ദേശം ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നത് കാലത്തിലൂടെയാണെന്ന് വിചാരിച്ചാല്‍ ഒരു ഭിഷഗ്വരന്‍ എഴുത്തുകാരന്റെ പരിവേഷത്തോടെ, അരാജകജീവിതത്തിലേക്ക് കടന്നുവരുന്നതെങ്ങനെയെന്ന് എളുപ്പത്തില്‍ വിലയിരുത്താനാവും. കന്യാവനങ്ങളില്‍ത്തുടങ്ങി വേരുകളിലേക്കും മരുന്നിലേക്കും സഞ്ചരിക്കുന്ന ഒരു സാധാരണ വായനക്കാരന് നവഗ്രഹങ്ങളുടെ തടവറയിലേക്കെത്തിയ അലിഗഢിലെ തടവുകാരനെയും സൂര്യന്‍, കത്തി എന്നിവയെയും ഓര്‍ക്കാനും സ്മാരകശിലകളുടെ സൗന്ദര്യത്തെ ആസ്വദിക്കാനുമാവും.
നോവലെഴുത്തിലെ ആഖ്യാനസാധ്യതകളെ ഉപയോഗപ്പെടുത്തിയ സൂര്യനേക്കാള്‍, കത്തിയേക്കാള്‍ ഏറെ പ്രിയംകരമാവുക സ്മാരകശിലകളാണ്. ഒരുപക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തോളം സമൃദ്ധമായ ഒന്ന്. എഴുത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക്, എഴുതുന്നവര്‍ക്ക് അസംഖ്യം കഥകളുടെ സാധ്യതകള്‍ കണ്ടെടുക്കാന്‍ സാധിക്കുന്നത് സ്മാരകശിലകളിലൂടെയാണ്.
സ്മരണകള്‍ക്ക് നിയതമായ രൂപമോ ആകൃതിയോ കല്പിക്കുവാനാവില്ല. സ്മരണകള്‍ മാറി മറിയുന്ന അമൂര്‍ത്തങ്ങളായ കൂട്ടങ്ങളത്രേ. അങ്ങനെയെങ്കില്‍ ഇവിടെ സ്മാരകശിലകള്‍ എന്ന പ്രയോഗം തന്നെ നോവലിനുവേണ്ടി കടമെടുത്തതെന്തുകൊണ്ടാവണം? സ്മാരകം - മൂര്‍ത്തമോ അമൂര്‍ത്തമോ ആവാം. ശിലകളെന്ന നാമം അതിനെ മൂര്‍ത്തമാക്കിത്തീര്‍ക്കുന്നു. നോവലിന്റെ സൗന്ദര്യത്തെ ശിലകളിലേക്ക് ആവാഹിക്കുന്നു.
പുരാതനമായ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥയാണിതെന്ന് ആരംഭം. അതിങ്ങനെ തുടരുന്നു... നാട്ടില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ പുതുതായി പണിത ശവക്കല്ലറകള്‍ പൊളിച്ചു കുഴിച്ച് അതില്‍ ശവങ്ങളും ജീവച്ഛവങ്ങളും കുഴിച്ചിട്ട പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥ. ജീര്‍ണിച്ച വലിയ പള്ളിക്ക് ഉയര്‍ന്നുനില്ക്കുന്ന വലിയ മിനാരവും അതിനു മീതെ കിഴുക്കാന്തൂക്കായി നില്‍ക്കുന്ന ഒരു ഗോപുരവുമുണ്ട്. മിനാരത്തിനും ഗോപുരത്തിനും ചുവട്ടിലാണ് പള്ളി.
ആഖ്യാനത്തില്‍ത്തെളിയുന്ന സവിശേഷ രൂപകല്പനകളാണ് നോവലിനെ ആകര്‍ഷകമാക്കുന്നത്. ചെമ്മണ്‍നിറത്തിലുള്ള, ചെങ്കല്ലിന്റെ പരുക്കന്‍നിറമുള്ള ചിത്രങ്ങളാണേറെയും. ചെടികളുടെ നിഴലിരുട്ടുകളില്‍ മറഞ്ഞുനില്ക്കുന്ന അനുഭൂതികളെ വായനക്കാരിലേക്ക് നട്ടുച്ചവെയിലിലെ ഓര്‍മ്മകളുടെ തിരത്തള്ളല്‍പോലെ ഗര്‍ഭപാത്രം പോലെ ചെറിയ ഒരകം എന്ന പ്രയോഗം. അനേകായിരം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു പ്രാര്‍ത്ഥന നടത്താവുന്ന ഇടത്തെക്കുറിച്ചാണ് ഇത്. എഴുത്തിലെ മാന്ത്രികസ്പര്‍ശമായി അനുഭവപ്പെടുന്ന ഇത്തരം കാഴ്ചകളെയാണ് വിലയിരുത്തേണ്ടത്. പരസ്പരം ബന്ധപ്പെട്ടുകൊണ്ട് ഭാഷാപദങ്ങളില്‍ നിന്നു ലഭ്യമാകുന്ന അര്‍ത്ഥം പല സന്ദര്‍ഭങ്ങളിലും മാറി മാറിയാണ് വരികയെതില്‍ സംശയമില്ല. കഥയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി ഒരേ കാര്യത്തെത്തന്നെ വിഭിന്നങ്ങളായ രീതിയില്‍ അവതരിപ്പിക്കുന്നതിനു സാധിക്കുന്നത് ഇതുകൊണ്ടാണ്. നിഘണ്ടുവിലെ അര്‍ത്ഥത്തെ മാറ്റിവയ്ക്കുകയും ഭാഷണത്തിലെ പ്രത്യേകതകളെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോഴാണ് അര്‍ത്ഥം മനോഹരമായിത്തീരുന്നത്. പലപ്പോഴും അര്‍ത്ഥം പെട്ടെന്നു പിടിതരാത്ത ഒന്നായിട്ടാണ് നിലകൊള്ളുക. ഈ അറിവാണ് പുനത്തിലിന്റെ എഴുത്തിനെ മനോഹരമാക്കുന്നത്.
സ്മാരകശിലകളിലെ പ്രകൃതിയും എഴുത്തും പരസ്പരം ഇഴുകിച്ചേരുന്നത് നോക്കുക: പള്ളിയോടു തൊട്ടുതന്നെയാണ് വീതിയേറിയ വൃത്തിയുള്ള നടപ്പാത. നടപ്പാതകള്‍ക്കപ്പുറത്തു നൊച്ചില്‍ക്കാടുകള്‍. നൊച്ചില്‍ക്കാടുകള്‍ കൂട്ടം കൂട്ടമായി വളരുന്ന കാടുകളല്ല. പ്രത്യേക സമൂഹങ്ങളെപ്പോലെ ഏതാനും വാര ചതുരശ്ര അളവില്‍ വിട്ടുവിട്ട് അതു നിലകൊണ്ടു. അവയ്ക്കിടയില്‍ പനകള്‍. പനകള്‍ക്കു ചുവട്ടില്‍ കൊതിയുടെ മണം പരത്തുന്ന പഴുത്തലിഞ്ഞ പനന്തേങ്ങകള്‍. അതിനുതാഴെ മണ്ണില്‍ നിസ്സാരങ്ങളായ കുഴിയാനകളും പൃഷ്ഠത്തോടു പൃഷ്ഠം ചേര്‍ത്ത് ഇണചേര്‍ന്നിഴയുന്ന ഒട്ടനവധി മാക്കുപ്പൊട്ടന്മാരും. പള്ളി ആവര്‍ത്തിച്ചു പ്രയോഗിക്കപ്പെടുന്നു. ആവര്‍ത്തനത്തിലൂടെ പള്ളിയുടെ ഇടവും വലവും താഴെയും മേലെയും എല്ലാം വായന വിശാലമായി സഞ്ചരിക്കുന്നുണ്ട്. ഒരേസമയം ആഖ്യാതാവിലൂടെയും ആഖ്യാതാവിന്റേതല്ലാത്ത, സൂചനകളിലൂടെയും കഥാപരിസരം അനാവരണം ചെയ്യപ്പെടുന്നു. ബിംബസ്വരൂപമായി കഥ അനുവാചകന് അനുഭവപ്പെടുകയാണ്. കഥാസന്ദര്‍ഭത്തേക്കാള്‍ അത് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് അനുഭവത്തെ ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് നൊച്ചില്‍ക്കാടുകള്‍ എന്നു പറഞ്ഞുനിര്‍ത്തിയ ഉടന്‍തന്നെ നൊച്ചില്‍ക്കാടുകള്‍ ആവര്‍ത്തിക്കുന്നത്. പനകള്‍ എന്നു പറഞ്ഞു നിര്‍ത്തിയിടത്തുതന്നെ പനകള്‍ എന്നു തുടങ്ങുന്നതും. ബിംബസ്വരൂപങ്ങളായി ഇവയെ മാറ്റുകയും ആഖ്യാനത്തിലെ പുതിയ തലങ്ങളെ അനുഭവത്തിലേക്ക് കൊണ്ടുവരികയുമാണ് നോവല്‍ ചെയ്യുന്നത്. കാലികമായോ സ്ഥലപരമായോ അര്‍ഥബന്ധമുള്ള സംഭവശൃംഖലകളുടെ ചിഹ്നതലത്തിലുള്ള പ്രതിനിധീകരണമാണ് ആഖ്യാനകം എന്നു പറയാറുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ചിഹ്നങ്ങള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയെല്ലാം, ഒരു പാഠമാണ്. ഈ പാഠമത്രേ കഥയുടെ കാതലായി നില്ക്കുന്നത്.
പരിസ്ഥിതിയെ സംബന്ധിക്കുന്ന ഉള്‍ക്കാഴ്ചകളായി വിലയിരുത്തപ്പെട്ടേക്കാവുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടിതില്‍. സന്ദര്‍ഭങ്ങളേക്കാളേറെ പശ്ചാത്തലവിവരണങ്ങളായി നില്ക്കുന്നവയെ പരിശോധിച്ചാല്‍ നോവലുകളുടെ പൊതുസ്വഭാവത്തില്‍ നിന്ന് ഇതേറെ വ്യത്യസ്തമല്ലെന്നു പറയാനാവും. എങ്കിലും പ്രാതിനിധ്യസ്വഭാവത്തെയാണ് പരിഗണിക്കേണ്ടത്. ഈ വിവരണം നോക്കുക: ഇതു കഴിഞ്ഞാല്‍ അപ്പുറം ഇരുട്ടാണ്. പടര്‍ന്നു പന്തലിച്ച മരങ്ങള്‍. ഒരുപാടു ശവക്കല്ലറകള്‍. അവയെപ്പൊതിഞ്ഞുകൊണ്ടു മുറ്റിവളര്‍ന്ന യഥാര്‍ത്ഥ കാട്. അതുനിറയെ വിഷജീവികളും അസംഖ്യം പ്രേതങ്ങളും; ഗതി കിട്ടിയവയും ഗതി കിട്ടാത്തവയും. കാടിനെയും മരങ്ങളെയും കുറിച്ചു പറഞ്ഞാല്‍ അത് പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാകുന്നില്ലെങ്കിലും, പ്രേതങ്ങളെക്കുറിച്ചു പറയുന്നിടത്താണ് അത് ജീവനുള്ളതാകുന്നത്. പ്രേതങ്ങള്‍ നേരിട്ടുള്ള യാഥാര്‍ത്ഥ്യമല്ലെങ്കിലും വ്യക്തിമനസ്സുമായോ സമൂഹമനസ്സുമായോ ബന്ധപ്പെട്ട ഒന്നാണ്. വിഷജീവികളും പ്രേതങ്ങളും എന്നാണ് പ്രയോഗം. വിഷജീവിസംഗത്തിലൂടെ ഗതികിട്ടിയവയും ഗതികിട്ടാത്തവയും ഉണ്ടായിരിക്കാം എന്നതില്‍ കാടിന്റെ ഇരുട്ടിനെയാണ് അനുഭവവേദ്യമാക്കുന്നത്.
മനുഷ്യന്‍ ചുറ്റുപാടുകളോട് പ്രതികരിച്ചിരുന്നത് എല്ലാക്കാലത്തും എല്ലായിടത്തും ഒരുപോലെയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവയില്‍ വ്യത്യാസങ്ങളുണ്ടായി എന്നുവരാം. നാടോടിവാങ്മയങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രയോഗത്തെ സര്‍വ്വസാധാരണമായ ചുറ്റുപാടുകളാണ് വ്യത്യാസപ്പെടുത്തുന്നത്. ഈ സവിശേഷതയാണ് സ്മാരകശിലകളിലെ ഓരോ മുഹൂര്‍ത്തങ്ങളിലും കണ്ടെത്താനാവുക. സാംസ്‌കാരികവളര്‍ച്ചയുടെ ഘട്ടത്തില്‍ നടക്കുന്ന ഇത്തരമൊരു പരസ്പരാദേശം ഭാഷയെയും സംസ്‌കാരത്തിന്റെ പ്രതിനിധാനങ്ങളെയും വൈയക്തികമാക്കുന്നു. ഓരോ സമൂഹത്തിന്റെയും സംസ്‌കാരം തനതായതിനാല്‍ അവയില്‍ വേണ്ടതിനെ മാത്രമാണ് എഴുത്തിന് അടിസ്ഥാനമാക്കുക. നോവലിന്റെ ആദ്യഭാഗം സവിശേഷമാകുന്നത് ഇതുകൊണ്ടുതന്നെയാണ്. കൃത്യമായ ഒരു സാംസ്‌കാരികപരിസരത്തെ വിഭാവനം ചെയ്യുവാനും അതിനെ ആവിഷ്‌കരിക്കുവാനുമുള്ള ശ്രമമാണിവിടെ. മുക്രി എറമുള്ളാനെ അവതരിപ്പിക്കുന്നത് ചില മുന്‍വിധികളോെടെയാണ്. അതുകൊണ്ടാണ് നടപ്പാതയില്‍ ഇറങ്ങിയാല്‍ ഏത്തം കരയുന്ന ശബ്ദം കേള്‍ക്കാമെന്ന് പറയുന്നത്. എത്രയോ വര്‍ഷങ്ങളായി കല്‍ത്തുറുങ്കിലാക്കിയ വൃദ്ധനായ ഒരു തടവുകാരന്റെ വിലാപം പോലെ തോന്നും അതിന്റെ ഒച്ച. ഈ ഒച്ചയെ വൃദ്ധന്റേതായി സമരസപ്പെടുത്തുന്നിടത്താണ് പ്രതിബിംബസമാനമായ വസ്തുതാവിവരണം നടക്കുന്നത്. എഴുത്തിന്റെ ഈ അടിയടയാളങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് പുനത്തില്‍ ചെയ്യുന്നത്. വീതിയേറിയ ചെങ്കല്ലുകളില്‍നിന്നുകൊണ്ട് മെലിഞ്ഞുശുഷ്‌കിച്ച, തോര്‍ത്തുമാത്രമുടുത്ത ഒരു കോലം ഏത്തം ഇറക്കുന്നു. അയാളാണ് മുക്രി എറമുള്ളാന്‍.
ഏത്തം കരുത്തേറിയ ഒരു മാവിന്‍കൊമ്പിനോടാണ് ബന്ധിച്ചിരിക്കുന്നത്. എത്രയോ വര്‍ഷങ്ങളായിട്ടും ആ മാവ് പൂത്തിട്ടില്ല. അത്രയും വര്‍ഷങ്ങള്‍ മരിച്ച ശരീരങ്ങള്‍ മാത്രമാണ് ആ മാവു കണ്ടത്. കണ്ട ശരീരങ്ങളത്രയും മാവു നില്ക്കുന്ന പറമ്പില്‍ കുടികൊണ്ടു. - മാവിന്‍കൊമ്പ്, മാവ് പൂത്തിട്ടില്ല, മരിച്ച ശരീരങ്ങള്‍, എത്രയോ വര്‍ഷങ്ങള്‍, കുടികൊണ്ടു തുടങ്ങിയ പ്രയോഗങ്ങള്‍ സവിശേഷമായ ചിലതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇനി പറയാന്‍ പോകുന്നതെല്ലാം കാലങ്ങള്‍കൊണ്ട് വലിച്ചുകയറ്റിയതും തുളുമ്പിപ്പോകുന്നതുമായ കാര്യങ്ങളെക്കുറിച്ചും (ഏത്തം വലിച്ചു മുക്രി എറമുള്ളാന്‍ തളര്‍ന്നു. അന്നേരമാണ് വെള്ളം കവിഞ്ഞൊഴുകുന്നത് അയാള്‍ കണ്ടത്. - തുളുമ്പാതെ നില്ക്കണമെന്നല്ല, തുളുമ്പുകയെന്നത് അനിവാര്യമാണ്.) അവയിലെല്ലാം ജഢസമാനമായ ചില ആവര്‍ത്തനങ്ങളാണെന്നും പൂക്കാതിരിക്കിലും മറ്റുചിലതിനു വളമായിരിക്കുമെന്നും മനുഷ്യസഹജമായ ചിലതിനെക്കുറിച്ച് നിരന്തരം ഓര്‍ക്കേണ്ടതുണ്ടെന്നും ഈ വരികള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇതേ എറമുള്ളാന്റെ ബാങ്കുവിളിയും, അയാളുടെ ശവശരീരശുശ്രൂഷയും വിവരിക്കുന്നിടത്താണ് വൈരുദ്ധ്യങ്ങളെ യോജിപ്പിക്കുവാനും ജീവിതത്തിലെ സത്യങ്ങളെ ആവര്‍ത്തിക്കുവാനുംവേണ്ടി പാലപ്പുരയിലെ മമ്മതുഹാജിയുടെ മരണത്തിലേക്കുള്ള നടന്നുകയറ്റം. വിളിക്കുവാന്‍ വന്ന കുട്ടിയുടെ പിന്നാലെ എറമുള്ളാന്‍ നടന്നു. ഇടവഴികള്‍ താണ്ടിത്താണ്ടി അവസാനം വയലിലെത്തി. മമ്മതുഹാജിയുടെ വയല്‍. ഇതിലെ ഓരോ വരമ്പിലൂടെയും മമ്മതുഹാജി നടന്നിരിക്കണം. കുനിഞ്ഞു പണിയെടുക്കുന്ന ഓരോ പെണ്ണിനെയും അയാള്‍ സസൂക്ഷ്മം നോക്കിയിരിക്കണം. ഓരൊറ്റമണി നെല്ലും താഴെപ്പോകാതെ കറ്റകള്‍ മുഴുവന്‍ പാലപ്പുരയിലെ പത്തായത്തില്‍ എത്തിക്കാനും അയാള്‍ മിനക്കെട്ടിരിക്കണം. ഇത് ഓര്‍മ്മകളാണ്. സംഭവത്തോടൊപ്പം സമാന്തരമായി സഞ്ചരിക്കുന്ന മനസ്സിനെ പിടിച്ചുനിര്‍ത്താനാവാതെ കടന്നുവരുന്ന ചിന്തകള്‍. വഴിമാറിപ്പോകുന്ന ഇത്തരം വിവരണങ്ങളാണ് ഒരു ആഖ്യാനത്തിന്റെ കാതലായി നില്ക്കുന്നത്.
പശ്ചാത്തലവിവരണം അവസാനിക്കുന്നില്ല. പ്രകൃതിയോട് ചേര്‍ത്ത് വീണ്ടും സന്ദര്‍ഭത്തെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്. വരണ്ടുവിണ്ടുകീറിയ വയലിലൂടെ എറമുള്ളാന്‍ നടന്നു. നോക്കെത്താത്ത ചക്രവാളത്തിനപ്പുറം സൂര്യന്‍ പഴുത്ത കിണ്ണം പോലെ തിളങ്ങി. വയലിനെ നെടുകെ പിളര്‍ന്നുപോകുന്ന മലവെള്ളം കുത്തിയൊഴുകുന്ന തോട്, ചത്തുണങ്ങിയ പെരുമ്പാമ്പിനെപ്പോലെ ശുഷ്‌കിച്ചു കിടക്കുന്നു. സൂര്യനില്‍നിന്ന് ക്യാമറ താഴെ തോട്ടിലേക്കു തിരിച്ചുവച്ച അനുഭവം. ചത്തുണങ്ങിയ പെരുമ്പാമ്പ്, യഥാര്‍ത്ഥത്തില്‍ ഇനി പറയാന്‍പോകുന്ന ദുരന്തസംഭവത്തിന് ആമുഖമായിട്ടാണ് കാണേണ്ടത്. ഒരു രശ്മിയുടെ പ്രതിഫലനകോണിനെയോ (angle of reflection), അപവര്‍ത്തനകോണിനെയോ(angle of refraction) മറ്റു തരത്തിലുള്ള അക്ഷവ്യത്യാസങ്ങളെയോ കാണുന്നതുപോലെ ഇതിനെ കാണണം. അവതരിപ്പിക്കുന്ന സംഭവത്തിന്റെ ഗതിയെ നോക്കിക്കാണുകയും അതിനെ മറ്റൊന്നിലേക്ക് തിരിക്കുകയും ചെയ്യുന്ന ബാഹ്യഇടപെടലുകളാണിവ.
അടുത്ത വിശദീകരണം തൊഴിലനുഭവത്തിന്റേതാണ്. എഴുത്തുകാരന്റെ ഭാവനയേക്കാളേറെ, അനുഭവമുഖത്തുനിന്നും കണ്ടെടുത്തവ. ചില വിശദീകരണങ്ങള്‍ക്കുശേഷം - തേങ്ങാക്കച്ചവടക്കാരന്‍ കോയോട്ടിയുടെ മരണത്തെക്കുറിച്ച് പറയുന്നിടത്ത്, ആ മയ്യത്ത് കുളിപ്പിച്ചതും താന്‍ തന്നെ എന്ന് എറമുള്ളാന്‍ ഓര്‍ക്കുന്നതായിട്ടും, പക്ഷേ, ആസ്പത്രിയിലെ ആ കീറിമുറിക്കല്‍! സഹിക്കാന്‍ വയ്യ. ചോരവറ്റിയ ശവത്തിന്മേല്‍ പഹയന്മാര്‍ വെച്ച കത്തി! റബ്ബേ!
സംഭവവിവരണങ്ങള്‍ക്കുശേഷം ആദ്യത്തെ ഇടത്തേക്ക് മയ്യത്തെത്തി. പള്ളിപ്പറമ്പിലെ നൊച്ചില്‍ക്കാടുകള്‍ക്കിടയില്‍ അവസാനത്തെ കല്ലുനാട്ടിയതോടെ ആളുകള്‍ പിരിഞ്ഞു. കഥ നടക്കുന്ന ഇടവും അതിന് മറ്റെല്ലാ ഇടങ്ങളുമായുള്ള പരസ്പരബന്ധവും ഇവിടെ പൂരിപ്പിക്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലേക്കാണ് ഇനി ഓരോ സംഭവങ്ങളും എത്തിച്ചേരേണ്ടത്. ആഖ്യാനതലമെന്നതിനേക്കാള്‍ ആധ്യാത്മികതലമാണ് ഇവിടെ ഇതള്‍വിരിയുന്നതെന്ന് പറയണം.
ഈ അപഗ്രഥനത്തില്‍നിന്ന് നോവലിന്റെ ഏകദേശസ്വഭാവത്തെക്കുറിച്ച് ഒരു നിഗമനത്തിലെത്താനാവും. ഇതിന്റെ ചരിത്രപരവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ചാണ് ഇനി പറയേണ്ടത്. നോവലിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലെല്ലാം അതിന്റെ വിശാലമായ കാന്‍വാസിനെക്കുറിച്ചാണ് എപ്പോഴും എടുത്തുപറയാറ്. കഥയുടെ ഏകാഗ്രതയെന്നത് ചെറുകഥയ്ക്കാണ് ചേരുകയെങ്കിലും നോവല്‍സങ്കല്പത്തിലും അതുണ്ട്. അതുകൊണ്ടാണ് ഓരോ നോവലും ഓരോ പുതിയ അനുഭവമായിത്തീരുന്നത്. ഉത്തരാധുനികതയെക്കുറിച്ചും കഴിഞ്ഞുപോയെന്നു കരുതുന്ന ആധുനികതയെക്കുറിച്ചും റിയലിസ്റ്റ് കാഴ്ചപ്പാടുകളെക്കുറിച്ചും ഒക്കെ ചര്‍ച്ചയുണ്ടാകുന്നതും അതിനാലാണ്. എന്നാല്‍ ആധുനികത അതിന്റെ തേരോട്ടം നടത്തുന്ന സമയത്ത് അതില്‍നിന്ന് ഭിന്നമായ ഒരു കൈയൊതുക്കത്തെയാണ് സ്മാരകശിലകള്‍ കാണിച്ചുതന്നത്. ഈ ഭീന്നത ആധൂനികതയുടെ തലപ്പൊക്കത്തെ കാണിച്ചുതരികയാണ് ചെയ്തതും.
ഖസാക്കിന്റെ ഇതിഹാസത്തില്‍ തസ്രാക്ക് എന്ന ഗ്രാമത്തിലെ അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെയും നൈസാമലിയിലൂടെയും മറ്റും വിദൂരമായ, ആധുനികമായ ഒന്നുമല്ലാത്ത ഒരു ഗ്രാമത്തെ അവതരിപ്പിച്ചപ്പോള്‍ ആധുനികതയുടെ തെളിച്ചം അത്ഭുതകരമായ പ്രവര്‍ത്തനം നടത്തിയെങ്കില്‍ ഇവിടെ അടയാളപ്പെടുത്തപ്പെടുന്ന ദേശം കുറച്ചുകൂടി ആധുനികവും എന്നാല്‍ ആധുനികതയുടെ നോട്ടങ്ങള്‍ അകലെയകലെയുമാണ്. പൂക്കോയത്തങ്ങളെന്ന കഥാപാത്രം ജീവിതാസക്തികളെയൊന്നും തള്ളിക്കളയാത്തയാളാണ്. തങ്ങളെന്ന ജന്മി സിംഗപ്പൂരിലെ കച്ചവടത്തില്‍നിന്ന് നേടിയതാണ് നാട്ടിലുള്ള സ്വത്തുവകകള്‍. ആധുനികമായ ജീവിതരീതികളെ അയാള്‍ മാറ്റിനിര്‍ത്തിയിട്ടില്ല. നാട്ടില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും പ്രമാണിയായി നില്ക്കണണമെന്നും ആഗ്രഹിച്ച അയാള്‍ തന്റെ ആസക്തികളെ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. ഒരേസമയം സദാചാരത്തെക്കുറിച്ചു പറയുകയും സ്വയം അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നതായിരുന്നു തങ്ങളുടെ സ്വഭാവരീതി. ആറ്റബിയെന്ന ഭാര്യയുള്ളപ്പോള്‍ത്തന്നെ തന്റെ രതിസാമ്രാജ്യത്തിലേക്ക് മറ്റുള്ളവരെ ഉള്‍പ്പെടുത്തുവാനും അവരോട് അക്രമാസക്തമായ പ്രണയത്തെ കാണിക്കുവാനുമാണ് അയാളിഷ്ടപ്പെട്ടത്. തങ്ങളുടെ മരണത്തോടെ ആളുകളില്‍ ഉണ്ടായിരുന്ന വൈകാരികരാഹിത്യമാണ് വെളിപ്പെടുന്നത്. വിധേയത്വത്തെയും ഭയത്തെയും എതിര്‍പ്പിനെയും ഒരുപോലെ നിലനിര്‍ത്താനാവുന്ന കേരളത്തിന്റെ ജനമനസ്സിനെയാണ് തങ്ങളോടുള്ള പെരുമാറ്റത്തിലൂടെ കാണാനാവുക.
ജീവിതത്തോടുള്ള നിരാസത്തെ ചെറിയ തോതിലെങ്കിലും നോവലില്‍ കണ്ടെത്താനാവും. ആധുനികതയുടെ സവിശേഷതകള്‍ നേരിട്ടല്ലെങ്കിലും കഥാകാലത്തില്‍ അതുണ്ട്. ജനിമൃതികളുടെ അനിവാര്യതകളെ ചൂണ്ടിക്കാണിക്കുന്നിടത്ത് അത് പൂര്‍ണ്ണമാകുന്നു. രോഗവും രോഗാവസ്ഥയും അസംഖ്യം പ്രശ്‌നങ്ങളും കഥയില്‍ ഉടനീളം കടന്നുവരുന്നുണ്ട്. മതാത്മകമായ ദര്‍ശനത്തേക്കാള്‍ അതിന് അതീതമായ ചില ചിന്തകളുടെ തലത്തെയാണ് നോവല്‍ മുന്നോട്ടുവെയ്ക്കുന്നത്. പള്ളിയും പള്ളിപ്പറമ്പുമെല്ലാം നിമിത്തങ്ങള്‍ മാത്രം. ദാരിദ്ര്യവും അസമത്വവുമെല്ലാം സമൂഹത്തിലുണ്ടാകുന്നത് മനുഷ്യരുടെ ഇടപെടലിലൂടെത്തന്നെയാണെന്ന് നോവല്‍ കാണിച്ചുതരികയാണ്. ദൈവത്തെ നിഷേധിക്കുകയല്ല, അപ്രസക്തമാക്കുകയാണ് പല പ്രയോഗങ്ങളും ചെയ്യുന്നത്. സമൂഹത്തെ നിരര്‍ത്ഥകമാകുന്നത് വ്യക്തികള്‍ അതില്‍നിന്നു വേറിട്ടു ചിന്തിക്കുമ്പോഴാണ്. കാലാകാലങ്ങളായി ഇതങ്ങനെത്തന്നെയാണ്. വേറെയൊന്നിനെക്കുറിച്ചും ചിന്തിക്കാനില്ലാതെ, വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്നിടത്ത് സമൂഹത്തിന് പ്രസക്തിയില്ലാതാകുന്നു. കുഞ്ഞാലിക്ക് പറ്റിയത് അതാണ്. അനാഥത്വം ഒരു പരിഹാസവിഷയമല്ലെങ്കിലും അവഗണനയാണ് ഒരാളെ ഒറ്റപ്പെടുത്തുന്നത്. പൂക്കുഞ്ഞിബിയാവട്ടെ, ലാളന മാത്രം ആഗ്രഹിക്കുന്നവളാണെന്നുതോന്നും. അസംഖ്യം കഥാപാത്രങ്ങള്‍ക്കൊപ്പം അവള്‍ ചെലവഴിക്കുന്ന സമയങ്ങള്‍, വായനയുടെ അനുഭവത്തേക്കാള്‍ ഭാവനയുടെ അനുഭവത്തെയാണ് നല്കിയത്. അവള്‍ കണ്ടെത്തുന്ന ന്യായങ്ങളെല്ലാം അനുഭവങ്ങളുടേതായിരുന്നില്ല. സങ്കല്പങ്ങളുടേതായിരുന്നു.
പ്രാദേശികതയുടെ സാക്ഷ്യപ്പെടുത്തലാണ് സ്മാരകശിലകള്‍. കഥാസന്ദര്‍ഭങ്ങളില്‍ കടന്നുവരുന്ന പ്രയോഗങ്ങള്‍, രൂപകങ്ങള്‍ എന്നിവയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. പഴങ്കഥകളുടെയും കേട്ടുകേള്‍വികളുടെയും ആവര്‍ത്തനങ്ങള്‍ കഥയിലെമ്പാടുമുണ്ട്. ഈ പ്രാദേശികത്തനിമയാണ് സ്മാരകശിലകളെ വ്യത്യസ്തമായ വായനയാക്കിത്തീര്‍ത്തത്. പുക്കോയത്തങ്ങളും സ്വാമി കണ്ണപുരാനും ഹൈദ്രോസുകുട്ടിയും ആറ്റബിയും ഒക്കെ കഥയിലെ തിളങ്ങുന്ന ഓര്‍മ്മകളായി നില്ക്കുന്നത് അതുകൊണ്ടാണ്. ആഖ്യാനത്തിലാവട്ടെ, സവിശേഷപ്രയോഗരീതികള്‍ ഏറെയും. ചുരുട്ടിയ ഇല നെറുകയില്‍ വെച്ച ടിഫിന്‍പാത്രങ്ങള്‍ - നോക്കുക. ഈ ചിത്രം അതേപടി എന്തെങ്കിലും പറയുകയല്ല, മറ്റുപലതിനെയും ഓര്‍മ്മിപ്പിക്കുകയാണ്. ഒരു കൊതുകിനെപ്പോലെ എറമുള്ളാന്‍ ദൈവത്തിനുമുന്നില്‍ മുട്ടുമടക്കി - ചിത്രം വ്യക്തമാണ്. സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നോവല്‍സവിശേഷതയെ, ആധുനികതയുടെ മറ്റൊരു ധാരയായി ഉയര്‍ത്തിക്കാണിക്കുന്നതിന് ഇതിലേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

No comments:
Post a Comment