Friday, June 20, 2014

കഥയും സിനിമയും

          സിനിമ സജീവമായ ഒരു സാന്നിധ്യമാണ്, കഥയും. കഥയില്ലാത്തവൻ, കഥ പറച്ചിൽ, കഥാപുസ്തകം തുടങ്ങി, നിരന്തരം ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കഥാസൂചനകൾ ഏറെയുണ്ട്. സിനിമയെ ഒരു ആവിഷ്കാരമാധ്യമമായി കാണുമ്പോൾ കഥയെന്നുള്ളത് അതിന്റെ അസംസ്കൃതവസ്തു മാത്രമായിത്തീരുന്നു. ലളിതകലയിലാണ് സാഹിത്യത്തിനു സ്ഥാനമുള്ളത്. അതുകൊണ്ടുതന്നെ ആനന്ദനിർമ്മാണമാണ് അതിന്റെ ലക്ഷ്യം. ആനന്ദത്തിന് വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യമീമാംസകർ നൽകുന്നുണ്ട്. ആനന്ദം ആഹ്ലാദമാണ്. അനിർവചനീയമായ അനുഭൂതിയാണ്. അത് സന്തോഷത്തെ മാത്രം ഉണ്ടാക്കുന്ന ഒന്നല്ല. വ്യത്യസ്ത വികാര-വിചാരങ്ങളുടെ സമ്മിശ്രമാണത്. അത്തരത്തിലുള്ള അനുഭുതിയിലേക്ക് അനുവാചകൻ ഉണർന്നെത്തുമ്പോൾ മാത്രമാണ് ലളിതകല

Thursday, October 24, 2013

ചലച്ചിത്രസാക്ഷരതയും ദൃശ്യസംസ്‌കാരവും

          
എഴുത്ത്, വായന തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമാന്യാർത്ഥമാണ് സാക്ഷരത എന്ന പ്രയോഗത്തിനു കല്പിക്കാറ്. എന്നാൽ എല്ലാത്തരം സംവേദനശീലങ്ങളുമായും സാക്ഷരതയെ ബന്ധിപ്പിച്ചു കാണുന്നതിനു പ്രയാസമില്ല. ഇതേരീതിയിൽ ആശയവിനിമയം ലക്ഷ്യമാക്കുന്ന ദൃശ്യരൂപങ്ങളെ തിരിച്ചറിയുന്നതിനുള്ള കഴിവിനെയാണ് ദൃശ്യസാക്ഷരത എന്നു പറയേണ്ടത്. നിഘണ്ടുക്കൾ ഇതിനെ വിശദീകരിക്കുന്നത് 'the ability to recognize and understand ideas conveyed through visible actions or pictures' എന്നു മാത്രമാണ്.

Thursday, September 13, 2012

ഫോണ്ടും ചില ഉൾവിളികളും




ഒരു നോർമൽ ഫോണ്ടിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പലതരം സംശയങ്ങളാണ്. ഇത് ഇങ്ങനെത്തന്നെ മതിയോ ഫോണ്ടിനെന്തെങ്കിലും മാറ്റമുണ്ടായാൽ നന്നാവുമോ. രൂപത്തിലാണോ ഭാവത്തിലാണോ കാര്യം. അതോ രണ്ടും ഒരുപോലെ ഗുണപ്രദമായിരിക്കുമോ. സ്മാളസ്റ്റ്, സ്മാൾ, നോർമൽ, ലാർജ്, ലാർജസ്റ്റ് തുടങ്ങി, മദ്യഷാപ്പിലെ കണക്കുപോലെ പലതരത്തിലാണ് ഫോണ്ടുകൾ. കാർത്തിക, രേവതി, അശ്വതി, ഗോപിക, ഇന്ദുലേഖ, ഗിരിജ തുടങ്ങി വ്യത്യസ്തപേരുകളിലുള്ള രൂപങ്ങളും. ഗോപികയാണ് കൂട്ടത്തിൽ സുന്ദരി.
രേവതിക്ക് വല്ലാത്ത ഒരു ആഢ്യത്വമുണ്ട്. ഭക്ഷണകാര്യത്തിൽ പിശുക്കുകാണിക്കാത്ത ഒരു സമ്പന്നയുടെ ഭാവമാണ് ഇന്ദുലേഖയ്ക്ക്. പലപ്പോഴും ബോൾഡാക്കിയെടുക്കേണ്ട കാര്യമേയില്ല. അശ്വതി ഒരു നാണംകുണുങ്ങിയാണ്. അവൾ പലപ്പോഴും ഉപകാരപ്പെടില്ല. കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാലും വേർപെട്ടു തന്നെ നിൽക്കും. കാർത്തിക വടിവൊത്ത് നിൽക്കും. ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തിയാണവൾ.

Monday, February 14, 2011

നിരൂപകന്റെ ധർമ്മം

          വിവാഹം ഔദ്യോഗികമായ ഒരു ഉടമ്പടിയിലെത്തിക്കാതെ ഒരുമിച്ചു ജീവിക്കുകയും സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്ത ദമ്പതിമാർ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, കോടതി അവരോട് ആദ്യം വിവാഹം കഴിക്കുവാനും അതിനുശേഷം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നേടുവാനും ആവശ്യപ്പെട്ടു. നിയമപരമായ ഒരു പ്രശ്‌നത്തിന് ഈ രീതിയിൽ മാത്രമേ സാങ്കേതികമായി പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എങ്കിലും പ്രശ്‌നത്തിൽ വളരെയധികം കൗതുകം സൃഷ്ടിക്കപ്പെടുകയും അതൊരു വാർത്തയാവുകയും ചെയ്തു. ഇവിടെ കൗതുക വാർത്തയ്ക്കുവേണ്ട വിഭവമായിത്തീർന്നത് പ്രശ്‌നപരിഹാരത്തിന് അവലംബിച്ച മാർഗ്ഗത്തിന്റെ പ്രത്യേകതയാണ്.
          സമൂഹം, സംസ്‌കാരം, നിയന്ത്രണം മുതലായ സംജ്ഞകൾ ഇവിടെ ഇടപെടുന്നു. ഒരു പൊതുധാരണയുടെ ഭാഗമായിട്ടാണ് നിയമാവലികൾ സമൂഹത്തിൽ ഇടപെടുന്നത്. താല്ക്കാലികമായ പരിഹാരമല്ല, കാലാനുസാരിയും കാലാതിവർത്തിയുമായ പരിഹാരമാണ് ഇവിടെ അനുയോജ്യം. അത്തരത്തിലുള്ള ഒരു ഇടപെടലാണ് നിയമവ്യവസ്ഥയുടെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഉടലെടുത്ത പ്രശ്‌നത്തിന്റെ പരിഹാരത്തിനായി ഉപയോഗിച്ചത്. ഭാഷയിലും സാഹിത്യത്തിലും സിനിമയിലും എന്നുവേണ്ട സകലതിലും ഇടപെടുകയും 

Sunday, October 10, 2010

കാഴ്ചകളോടുള്ള യുദ്ധപ്രഖ്യാപനം

തന്റെ ചുറ്റും കാണുന്ന കാറ്റാടിയന്ത്രങ്ങളെ ശത്രുക്കളായി കണ്ട് യുദ്ധം ചെയ്തയാളാണ് ക്വിക്സോട്ട്. ഈ കഥാപാത്രം സിനിമയെന്ന മാധ്യമത്തിന് തികച്ചും അനുയോജ്യമത്രേ. എന്തുകൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില കാഴ്ചകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തിലൊരു വിവരണം സാധ്യമാണ്. മിഥ്യാഭ്രമവും അതോടൊപ്പമുണ്ടാകുന്ന ആകര്‍ഷണവും കഴിഞ്ഞ നൂറ് ആണ്ടുകളായി നമ്മെ പിന്തുടരുന്നു. വലിയ വലിയ യുദ്ധങ്ങളുടെയും സാമ്രാജ്യത്വങ്ങളുടെയും കാഴ്ചകളും ആണും പെണ്ണും തമ്മിലുള്ള വേഴ്ചകളുടെയും വീഴ്ചകളുടെയും ചിത്രങ്ങളും മൊണ്ടാഷു ചെയ്യപ്പെട്ട് നാം കണ്ടു. ഇവയോരോന്നും ശരിയാണെങ്കിലും അല്ലെങ്കിലും വിശ്വസിക്കുന്നതിന് നമ്മെ പ്രാപ്തരാക്കി.

Monday, November 16, 2009

സിനിമയുടെ വിജയവും പ്രേക്ഷകന്റെ പ്രതിരോധവും

സിനിമയുടെ വിജയവും പ്രേക്ഷകന്റെ പ്രതിരോധവും
അനുഭവങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണവും ദൃശ്യാഖ്യാനവും തമ്മിലുള്ള സമവായത്തില്‍ നിന്നാണ് നല്ല സിനിമ ഉടലെടുക്കുന്നത്. സിനിമയുടെ ഉടല്‍ ഈ അര്‍ത്ഥത്തില്‍ ദൃശ്യങ്ങളുടെ സൂക്ഷ്മത കൊണ്ടും വിശദീകരണങ്ങളിലെ വ്യത്യസ്തതകൊണ്ടും സ്ഥലകാലങ്ങളെ അതിശയിപ്പിക്കുകയും പ്രേക്ഷകാനുഭവം ആയിത്തീരുകയും ചെയ്യുന്നു. സ്ഥലകാലങ്ങളില്‍നിന്നു വേറിട്ട ചിന്ത സാധ്യമല്ലാത്തതിനാല്‍ അവയെ അതിശയിക്കുന്നതിനായി വ്യത്യസ്തതരം ഷോട്ടുകളുടെയും ആംഗിളുകളുടെയും പ്രകാശക്രമീകരണത്തിന്റെയും ശബ്ദസാന്നിധ്യങ്ങളുടെയും മേളനമായി സിനിമ മാറുന്നു. ഈ മേളനത്തെ അര്‍ത്ഥപൂര്‍ണ്ണമായി പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നിടത്ത് സിനിമ വിജയിക്കുന്നു.
വര്‍ത്തമാനത്തോട് കലഹിക്കുകയല്ല സിനിമ. വര്‍ത്തമാനകാലത്തെ

Wednesday, April 15, 2009

പൊരുൾ തേടുന്ന കവിതകൾ

          അച്ചടിച്ച അക്ഷരങ്ങളിലൂടെയല്ലാതെ കവിതകളുമായി മലയാളത്തിൽ കടന്നുവന്ന ഒട്ടുവളരെപ്പേരുണ്ട്. അവരൊക്കെ കവിതയുടെ പുതുവഴികൾകൊണ്ടും ആലാപനഭംഗി കൊണ്ടും ശ്രദ്ധേയരുമാണ്. ഇവിടെയിതാ മറ്റൊരാൾ. ഗണപൂജാരി. സി.ഡി.യിലെ കവിതകളുടെ പേര് യാചകൻ. രചനയും ആലാപനവും ഗണപൂജാരി തന്നെ. ഓർക്കസ്‌ട്രേഷൻ നൽകിയിരിക്കുന്നത് ബിനു ഷിർദ്ദിഖ്.

ഇതൊരു യാത്രയാണ്. പൊരുളിന്റെ പൊരുൾ തേടിയുള്ള യാത്ര
          ആദ്യകവിത യാചകൻ എന്ന പേരിൽത്തന്നെയാണ്. കവിത എന്നതിലുപരി സാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഒരു അനുഭവിപ്പിക്കലാണത്. കേട്ടുകഴിയുന്നതോടെ ജീവിതമെന്ന, നാമറിയാത്ത സംഗീതത്തിന്റെ പൊരുളുകളേതെന്ന അന്വേഷണമാണതെന്നും അതിൽ സ്വത്വാന്വേഷണമുണ്ടെന്നും തിരിച്ചറിയാനാവും. യുഗയുഗാന്തരങ്ങളായി