’’ഇതും സര്‍ക്കാരിന്റെ തലയിലാവുമല്ലോ’’ – വാര്‍ത്ത കേട്ടപ്പോള്‍ തോന്നിപ്പോയതാണ്. തോന്നിയില്ലെങ്കിലേ കുഴപ്പമുള്ളൂ. കുറേക്കാലമായി അങ്ങനെയാണ് കിടപ്പ്! സംഗതി എവിടെയോ നടന്ന പ്രശ്നമാണ്. പ്രശ്നങ്ങള്‍ക്ക്
ഈ ലോകത്തു കുറവില്ലതാനും. എന്നാല്‍ എന്തു നടന്നാലും അതെല്ലാം ഏറ്റെടുക്കേണ്ട ചുമതല
’ഇടതുപക്ഷം ഭരിക്കുമ്പോള്‍’ നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെയൊരു തോന്നല്‍
സ്വാഭാവികമായും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. ആരുമത് കാര്യമാക്കുന്നില്ലെങ്കിലും.
കള്ളക്കടത്ത്, വാഹനാപകടം, വ്യവസായരംഗത്തെ പ്രശ്നം, അഴിമതി, കൈക്കൂലി എന്നിവ ഒരിടത്ത് നടക്കുന്നതല്ല,
കേരളത്തില്‍ മൊത്തമായി നടക്കുന്നതാണെന്നും അതിനു കാരണം ഈ സര്‍ക്കാരാണെന്നും അത്
തുറന്നു കാണിക്കുകയാണ് തങ്ങളെന്നും മാത്രം വാര്‍ത്തകള്‍ നിറയുമ്പോള്‍,
എന്തെങ്കിലും വിവരങ്ങളറിയാന്‍ പുറത്തുള്ള ചാനലുകള്‍ നോക്കേണ്ട അവസ്ഥ! കഴിഞ്ഞ
കുറച്ചുകാലമായി പത്രമാധ്യമരംഗത്തെ വാര്‍ത്തകള്‍, സൃഷ്ടിക്കപ്പെടുന്നവ മാത്രമായി
നില്‍ക്കുന്നു. ബ്രേക്കിംഗ് ന്യൂസ് എന്നൊക്കെ കാണുമ്പോള്‍ പൊതുവെ ചിരി വരും.
സാധാരണ സംഭവങ്ങള്‍ (നിത്യവും സംഭവിക്കുന്നവ) വരെ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍
പെടാപ്പാടു പെടുന്ന മാധ്യമങ്ങളാണ്. ഒരു അപകടം നടന്നാല്‍പ്പോലും സര്‍ക്കാര്‍
കാര്യാലയത്തിന്റെ കെടുകാര്യസ്ഥതയുടേതായി മാറും. (കെടുകാര്യസ്ഥത ഇല്ലെന്നല്ല –
ഉണ്ടെങ്കില്‍ പരിഹരിക്കുകയും വേണം, അത് സര്‍ക്കാര്‍ സംവിധാനത്തിനെതിരെ പ്രോജക്റ്റ്
ചെയ്യുന്നതെങ്ങനെ എന്നതിലാണ് ഗവേഷണം.) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ മാധ്യമങ്ങള്‍
ഇടതു സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. അന്തിച്ചര്‍ച്ചയ്ക്ക്
ന്യൂസുണ്ടാക്കുന്നതിന് എന്തുവേണം എന്ന നിലയിലാണ് ഓരോ ദിവസത്തെയും വാര്‍ത്തകള്‍
വന്നുകൊണ്ടിരുന്നത്. ജനങ്ങള്‍ വിധിയെഴുതി. മാധ്യമസ്വാധീനം ഇത്രയേയുള്ളൂ എന്ന്
ഉറപ്പായി. സമൂഹമാധ്യമങ്ങള്‍ ശക്തമായി ഇടപെടുന്ന കാലത്ത് നെല്ലും പതിരും
തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ആശ്വാസം. നിരക്ഷരോ ലോകവിവരമില്ലാത്തവരോ
അല്ല വായനക്കാരും കേള്‍വിക്കാരും. വികസനമുരടിപ്പെന്നു ചൂണ്ടിക്കാണിക്കാന്‍ പ്രത്യേകിച്ച്
ഒന്നുമില്ലാത്തതിനാല്‍ തുണിമുതലാളിയുടെ വാക്കുകള്‍ ബ്രേക്കിംഗാക്കുന്നു.
കേരളത്തില്‍ വ്യവസായമേയില്ല എന്ന മട്ടിലാണ് പ്രചരണം. മാധ്യമങ്ങളും പ്രതിപക്ഷവും
പറയുന്ന കാര്യങ്ങള്‍ അതേപടി വിശ്വാസിക്കുന്നവരുണ്ടാകാം. എന്നാല്‍ ഇതിന്റെ പാറ്റേണ്‍
ശ്രദ്ധിക്കുന്നവര്‍ക്ക് തമാശ തോന്നും. വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരിക,
തിരുത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്കു മനസ്സിലാകും. അതിനുയര്‍ത്തുന്ന
വാദങ്ങളുടെയും ഇല്ലാവചനങ്ങളുടെയും പ്രവാഹമാണ് അവരെ തോല്‍പ്പിക്കുന്നതെന്ന് ഉറപ്പിക്കാനാവും.
എന്തെങ്കിലും വിവരം നല്‍കണമെന്നല്ല, അതങ്ങനെ... ഇതാ കത്തിക്കുന്നു, ഇപ്പോള്‍ വീഴും
എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കുറേക്കാലമായി, തുടര്‍ഭരണത്തിനു
മുമ്പും ശേഷവും നടക്കുന്ന കളികളും വര്‍ത്തമാനങ്ങളും ഭൂരിപക്ഷം വരുന്നവരെ
സ്വാധീനിക്കുന്നില്ലെന്നും അവര്‍ക്ക് ’’മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തോറ്റുനില്‍ക്കുന്നവരെയും’’
കൂടുതല്‍ക്കൂടുതല്‍ വിലയിരുത്താന്‍ സാധിക്കുന്നുണ്ടെന്നും ഉറപ്പ്. എല്ലാ
വാദങ്ങളും വാക്കുകളുടെ മാത്രം കളിയാണ്. വസ്തുതകള്‍ അതില്‍ എവിടെയെങ്കിലും
കുടുങ്ങിക്കിടക്കും. വാദത്തില്‍ ജയിക്കാനായി തട്ടിവിടുന്നവ സ്വയം കുഴിക്കുന്ന കുഴി
പോലെയാണ് എന്ന് മനസ്സിലാക്കാന്‍ വലിയ അദ്ധ്വാനമൊന്നും ആവശ്യമില്ല. അതിനു മറുപടി
പറയണം, മാപ്പു പറയണം... ഇതാണാവശ്യം. അങ്ങനെയെങ്കില്‍ തീര്‍ന്നു. (ഈ മാപ്പൊക്കെ ഒരു
തമാശയല്ലേ... ആരാണത് കാര്യമാക്കുന്നത്!) ഈ
മാധ്യമപ്രതിപക്ഷസഖ്യമില്ലെങ്കിലും കേരളത്തിന് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ഏതാണ്ട്
’ഉറപ്പാ’യിരിക്കുന്നു. ഭരണത്തിന് തടസ്സമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ’ഉറപ്പാ’യിരിക്കുന്നു.
വലിയൊരു മിഷണറി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ചിലതൊക്കെ
കേട്ടുകൊണ്ടിരിക്കണം എന്നും ’ഉറപ്പാ’യിരിക്കുന്നു. അത്രയേയുള്ളൂ! ഭരണപക്ഷവും
പ്രതിപക്ഷവും ഇങ്ങനെ തുടര്‍ന്നുപോകുമെന്നും ’ഉറപ്പി’ക്കാനായിരിക്കുന്നു.
-----ഇനിയിപ്പോള്‍ ശരിക്കെന്തെങ്കിലും നടന്നാലും അതും മാധ്യമസൃഷ്ടിയായി കരുതാനേ നിര്‍വ്വാഹമുള്ളൂ!!

No comments:
Post a Comment