ഒന്നു നീ കിഴക്കോട്ടു നോക്കുക ദൂരെക്കാണും
കുന്നിന്റെ പിന്നില്‍ ശോണച്ഛായകള്‍ പൊടിച്ചല്ലോ
o ചന്ദ്രിക
ചെങ്കനല്‍ നക്ഷത്രത്തില്‍ തങ്കരശ്മികള്‍ തട്ടി,
ത്തങ്കിയതാണാ വര്‍ണ്ണസങ്കരം കിഴക്കെല്ലാം.
o രമണന്‍
അല്ലല്ല പുലര്‍കാലകന്യകതന്‍ കാശ്മീരാങ്കി
തോല്ലസല്‍ പദപദ്മസംഗമദ്യുതിയത്രേ.
ഇത്രയും മനോഹരമായ വരികളും പ്രയോഗങ്ങളും കണ്ട് ഇതേക്കുറിച്ച് പഠിക്കാന്‍ ദൃശ്യാത്മകസവിശേഷതകളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് കുറെയേറെ റഫറന്‍സുകള്‍ നോക്കുമ്പോഴാണ് പണ്ട് എം. കൃഷ്ണന്‍നായര്‍ നടത്തിയ വിമര്‍ശനം കാണുക.
ആശയങ്ങളും ബിംബങ്ങളും ചരിത്രത്തിന്റെ മാത്രം വകയാണ്. കവിയെ സംബന്ധിച്ചടുത്തോളം അയാളുടെ വാക്കിനും ഭാവനാത്മകമായ അന്യതയ്ക്കുമാണ് പ്രാധാന്യം. അവിടെയാണ് കവിയുടെ അന്യാദൃശ്യ സ്വഭാവം കാണേണ്ടത് എന്ന അര്‍ത്ഥത്തില്‍ ഒരു നിരൂപകന്‍ പറഞ്ഞതും എന്റെ ഓര്‍മ്മയിലെത്തുന്നു. ഇതൊക്കെ ഒരളവില്‍ ശരിയാണെന്നു സമ്മതിച്ചാലും ഇടതു വശത്ത് ഇംഗ്ലീഷ് പുസ്തകം വച്ച് വലതുവശത്ത് വെള്ളക്കടലാസ്സു വച്ച് അതിലേക്കു മലയാള ലിപികളില്‍ പകര്‍ത്തുന്ന ഏര്‍പ്പാട് ഇല്ലെന്നു പറയാന്‍ വയ്യ. ആ പ്രവൃത്തിയെ ഒരു വിധത്തിലും നീതിമത്കരിക്കാനും വയ്യ. ഷെക്സ്പിയറിന്റെ Romeo and Juliet എന്ന നാടകത്തിലെ ഒരു രംഗം നോക്കുക.
JULIET
Wilt thou be gone? It is not yet near day.
It was the nightingale, and not the lark,
That pierced the fearful hollow of thine ear.
Nightly she sings on yond pomegranate tree.
Believe me, love, it was the nightingale.
ROMEO
It was the lark, the herald of the morn,
No nightingale. Look, love, what envious streaks
Do lace the severing clouds in yonder east.
Night’s candles are burnt out, and jocund day
Stands tiptoe on the misty mountain-tops.
I must be gone and live, or stay and die.
JULIET
Yond light is not daylight, I know it, I.
It is some meteor that the sun exhaled
To be to thee this night a torchbearer
And light thee on thy way to Mantua.
Therefore stay yet. Thou need’st not to be gone.
ഈ രീതിയിലാണ് കൃഷ്ണന്‍നായരുടെ ചര്‍ച്ച മുന്നോട്ടുപോകുന്നത്.
- സൗന്ദര്യാത്മകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോകുന്ന ഗവേഷകന്‍ ഇവിടെ ചെയ്യുന്നതെന്തായിരിക്കും?
- എങ്ങനെയാണ് ഇത്തരം കാര്യങ്ങളെ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കാനാവുക?
- ഇവിടെ ഗവേഷണമെന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നത് ഏതുതരത്തിലുള്ള സമീപനമായിരിക്കും?
- നിരവധി ചോദ്യങ്ങളിലേക്ക് ഗവേഷകന്‍ കടന്നെത്തേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.
വസ്തുതയെ മനസ്സിലാക്കുന്നു എന്നതിനേക്കാള്‍ അതിനോട് ആ സമയത്ത് എങ്ങനെ പ്രതികരിക്കുന്നുവെന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നത്. നാം നമ്മുടെ മാനസികാവസ്ഥയിലും അറിവിലും നിന്നുകൊണ്ട് തിരിച്ചറിവുകളിലേക്ക് എത്തുകയാണ്. ഈ വസ്തുതയെ പരിഗണിച്ചുകൊണ്ടാണ് ഗവേഷകന്‍ യഥാര്‍ത്ഥത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നത്. സത്യം – ധാരണ എന്നിവ തമ്മിലുള്ള വെച്ചുമാറലാണ് വിഷയമാകുന്നത്. ധാരണയെന്നത് വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അതങ്ങനെയാണ് എന്നു വിശ്വസിക്കുമ്പോള്‍ സത്യം എന്തായിരിക്കും? ധാരണ സത്യമാകണമെന്നില്ല. ഇങ്ങനെയൊരു സന്ദിഗ്ദതയിലാണ് ഗവേഷകന്‍ പലപ്പോഴും കുഴങ്ങിപ്പോവുക. അവിടെ തികച്ചും ന്യൂട്രലായ സമീപനത്തിലേക്ക് മാറാനുള്ള ശ്രമം നടത്തേണ്ടിയിരിക്കുന്നു. സത്യത്തെ സത്യമായി കാണാന്‍ കഴിയുമോ എന്ന പ്രശ്നത്തെ പരിഗണിക്കണം. പരിഗണിച്ചേ മതിയാവൂ...
പ്രകൃതിയില്‍നിന്ന് നേരിട്ട് സ്വീകരിച്ചവയായാലും കലാരൂപമെന്ന നിലയിലേക്കു മാറുമ്പോള്‍ മറ്റൊരു തലത്തിലേക്ക് അത് വികസിക്കുന്നുണ്ട്. സര്‍ഗ്ഗാത്മകതയെ പ്രകൃത്യാനുഭൂതികളിലേക്ക് ചേര്‍ത്തു കാണുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
അങ്ങനെ വരുമ്പോള്‍ സര്‍ഗ്ഗാത്മകസാഹിത്യത്തെ വിവിധ മേഖലകളിലേക്ക് ബന്ധിക്കാനാകും. അതിന് ആഖ്യാനശാസ്ത്രമോ താരതമ്യസാഹിത്യമോ ജീവശാസ്ത്രമോ സാങ്കേതികവിഷയങ്ങളോ എന്നു തുടങ്ങി നിരവധി തലങ്ങളിലേക്കു ചേര്‍ത്ത് ചിന്തിക്കാനാവുന്നു. ഇവിടെ ദര്‍ശനങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത്. വ്യക്തിയുടെ താല്പര്യം പ്രധാന ഘടകമാണ്. നമ്മുടെ അറിവിന് ദാര്‍ശനികമായ കാഴ്ചപ്പാടുകളോടുളള പ്രതികരണത്തെ ഇത് ബലപ്പെടുത്തുന്നു. അന്തര്‍ജ്ഞാനത്തോട് നേരിട്ട് ഇടപെടുന്നത് എന്തായിരിക്കണമെന്ന് അതിലെ കെമിക്കല്‍ പ്രൊസസിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ നാഡീവ്യൂഹങ്ങളുടെ ഇടപെടല്‍ കാണാം. അന്തര്‍ജ്ഞാനം നമുക്ക് നേരിട്ട് കാണാവുന്നതോ ബിംബകല്പന നടത്താവുന്നതോ ആയ ഒന്നല്ലെങ്കിലും വാക്കുകളിലൂടെ വസ്തുതകളിലൂടെ അതിനെ തെളിയിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. ഇതാണ് ഗവേഷണത്തില്‍ നടക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ മനസ്സിനെ പ്രകാശിപ്പിക്കുന്നതും നിരന്തരം പുതിയ ചിന്തകളിലേക്ക് നയിക്കുന്നതുമായവയെ സുന്ദരമെന്നു പറയാനാവും. അവ ബാഹ്യമല്ല അതായത് ഉപരിതലത്തിലല്ല അവ ആന്തരികവും സജീവവുമായ ചില ഉപാധികളാണ്. ഈ ഉപാധികള്‍ക്ക് ഉപോല്‍ബലകമായി നില്‍ക്കുന്ന മറ്റു ചില സംഗതികളുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിക്കാനും ഏതുവിധത്തിലാണ് സമതുലനം സംഭവിക്കുന്നതെന്നു മനസ്സിലാക്കാനും സാധിക്കുന്നിടത്ത് ഗവേഷണം സാധ്യമാകുന്നു. ശരികളല്ല, വിലയിരുത്തലുകളിലേക്കുള്ള പുതിയ ഭാവനകളെയാണ് അത് മുന്നോട്ടുവയ്ക്കുന്നത്. ശരികള്‍ ആപേക്ഷികം മാത്രമാണല്ലോ....
No comments:
Post a Comment